Search
  • Follow NativePlanet
Share
» »പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കാം

പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കാം

By Maneesh

സിക്ക് മതക്കാരുടെ ആത്മീയ തലസ്ഥാനമാണ് പഞ്ചാബിലെ അമൃത്സര്‍. നാലാം സിക്കുഗുരുവാറ്റ ഗുരു രാംദാസ് ആണ് 1577ല്‍ അമൃത്സര്‍ നഗരം സ്ഥാപിച്ചത്. ഇവിടെ സ്ഥിതി ചെയ്യുന്ന അമൃതസരോവര്‍ എന്ന തടാകത്തിന്റെ പേരില്‍ നിന്നാണ് അമൃത്സറിന് ആ പേര് ലഭിച്ചത്. അമൃതസരോവര്‍ തടാകത്തിലാണ് പ്രശസ്തമായ സുവര്‍ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അമൃത്സറിനേക്കുറിച്ച് വായിക്കാം

Photo Courtesy: Giridhar Appaji Nag Y

അമൃത്സറിൽ എത്തിച്ചേരാൻ

അമൃത്സറിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഡൽഹി, ഛാണ്ഡിഗഡ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഇവിടേയ്ക്ക് വിമാന സർവീസ് ഉണ്ട്. എന്നാൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുന്ന ശൈത്യകാലത്ത് വിമാന സർവീസുകൾ താറുമാറാകാറാണ് പതിവ്.

ഡൽഹിയിൽ നിന്ന് ട്രെയിൻമാർഗം അമൃതസറിലേക്ക് ആറുമണിക്കൂർ ആണ് ദൂരം. ഡൽഹിയിൽ നിന്ന് അമൃത്സർ ശതാബ്ദി എക്സ്പ്രസ് ദിവസേന പുറപ്പെടുന്നുണ്ട്. ഡൽഹിയിൽ നിന്ന് ബസിലാണ് യാത്ര ചെയ്യുന്നതെങ്കിൽ 10 മണിക്കൂർ യാത്രയുണ്ട് അമൃത്സറിൽ എത്തിച്ചേരാൻ.

അമൃത്സറിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഹോട്ടലുകൾ ബുക്ക് ചെയ്യു

Photo Courtesy: Prashant Ram

പോകാൻ പറ്റിയ സമയം

വേനൽക്കാലത്ത് കനത്ത ചൂടും ശീതകാലത്ത് കനത്ത തണുപ്പുമാണ് അമൃത്സറിലെ കാലവസ്ഥ. ഒക്ടോബർ, നവംബർ മാസങ്ങളാണ് അമൃത്സർ സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലും വലിയ ചൂടോ തണുപ്പോ ഇല്ലാത്ത കാലവസ്ഥയാണ്. തണുപ്പ് നിങ്ങൾക്ക് പ്രശ്നമല്ലെങ്കിൽ ഡിസംബർ മാസത്തിലും ഇവിടെയ്ക്ക് യാത്ര ചെയ്യാം. ഏപ്രിലിലെ ചൂട് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ്.

അമൃത്സറിൽ ചെയ്യേണ്ട കാര്യങ്ങൾ

അമൃസറിലെ സുവർണ ക്ഷേത്രം കാണാനാണ് സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നത്. ഇന്ത്യയിലെ പ്രശസ്തമായ ലാൻഡ്മാർക്കുകളിൽ ഒന്നാണ് സുവർണ ക്ഷേത്രം. ആഗ്രയിലെ താജ്‌മഹൽ എന്നത് പോലെ തന്നെ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ അമൃത്സറിലെ സുവർണ ക്ഷേത്രം.

രാവിലെ അറുമണിമുതൽ രാത്രി രണ്ട് മണിവരെ സഞ്ചാരികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം. അതായത് 20 മണിക്കൂർ സഞ്ചാരികൾക്കായി ക്ഷേത്ര കവാടം തുറന്നുകിടക്കും.

Photo Courtesy: Arian Zwegers

സുവർണ ക്ഷേത്രത്തിന്റെ രാത്രി കാഴ്ച

സുവർണ ക്ഷേത്രത്തിലെ രാത്രികാല കാഴ്ചയാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മറ്റൊരുകാര്യം. വൈദ്യുത ദീപങ്ങളാൽ ക്ഷേത്രത്തിലെ സ്വർണ താഴികകൂടം രാത്രിയിൽ തിളങ്ങുന്നത് കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ തടിച്ചുകൂടാറുള്ളത്.

സുവർണ ക്ഷേത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വായിക്കം

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഡൽഹി പോലെ അമൃത്സറിലും പുതിയതെന്നും പഴയതെന്നും രണ്ട് നഗരങ്ങളുണ്ട്. പഴയ അമൃത്സറിലാണ് സുവർണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് 15 മിനുറ്റ് യാത്ര ചെയ്താൽ മതി. ഇവിടെ നിന്ന് അമൃത്സർ സുവർണ ക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര ചെയ്യാം.

പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കാം

Photo Courtesy: Prashant Ram

പക്കിസ്ഥാന്റെ അതിർത്ഥിയിൽ പോകാം

അമൃത്സറിൽ എത്തിയാൽ വാഗാ അതിർത്തിയിലേക്ക് ഒരു യാത്ര നടത്താൻ മറക്കരുത്. അമൃത്സറിൽ നിന്ന് 28 കിലോമീറ്റർ അകലെയായിട്ടാണ് വാഗാ അതിർത്തി സ്ഥിതി ചെയ്യുന്നത്. അമൃത്സറിൽ നിന്ന് ഓട്ടോ ടാക്സി വഴി വാഗാ അതിർത്തിയിൽ എത്തിച്ചേരാം.

വാഗാ അതിർത്തിയിലേക്കുള്ള യാത്രയേക്കുറിച്ച് വായിക്കാം

വാഗ അതിർത്തിയിലേക്ക് രാജ്യസ്നേഹം തുളുമ്പുന്ന യാത്രവാഗ അതിർത്തിയിലേക്ക് രാജ്യസ്നേഹം തുളുമ്പുന്ന യാത്ര

അമൃത്സറിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

അമൃത്സറിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X