Search
  • Follow NativePlanet
Share
» »കരിഷ്മയോടൊപ്പം പുതുവഴിയിലൂടെ വാഗമണിലേക്ക്

കരിഷ്മയോടൊപ്പം പുതുവഴിയിലൂടെ വാഗമണിലേക്ക്

By റിയാസ് റഷീദ് റാവുത്തര്‍

കൊച്ചിയില്‍ നിന്ന് മൂവാറ്റുപുഴ, തൊടുപുഴ, കാഞ്ഞാര്‍, പുള്ളിക്കാനം വഴി വാഗമണിലേക്ക് നടത്തിയ ബൈക്ക് യാത്രയുടെ അനുഭവങ്ങളുമായി റിയാസ് റഷീദ് റാവുത്തര്‍. താഴത്തെ സ്ലൈഡുകളില്‍ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

അപരിചിതമായ വഴികളും പുതിയ യാത്രകളും സഞ്ചാരികള്‍ക്കു പുതിയൊരാവേശം നല്‍കാറുണ്ട്. കണ്ടു മടുത്ത സ്ഥലങ്ങളിലേക്കു പുതിയ വഴികള്‍ അന്വേഷിച്ചുകൊണ്ടുള്ള യാത്ര തികച്ചും ആവേശകരം തന്നെയാണ്.

വാഗമണ്ണില്‍ നിരവധി തവണ പോയിട്ടുണ്ടെങ്കിലും എന്റെ സഹയാത്രികയുമായി പോകുന്നത് ആദ്യമായിട്ടാണ്, അതുകൊണ്ടു തന്നെ എന്നും പോകുന്ന വഴിയല്ലാതെ വേറെ ഒരു റൂട്ടില്‍ പോകുവാന്‍ തീരുമാനിച്ചു. വാഗമണിനേക്കുറിച്ച് വായിക്കാം

തുടക്കം പതിവ് പോലെ

പതിവുപോലെ ഞായറാഴ്ച്ച രാവിലെ 6 മണിക്കു കൊച്ചിയില്‍ നിന്നും ബൈക്കു സ്റ്റാര്‍ട്ടു ചെയ്തു യാത്രയാരംഭിച്ചു. സുഹൃത് സുരേഷ് രവിയാണു വാഗമണ്ണിലേക്കുള്ള സകല ഊടു വഴികളും പറഞ്ഞു തന്നു സഹായിച്ചത്.

കൊച്ചിയില്‍ നിന്നും നേരെ മൂവാറ്റുപുഴ - തൊടുപുഴ. മൂടല്‍മഞ്ഞില്‍ മുങ്ങിയ പുലര്‍ക്കാല ബൈക്കുയാത്ര ഒരനുഭവം തന്നെയാണു.

പൈനാപ്പിള്‍ നാട്ടിലൂടെ

കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡായ മൂവാറ്റുപുഴതൊടുപുഴ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ ഉത്പാദിപ്പിക്കുന്ന ഗ്രാമമായ വാഴക്കുളത്തുകൂടിയാണു ഞാന്‍ കടന്നു പോകുന്നതെന്നു. കോടമഞ്ഞ് കാരണം എനിക്ക് പൈനാപ്പിള്‍ ചെടികള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലാ.

വഴി തെറ്റി, വഴി തെറ്റി മുന്നോട്ട്

തൊടുപുഴയെത്തുന്നതിനു മുന്‍പ് തന്നെ എനിക്കു വഴികള്‍ തെറ്റിയിരുന്നു. അതിനു കാരണവും ഈ കോടമഞ്ഞു തന്നെയായിരുന്നു. ലക്ഷ്യം തെറ്റിയ ഊടുവഴികളിലൂടെയുള്ള യാത്രയില്‍ എനിക്കറിയാന്‍ സാധിച്ചത് ഒരുപിടി ഉള്‍നാടന്‍ ഗ്രാമങ്ങളും അവിടുത്തെ ജീവിതങ്ങളുമാണു. അതുകൊണ്ടു തന്നെ ഓരോ വഴിതെറ്റലിനേയും ഞാനൊരുപാടിഷ്ടപ്പെടുന്നു.

മലങ്കര ഡാം

തൊടുപുഴയില്‍ നിന്ന് മലങ്കര ഡാം റിസര്‍വ്വോയറിന്റെ തീരത്തുകൂടിയുള്ള യാത്ര കൂടുതല്‍ നല്ല കാഴ്ചകള്‍ സമ്മാനിക്കുന്നു. ഒരുപാടു സിനിമകളില്‍ കണ്ടു മറന്ന ദൃശ്യങ്ങള്‍ വീണ്ടും ഒരു സെല്ലുലോയിടിലൂടെയെന്നപോലെ കണ്മുന്നില്‍ക്കൂടി മറഞ്ഞുകൊണ്ടിരിക്കുന്നു.

കാഞ്ഞാര്‍ മൂലമറ്റം റോഡ്

മുട്ടം എന്ന കവലയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു കാഞ്ഞാര്‍-മൂലമറ്റം റോഡിലേക്കു ബൈക്കു തിരിച്ചു. വഴി പറഞ്ഞു നല്ലരീതിയില്‍ എന്നെ സഹായിച്ച ഓട്ടോ ഡ്രൈവറായ ചേട്ടനു ഒരുപാടു നന്ദി.

വഴിതെറ്റാതിരിക്കാന്‍ ഇത് വായിക്കണേ

കാഞ്ഞാര്‍ എത്തുന്നതിനു മുന്‍പ് വാഗമണ്‍-ഇലവീഴാപൂഞ്ചിറ എന്നു ബോര്‍ഡുകാണുന്ന സ്ഥലത്തു നിന്നും വലത്തോട്ടു തിരിഞ്ഞാല്‍ വാഗമണ്‍- പുള്ളിക്കാനം റോഡായി.

ഇനി കുത്തനെയുള്ള കയറ്റവും വീതികുറഞ്ഞ റോഡുമാണു. ഈ വഴിയിലൂടെ കാഴ്ചകള്‍ കണ്ടറിഞ്ഞു യാത്ര ചെയ്യണമെങ്കില്‍ ബൈക്കില്‍ തന്നെ വരുന്നതാണു നല്ലത്. ഒരുപാടു വലിയ മലകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വീതികുറഞ്ഞ അത്ര നല്ലതല്ലാത്ത റോഡ്. കാഴ്ചകള്‍ അതി മനോഹരവും.

തണുപ്പന്‍ വരവേല്‍പ്പ്

ഉയരം കൂടുന്തോറും തണുപ്പും കൂടിക്കൂടി വരുന്നത് നന്നായിട്ട് അനുഭവിച്ചറിയാന്‍ കഴിയും. മഴക്കാലത്തു ഒരുപാടു വെള്ളച്ചാട്ടങ്ങള്‍ നമുക്ക് വിരുന്നൊരുക്കുന്ന മനോഹരമായ സ്ഥലങ്ങള്‍. വാഹനങ്ങള്‍ വളരെ കുറവാണു. ഇല്ലെന്നു തന്നെ പറയാം. മുന്നോട്ടു പോകുന്തോറും കാഴ്ചകളുടെ മനോഹാരിതയും കൂടുന്നു.

ഇലവീഴാപൂഞ്ചിറയുടെ താഴ്വാരത്തുകൂടിയാണു യാത്ര. വലത്തോട്ടു തിരിഞ്ഞാല്‍ ഇലവീഴാപൂഞ്ചിറയിലേക്കും യാത്രയാകം. റോഡിനു താഴെ അഗാധമായ കൊക്കകള്‍. ഒരു വ്യൂപോയിന്റില്‍ ബൈക്കു നിര്‍ത്തി ഞാന്‍.

മൂലമറ്റത്തിന്റെ വിദൂര ദൃശ്യങ്ങള്‍ കൂടാതെ എനിക്കറിഞ്ഞുകൂടാത്ത ഒരുപാടു സ്ഥലങ്ങളുടേയും മനോഹരമായ കാഴ്ചകള്‍. ദൂരെയുള്ള മലയില്‍ ഒരു കുരിശ് തലയുയര്‍ത്തി നില്‍ക്കുന്നു. എങ്കില്‍ എന്തുകൊണ്ടു അങ്ങോട്ടു പോയിക്കൂടാ എന്നു ചിന്തിച്ചു ഞാന്‍ ബൈക്കു സ്റ്റാര്‍ട്ടു ചെയ്തു.

കുരിശിന്റെ വഴിയേ

ഇനി ലക്ഷ്യം ദൂരെകണ്ട ആ കുരിശുമല. വഴിചോദിക്കാനാണെങ്കില്‍ ആരെയും കാണുന്നുമില്ല. ഞാന്‍ ഊഹിച്ചു തിരഞ്ഞെടുത്ത വഴി അങ്ങോട്ടേക്കുള്ള റോഡു തന്നെയായിരുന്നു. ഭീകരപ്പെടുത്തുന്ന കുത്തനെയുള്ള കയറ്റവും കോണ്‍ക്രീറ്റു പാകിയ വളരെ വളരെ ചെറിയ റോഡും എന്നെയും എന്റെ കരിഷ്മയേയും നല്ലരീതിയില്‍ തന്നെ ബുദ്ധിമുട്ടിച്ചു.

ഇത്രയും കാലത്തെ യാത്രയ്ക്കിടയില്‍ ഇങ്ങനത്തെ കുത്തനെയുള്ള കയറ്റം ഞാനും എന്റെ കരിഷ്മയും കയറിയിട്ടില്ല എന്നുള്ളത് സത്യമാണു. ഫസ്റ്റ് ഗിയറില്‍ കിതച്ചു കൊണ്ടു അവള്‍ കയറ്റം കയറുമ്പോള്‍ താഴോട്ടു വീണുപോകുമോ എന്നു ശരിക്കും പേടിച്ചുപോയ നിമിഷങ്ങള്‍.

സാഹസിക നിമിഷങ്ങള്‍

ഇതിനെയാണോ സാഹസിക യാത്ര എന്നു പറയുന്നത്? എന്തായാലും എനിക്കു മറക്കാന്‍ പറ്റാത്ത ഒരുനുഭവമാണു ഈ കയറ്റം സമ്മാനിച്ചത്.അങ്ങനെ കുരിശുമലയിലെത്തി. ചെറിയ ഒരു പള്ളിയും വലിയ ഒരു കുരിശും പിന്നെ നല്ല ഒരു വ്യൂപോയിന്റും.

കന്നിക്കല്‍ എന്നാണു ഈ സ്ഥലം അറിയപ്പെടുന്നത്. ബൈക്കിനും എനിക്കും വിശ്രമം അനിവാരിയമായതു കൊണ്ടു കുറേനേരം ഞാന്‍ ഇവിടെ ഇരുന്നു. ഇരിക്കാന്‍ ഉള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടിവിടെ. കൂട്ടിനു നല്ല കാറ്റും നല്ല കാഴ്ചകളും. ഒരുപാടു ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയ നിമിഷങ്ങള്‍.

തിരിച്ചിറക്കം

തിരിച്ചിറങ്ങാന്‍ സമയമായി എന്നു തോന്നിയപ്പോള്‍ തിരിച്ചിറങ്ങി. ഒരു കീറാമുട്ടിതന്നെയായിരുന്നു തിരിച്ചിറക്കം. അതു വിശദീകരിക്കുന്നില്ല. അങ്ങനെ യാത്ര വീണ്ടും വാഗമണ്‍ റോഡിലേക്കു തിരിഞ്ഞു. മനോഹരമായ പുല്‍മേടുകള്‍, മലനിരകള്‍, തേയിലത്തോട്ടങ്ങള്‍, പൂത്തു നില്‍ക്കുന്ന പേരറിയാത്ത ഒരു പാടു ചെടികളും മരങ്ങളും.

കാഴ്ചകളുടെ നിര നീളുകയാണു. പ്രതീക്ഷിക്കാനാകാത്ത ഒരുപാടു കാഴ്ചകളും അനുഭവങ്ങളുമാണു ഒരോ യാത്രയും നമുക്കു സമ്മാനിക്കുന്നത് എന്നു വീണ്ടും ബോദ്ധ്യമായിരിക്കുന്നെനിക്കു.

കൂടുതല്‍ യാത്ര ചെയ്യുവാനും പുതിയ ദേശങ്ങള്‍ താണ്ടുവാനും ഒരോ യാത്രയും പ്രചോദനമായിക്കൊണ്ടിരിക്കുന്നു. വാഗമണ്ണിലെ കണ്ടു മടുത്ത കാഴ്ചകളിലേക്കു ഞാന്‍ പോയതേയില്ല.

പകരം എനിക്കറിയപ്പെടാത്ത ഒരുപാടു വഴികളിലൂടെ സഞ്ചരിച്ചു. അവിടുത്തെ കടകളില്‍ കയറി ഭക്ഷണം കഴിച്ചു, വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു, അറിയാന്‍ സാധിക്കുന്ന രീതിയില്‍ അവിടുത്തെ ജീവിതങ്ങളെ അനുഭവിച്ചറിഞ്ഞു.

എന്റെ ഈ യാത്രയും നല്ല ഓര്‍മ്മകളും ഒരുപിടി പുതിയ പാഠങ്ങളും പഠിപ്പിച്ചിരിക്കുന്നു.ഇനിയും വരാം എന്ന ശുഭാപ്തിവിശ്വാസത്താല്‍ ഞാന്‍ തിരിച്ചിറങ്ങി. എന്റെ ബൈക്കുയാത്രകള്‍ തുടരും..നന്ദി.

വാഗമണിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയിലെ കാഴ്ചകള്‍

വാഗമണ്‍ യാത്രയില്‍ റിയാസ് റഷീദ് റാവുത്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X