Search
  • Follow NativePlanet
Share
» »ഇതൊക്കെ ആസ്വദിച്ചില്ലെങ്കില്‍ എന്ത് മണാലി യാത്ര?

ഇതൊക്കെ ആസ്വദിച്ചില്ലെങ്കില്‍ എന്ത് മണാലി യാത്ര?

By Maneesh

മണാലിയേക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്. ഒരു പക്ഷെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷന്‍ എന്നായിരിക്കാം അതല്ലെങ്കില്‍ മികച്ച അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍. പ്രണയവും സ‌ഹസികതയും ചേരുന്ന ഈ സ്ഥലത്തേക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയേയും കൂട്ടിപോകാം. നിങ്ങളുടെ പ്രണയാനുഭവങ്ങളില്‍ ഒരല്‍പ്പം ‌സാഹ‌സികതയും ചേരുമ്പോള്‍ ഉണ്ടാകുന്ന ത്രില്‍ മണാലിയില്‍ പോയി തന്നെ അനുഭവിക്കണം.

നിങ്ങള്‍ ഡല്‍ഹിയിലാണെങ്കില്‍ ഇടയ്ക്കിടെ പോകാന്‍ പറ്റി‌യ മിക‌‌ച്ച സ്ഥലങ്ങളില്‍ ഒന്നാണ് മണാലി. ചിലപ്പോള്‍ ഒറ്റയ്ക്ക്, ചിലപ്പോള്‍ കാമുകിയോടൊപ്പം, വേണമെങ്കില്‍ കുടുംബത്തോടൊപ്പം, അല്ലെങ്കില്‍ സുഹൃത്തുക്കളോടൊപ്പം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് മണാലി.

വിശദമായി വായിക്കാം

മണാലിയില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം

വേനല്‍ക്കാലം ആഘോഷം

വേനല്‍ക്കാലം ആഘോഷം

വേനല്‍ക്കാലം മണാലിയില്‍ ആഘോഷങ്ങളുടെ കാലമാണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നി‌രവധി ആളുകളാണ് ഈ സമയം മണാലി‌യിലേക്ക് ഒഴുകിയെത്തുന്നത്.
Photo Courtesy: Biswarup Ganguly

മണാലിയിലെ കാഴ്ചകള്‍

മണാലിയിലെ കാഴ്ചകള്‍

വെള്ളച്ചാട്ടങ്ങള്‍, ബുദ്ധ വിഹാരങ്ങള്‍, സാഹസിക വിനോദങ്ങള്‍, മ്യൂസിയം, യോ‌ഗ, യാക്ക് സഫാ‌രി, അങ്ങനെ നിരവധിക്കാര്യങ്ങളുണ്ട് മണാലിയില്‍. മണാലിയില്‍ നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ 10 കാര്യങ്ങള്‍ അ‌ടുത്ത സ്ലൈഡുകളില്‍ കാണാം.
Photo Courtesy: Koshy Koshy

പ്രകൃ‌തിയോടൊപ്പം യാത്ര ചെയ്യാം

പ്രകൃ‌തിയോടൊപ്പം യാത്ര ചെയ്യാം

മണാലി‌യില്‍ എത്തിയാല്‍ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം മണാലിയുടെ പ്രകൃതി ‌സൗന്ദര്യം ആസ്വദിക്കുക എന്നതാണ്. നിരവധി വെള്ളച്ചാട്ടങ്ങള്‍ മണാലി യാത്രയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ജോഗിനി വെള്ള‌ച്ചാ‌ട്ടം, സന ‌വെള്ളച്ചാട്ടം, തുടങ്ങിയവ അതിന് ഉ‌ദാഹരണമാണ്. മണാലി നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള രഹാള വെള്ളച്ചാ‌ട്ടം തീര്‍ച്ചയാ‌യും സന്ദര്‍ശി‌ച്ചിരിക്കേണ്ട സ്ഥലമാ‌ണ്.
Photo Courtesy: VikiUNITED

ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങളും

ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങളും

പ്രാചീ‌നവും സുന്ദരവുമായ ബുദ്ധ വിഹാരങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് മണാലി. പല ക്ഷേത്രങ്ങള്‍ക്കും കൗതുകകരമായ ഐതീഹ്യങ്ങളുമുണ്ട്. ഹഡിംബ ക്ഷേത്രം, മനു ക്ഷേത്രം, ബുദ്ധ വിഹാരം എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന‌പ്പെട്ട കാഴ്ചകള്‍. ഇതൊന്നും കണ്ടില്ലെങ്കില്‍ മണാലി യാത്ര വെറു‌തെയാണ്.
Photo Courtesy: Biswarup Ganguly

സാഹസിക വിനോദങ്ങളും കായിക വിനോദങ്ങളും

സാഹസിക വിനോദങ്ങളും കായിക വിനോദങ്ങളും

മെയ്, ജൂണ്‍ മാ‌സങ്ങളിലാണ് നിങ്ങളുടെ മണാലി യാത്രയെങ്കില്‍ നിങ്ങള്‍ ആസ്വദിക്കാന്‍ നിരവധി സാഹസിക കായിക വിനോദങ്ങള്‍ ഉണ്ട്. ട്രെക്കിംഗ്, ക്യാമ്പിംഗ്, പാരഗ്ലൈഡിംഗ് തുടങ്ങിയ ആക്റ്റിവിറ്റികള്‍ ചിലത് മാത്രം.
Photo Courtesy: Jigme Bodh

ഓര്‍മ്മകളിലേക്ക് ഒടിക്കയറാന്‍ മണാലിയിലെ മ്യൂസിയം

ഓര്‍മ്മകളിലേക്ക് ഒടിക്കയറാന്‍ മണാലിയിലെ മ്യൂസിയം

മണാലി ടൗണിലും നിങ്ങള്‍ക്ക് ചില കാഴ്ചകള്‍ കാണാന്‍ ഉണ്ട്. മ്യൂസിയം ഓഫ് ഹിമാചല്‍ കള്‍ചര്‍ ആന്‍ഡ് ഫോക് ആര്‍ട്ട് അതില്‍ ഒന്നുമാത്രമാണ്. മണാലിയുടെ സാംസ്കാരിക പൈതൃകങ്ങള്‍ പറഞ്ഞു തരുന്ന നിരവധി കാഴ്ചകള്‍ നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയും.
Photo Courtesy: Anilbhardwajnoida

യോഗയിലൂടെ മനശാന്തി നേടാം

യോഗയിലൂടെ മനശാന്തി നേടാം

മണാലിയിലെ ശ്രീ ഹരി ആശ്രമം ഏറെ പ്രശസ്തമാണ്. സഞ്ചാരികള്‍ക്ക് ഈ ആശ്രമത്തില്‍ ചെന്ന് യോഗ പരിശീലിക്കാം

Photo Courtesy: Earl J McGehee

യാക്കിന്റെ പുറത്ത് കയറി യാത്ര പോകാം

യാക്കിന്റെ പുറത്ത് കയറി യാത്ര പോകാം

നിങ്ങള്‍ ജീവി‌തത്തില്‍ ഇതുവരെ യാക്കുകളെ കണ്ടിട്ടില്ലെങ്കില്‍ മണാലിയില്‍ ചെന്നാ‌ല്‍ യാക്കുകളെ കാണാതിരിക്കരുത്. യാക്കുകളുടെ പുറത്ത് കയറി യാത്ര ‌ചെയ്യാനും മടിക്കേണ്ട.
Photo Courtesy: Biswarup Ganguly

മണാലിയിലെ രുചികള്‍ എന്താണെന്ന് അറിഞ്ഞിരിക്കണം

മണാലിയിലെ രുചികള്‍ എന്താണെന്ന് അറിഞ്ഞിരിക്കണം

മണാലിയില്‍ യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ വ്യത്യസ്തമായ വിഭവങ്ങള്‍ എന്താണെന്ന് മനസിലാക്കി. അത് രുചിക്കാന്‍ മറക്കരുത്.

Photo Courtesy: Saad Faruque

മണാലിയിലെ പരമ്പരാഗ‌തമായ വീടുകള്‍

മണാലിയിലെ പരമ്പരാഗ‌തമായ വീടുകള്‍

മണാലിയിലെ പരമ്പരഗതമായ വീടുകള്‍ ഏറെ കൗതുകം ഉണ്ടാക്കുന്നതാണ്.

Photo Courtesy: John Hill at en.wikipedia

വസിഷ്ട് ഗ്രാമ‌ത്തിലെ ചൂട് നീരുറവ

വസിഷ്ട് ഗ്രാമ‌ത്തിലെ ചൂട് നീരുറവ

മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ് ഗ്രാമം, ഐതിഹ്യമനുസരിച്ച് രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ ചുടുനീരുറവ സൃഷ്ടിച്ചത്. രവി നദിക്കരയിലായി മനാലിയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലത്താണ് വസിഷ്ഠ് ഗ്രാമം സ്ഥിതിചെയ്യുന്നത്. സിറ്റി സെന്ററില്‍ നിന്നും കേവലം പത്ത് മിനുട്ട് മാത്രം നടന്നാല്‍ ചുടുറവയില്‍ കുളിക്കാന്‍ സാധിക്കും.

Photo Courtesy: Balajijagadesh

റോ‌ഹ്‌താംഗ് പാസ്

റോ‌ഹ്‌താംഗ് പാസ്

വേനല്‍ക്കാലത്താണ് നിങ്ങളുടെ യാത്രയെങ്കില്‍ നിങ്ങള്‍ മണാലിയിലെ റോഹ്താംഗ് ചുരത്തിലും സന്ദര്‍ശനം നടത്താന്‍ മറക്കരുത്.
Photo Courtesy: Yashthakur

Read more about: himachal pradesh himalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X