Search
  • Follow NativePlanet
Share
» »പ്രതിസന്ധികളില്‍ വഴികാട്ടാനൊരു ക്ഷേത്രം

പ്രതിസന്ധികളില്‍ വഴികാട്ടാനൊരു ക്ഷേത്രം

പ്രതിസന്ധി സമയങ്ങളില്‍ സഹായത്തിനെത്തുമെന്നു വിശ്വസിക്കപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ചറിയാം.

By Elizabath

ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകാത്തവരാരും കാണില്ല. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ ഒരു ക്ഷേത്രം തുണയ്‌ക്കെത്തിയാലോ ക്ഷേത്രദര്‍ശനം കൊണ്ട് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെങ്കിലോ.. പ്രതിസന്ധി സമയങ്ങളില്‍ സഹായത്തിനെത്തുമെന്നു വിശ്വസിക്കപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ചറിയാം.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ സ്ഥതി ചെയ്യുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ഇന്ത്യയിലെ പ്രശസ്തമായ കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ്. ക്ഷേത്രത്തിന്റെ പേരിനോടൊപ്പം കൂട്ടിവായ്ക്കാവുന്നത്ര പ്രശസ്തമാണ് ഇവിടുത്തെ അമ്പലപ്പുഴ പാല്‍പ്പായസവും വേലകളിയും. കൊല്ലവര്‍ഷം 720 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തെക്കുറിച്ച് കൂടൂതലറിയാം.

PC:Vinayaraj

അപൂര്‍വ്വ പ്രതിഷ്ഠ

അപൂര്‍വ്വ പ്രതിഷ്ഠ

കേരളത്തിലെ അറിയപ്പെടുന്ന കൃഷ്ണക്ഷേത്രങ്ങളില്‍ മുന്‍നിരയിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സ്ഥാനം. കൂടാതെ ഇവിടുത്തെ പ്രതിഷ്ഠയ്ക്കുമുണ്ട് ചില പ്രത്യേകതകള്‍.
പാര്‍ത്ഥസാരധിയാണ് ഇവിടുത്തെ പ്രതിഷ്ഠ. വലതു കയ്യില്‍ ചമ്മട്ടിയും ഇടതു കയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന ഈ പ്രതിഷ്ഠ വളരെ അപൂര്‍വ്വമാണത്രെ.

PC:Vinayaraj

ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്കിയ വിഗ്രഹങ്ങളിലൊന്ന്

ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്കിയ വിഗ്രഹങ്ങളിലൊന്ന്

ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്കിയ വിഗ്രഹങ്ങളില്‍ ഒന്നാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു. മറ്റു രണ്ടെണ്ണം ഗുരുവായൂരിലും തൃപ്പൂണിത്തുറയിലുമാണുള്ളത്.

PC:Vinayaraj

ഐതിഹ്യങ്ങള്‍ പലത്

ഐതിഹ്യങ്ങള്‍ പലത്

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തെചുറ്റിപ്പറ്റി ഐതിഹ്യങ്ങള്‍ നിരവധിയുണ്ട്.
ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ച വില്വമംഗലത്തു സ്വാമിയോടൊപ്പം നടന്ന ചെമ്പകശ്ശേരി രാജാവ് മനോഹരമായ ഓടക്കുഴല്‍ നാദം കേട്ടത്രെ. ശ്രീകൃഷ്ണന്‍െ ഓടക്കുഴല്‍ നാദമാണു കേട്ടതെന്നു തിരിച്ചറിഞ്ഞ സ്വാമി രാജാവിനോട് ഇവിടെയൊരു ക്ഷേത്രം പണിയണമെന്നു അറിയിച്ചു. അങ്ങനെ നിര്‍മ്മിച്ചതാണത്രെ ഈ ക്ഷേത്രം.

PC:Vinayaraj

നാറാണത്തുഭ്രാന്തന്‍ നടത്തിയ പ്രതിഷ്ഠ

നാറാണത്തുഭ്രാന്തന്‍ നടത്തിയ പ്രതിഷ്ഠ

ആലപ്പുഴക്കാര്‍ക്കിടയില്‍ പ്രശസ്തമായത് നാറാണത്തു ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയതുമായി ബന്ധപ്പെട്ട കഥയാണ്.

പ്രതിഷ്ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ വന്നപ്പോള്‍ തന്ത്രിമാര്‍ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് പ്രതിഷ്ഠ നടത്താന്‍ അപേക്ഷിച്ചത്രെ. അതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീന്‍ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാന്‍ തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു.

PC: AngMoKio

 പ്രതിസന്ധികളില്‍ കൂടെവരുന്ന ഭഗവാന്‍

പ്രതിസന്ധികളില്‍ കൂടെവരുന്ന ഭഗവാന്‍

പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോള്‍ ക്ഷേത്ര ദര്‍ശനം നടത്തിയാല്‍ ഭഗവാന്‍ കൂടെയുണ്ടാകും എന്നാണ് വിശ്വാസം.

PC: Balagopal.k

 മുന്‍പ് ശിവക്ഷേത്രം

മുന്‍പ് ശിവക്ഷേത്രം

ക്ഷേത്രത്തില്‍ ഉപദേവതമാരുടെ കൂടെ ശിവനും ഇവിടെയുണ്ട്. മുന്‍പ് ശിവക്ഷേത്രമായിരുന്നതു കൊണ്ടാണ്‌
ശിവനെ ഇവിടെ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്നു.

PC: Balagopal.k

അമ്പലപ്പുഴ പാല്‍പ്പായസം

അമ്പലപ്പുഴ പാല്‍പ്പായസം

അമ്പലപ്പുഴ ക്ഷേത്രത്തേക്കാള്‍ പ്രശസ്തമാണ് അവിടുത്തെ പ്രസാദമായ പാല്‍പ്പായസം. പാലും അരിയും പഞ്ചസാരയും വെള്ളവും മാത്രമാണ് ഇതിന്റെ ചേരുവകള്‍. ഗോപാല കഷായം എന്നും ഇതറിയപ്പെടുന്നു. വെള്ളത്തില്‍ പാല് വേവിച്ചെടുക്കുന്നതുകൊണ്ടാണ് ഈ പേരു വന്നതത്രെ. ദിവസവും ഉച്ചയ്ക്ക് പാല്‍പ്പായസമുണ്ണാന്‍ ഗുരവായൂരപ്പന്‍ അമ്പലപ്പുഴയിലെത്തുന്നു എന്ന് വിശ്വാസമുണ്ട്.

PC:Sujith H

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ-കൊല്ലം നാഷണല്‍ ഹൈവേയില്‍ പുറക്കാട് എന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെളുപ്പിനെ മൂന്നിന് ക്ഷേത്രനട തുറക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X