Search
  • Follow NativePlanet
Share
» »മഴമേഘങ്ങള്‍ അണിയിച്ചൊരുക്കിയ അംബോലി

മഴമേഘങ്ങള്‍ അണിയിച്ചൊരുക്കിയ അംബോലി

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ഹില്‍ സ്‌റ്റേഷനായ അംബോലി അറിയപ്പെടുന്നത് മഹാരാഷ്ട്രയുടെ റാണിയെന്നാണ്. മഴക്കാലത്ത് സുന്ദരിയാവുന്ന അംബോലിയെക്കുറിച്ചറിയാം.

By Elizabath Joseph

മഴക്കാലത്താണ് അംബോലി കൂടുതല്‍ സുന്ദരിയാവുന്നത്. പെയ്യുന്ന മഴയുടെ ശക്തിയനുസരിച്ച് വെള്ളച്ചാട്ടങ്ങളുടെ എണ്ണം കൂടുമ്പോള്‍ കണ്ടു നില്‍ക്കുന്ന ആര്‍ക്കും ഈ കാഴ്ച ഉപേക്ഷിച്ച് പോകാനാവില്ല. മനോഹരമായ താഴ്‌വരകളും കോടമഞ്ഞു പുതച്ചു നില്ക്കുന്ന വഴികളും തിങ്ങിയ കാടുകളുമൊക്കെയാണ് മഹാരാഷ്ട്രയുടെ റാണിയായി അംബോലി മലനിരകളെ മാറ്റുന്നത്. പച്ചപ്പട്ടു പുതച്ച സുന്ദരിയായ ഈ റാണിയെക്കുറിച്ച് അറിയാം.

1. അംബോലി- മഹാരാഷ്ട്രയുടെ റാണി

1. അംബോലി- മഹാരാഷ്ട്രയുടെ റാണി

പച്ചയില്‍ പുതച്ച് ഒരുങ്ങി നില്ക്കുന്ന അംബോലി ഹില്‍ സ്‌റ്റേഷന്‍ കൂടുതല്‍ സുന്ദരിയാകുന്നത് മണ്‍സൂണിലാണ്. കടുംപച്ച നിറഞ്ഞ കാടുകളും അതിനിടയിലെ കോടമഞ്ഞും ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളും അംബോലിയെ മഹാരാഷ്ട്രയുടെ റാണിയാക്കി മാറ്റുന്നു.

അംബോലിയുടെ പ്രകൃതിഭംഗിക്ക് ഒരിക്കല്‍ കണ്ടാല്‍ പിന്നീട് കണ്ണെടുക്കാന്‍ തോന്നാത്തത്ര സൗന്ദര്യമാണ്. സിന്ധുദുര്‍ഗ് ജില്ലയിലാണ് അംബോലി സ്ഥിതി ചെയ്യുന്നത്.

pc: Yashhegde

2. ഇക്കോ ഹോട്ട് സ്‌പോട്ട്

2. ഇക്കോ ഹോട്ട് സ്‌പോട്ട്

പശ്ചിമ ഘട്ടത്തിലെ സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന അംബോലി ഹില്‍ സ്‌റ്റേഷന്‍ പ്രധാനപ്പെട്ട ഇക്കോ ഹോട്ട് സ്‌പോട്ട് ഏരിയയാണ്. അപൂര്‍വ്വങ്ങളായ ധാരാളം സസ്യജന്തുജാലങ്ങളുള്ള ഇവിടെ താരതമ്യേന അധികം ആളുകള്‍ എത്തിയിട്ടില്ല.
pc: Vihangm96

3. മലമുകളിലെ മഴ

3. മലമുകളിലെ മഴ

വര്‍ഷത്തില്‍ ശരാശരി 750 സെന്റീമീറ്ററോളം മഴ ലഭിക്കുന്ന അംബോലിയില്‍ അതുകൊണ്ടുതന്നെ ചെടികളുടെയും മരങ്ങളുടെയും വളര്‍ച്ച അധികമാണ്. സമുദ്രനിരപ്പില്‍ നിന്നും 690 മീറ്റര്‍ ഉയരത്തിലാണ് അംബോലി സ്ഥിതി ചെയ്യുന്നത്.
pc: UrbanWanderer

4. നൂല്‍പോലെ വെള്ളച്ചാട്ടങ്ങള്‍

4. നൂല്‍പോലെ വെള്ളച്ചാട്ടങ്ങള്‍

അംബോലി ഹില്‍ സ്‌റ്റേഷന്റെ പ്രധാന ആകര്‍ഷണമാണ് മലമുകളില്‍ നിന്നും നൂല്‍വണ്ണത്തില്‍ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍. മഴയുടെ കരുത്ത് കൂടുന്തോറും വെള്ളച്ചാട്ടങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് ഉണ്ടാകും.
pc: Rossipaulo

5. മഴക്കാലത്തെ അംബോലി

5. മഴക്കാലത്തെ അംബോലി

അംബോലിയിലേക്കുള്ള യാത്രയില്‍ കുറച്ച് നിഗൂഢത വേണമെന്നുള്ളവര്‍ മഴക്കാലത്ത് ഇവിടം സന്ദര്‍ശിക്കണം. മലനിരകളും അവിടേക്കുള്ള വഴികളും മഴക്കാലമായാല്‍ ദിവസത്തില്‍ പലതവണ മഞ്ഞുകൊണ്ടു മൂടും. മുന്നിലുള്ളത് കാണാന്‍ കഴിയാത്ത വിധം കട്ടിയേറിയ മഞ്ഞാണ് മഴക്കാലത്ത് ഇവിടെയെത്തുന്നത്. കടുത്ത മഞ്ഞില്‍ ചുറ്റുമുള്ളതെല്ലാം നിശബ്ദമായിരിക്കുമ്പോള്‍ പ്രകൃതിയുടെ സംഗീതം കേള്‍ക്കണമെന്നുള്ളവര്‍ ഇവിടെയെത്തണം.
pc: sagar

6. കാഴ്ചകളുടെ മായാലോകം

6. കാഴ്ചകളുടെ മായാലോകം

അംബോലി മുഴുവന്‍ കാഴ്ചകളാണ് എന്നു പറഞ്ഞാല്‍ തെറ്റില്ല. വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും അപൂര്‍വ്വ ജന്തുജാലങ്ങളുമായി അംബോലി നിറഞ്ഞിരിക്കുകയാണ്.
pc: Dinesh Valke

7. ഹിരണ്യകേശി മന്ദിര്‍

7. ഹിരണ്യകേശി മന്ദിര്‍

അംബോലിയിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഹിരണ്യകേശി മന്ദിര്‍. ഇവിടെനിന്നാണ് ഹിരണ്യകേശി നദി ഉത്ഭവിക്കുന്നത്. അവിടേക്കുള്ള റോഡ് ഇത്തിരി മോശമായ അവസ്ഥയിലാണെങ്കിലും ഉത്ഭവ സ്ഥാനത്തെ കാഴ്ച അതിമനോഹരമാണ്. കര്‍ണ്ണാടകത്തിലെത്തുമ്പോള്‍ ഈ നദി ഘട്ടപ്രഭ എന്നറിയപ്പെടുന്നു. ഇതിനടുത്തായി പാര്‍വ്വതി ദേവിയുടെ ഒരു ക്ഷേത്രവുമുണ്ട്.
pc: Nilesh2 str

8. അംബോലി വെള്ളച്ചാട്ടം

8. അംബോലി വെള്ളച്ചാട്ടം

മണ്‍സൂണ്‍ കാലത്ത് എല്ലാ വന്യതയോടെയും കുതിച്ചെത്തുന്ന അംബോലി വെള്ളച്ചാട്ടമാണ് അംബോലിയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് വെള്ളച്ചാട്ടം കാണാന്‍ അനുയോജ്യം. ആ സമയത്ത് ചുറ്റുമുള്ള കാടുകള്‍ മുഴുവന്‍ പച്ചയണിയും. അതിനിടയിലൂടെ കല്ലുകളില്‍ തട്ടിയെത്തുന്ന അംബോലി വെള്ളച്ചാട്ടത്തിന് ഭംഗി അധികമാവും.
pc:Ishan Manjrekar

9. നന്‍ഗര്‍ടാസ് ഫാള്‍സ്, അംബോലി

9. നന്‍ഗര്‍ടാസ് ഫാള്‍സ്, അംബോലി

മലമടക്കുകളിലൂടെ കുതിച്ചെത്തുന്ന നന്‍ഗര്‍ടാസ് വെള്ളച്ചാട്ടത്തിന്റെ ഭംഗി അതിന്റെ സ്വരത്തിലാണ്. വന്‍ശബ്ദത്തില്‍ താഴേക്കു പതിക്കുമ്പോള്‍ ഉണ്ടാകുന്ന മഴവില്ല് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. അംബോലിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയാണ് നന്‍ഗര്‍ടാസ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
pc: Elroy Serrao

10. ശിര്‍ഗോങ്കാര്‍ പോയന്റ്

10. ശിര്‍ഗോങ്കാര്‍ പോയന്റ്

അംബോലി വാലിയുടെ പനോരമിക് വ്യൂവിന് ശിര്‍ഗോങ്കാര്‍ പോയന്റിലും മികച്ച സ്ഥലമില്ല. വളഞ്ഞു പുളഞ്ഞ റോഡുകളും മറുവശത്ത് കുത്തിയൊലിച്ചുവരുന്ന വെള്ളച്ചാട്ടങ്ങളും ശിര്‍ഗോങ്കാര്‍ പോയന്റില്‍ മാത്രം കിട്ടുന്ന കാഴ്ചയാണ്.
pc: Elroy Serrao

11. ബ്രിട്ടീഷുകാരുടെ ഇഷ്ടസ്ഥലം

11. ബ്രിട്ടീഷുകാരുടെ ഇഷ്ടസ്ഥലം

ബ്രിട്ടീഷ് ഭരണാധികാരികളുടെ ഇഷ്ടസ്ഥലമായിരുന്നു അംബോലി ഹില്‍ സ്‌റ്റേഷന്‍. കേണല്‍ വെസ്‌ട്രോപ്പിന്റെ നേതൃത്വത്തിലാണത്രെ ഇന്നു കാണുന്ന രീതിയില്‍ അംബോലി വികസിപ്പിച്ചെടുത്തത്.
pc: UrbanWanderer

12 ജൈവവൈവിധ്യത്തിന്റെ അപൂര്‍വ്വ സംഗമം

12 ജൈവവൈവിധ്യത്തിന്റെ അപൂര്‍വ്വ സംഗമം

ജൈവവൈവിധ്യത്തിന്റെ അപൂര്‍വ്വ സംഗമമാണ് അംബോലിയിലേത്. അപൂര്‍വ്വങ്ങളായ പക്ഷികളും മൃഗങ്ങളും ചെടികളും ഇവിടെ ധാരാളമായുണ്ട്. പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗമാണ് ഈ സ്ഥലം. അപൂര്‍വ്വ ഇനത്തില്‍പെട്ട ധാരാളം പക്ഷികളെ ക്യാമറയ്ക്കുള്ളിലാക്കാന്‍ ധാരാളം പേര്‍ എത്താറുണ്ട്.
pc: Dinesh Valke

13. എത്തിച്ചേരാന്‍

13. എത്തിച്ചേരാന്‍

റോഡു മാര്‍ഗ്ഗം മുംബൈയില്‍ നിന്നും 529 കിലോമീറ്റര്‍ ദൂരമാണ് അംബോലിയിലേക്കുള്ളത്. കൊങ്കണിലെ സാവന്ത്‌വാഡി റോഡ് റെയില്‍വേ സ്‌റ്റേഷനാണ് സമീപത്തുള്ള റെയില്‍ റെയില്‍വേ സ്‌റ്റേഷന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X