Search
  • Follow NativePlanet
Share
» »പഴമ കൊണ്ട് പ്രശസ്തമായ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രം

പഴമ കൊണ്ട് പ്രശസ്തമായ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രം

പഴമ കൊണ്ടും ഗാംഭീര്യം കൊണ്ടും ഏറെ പ്രശസ്തമായ ഈ ശിവക്ഷേത്രം സാമൂതിരി കോവിലകത്തിന്റെ ശാഖയായ കോട്ടക്കല്‍ കിഴക്കേ കോവിലകത്തിന്റെ കീഴിലാണ് വരുന്നത്.

By Elizabath

മഹത്തായ സാംസ്‌കാരിക പാരമ്പര്യം ഉള്ള ജില്ലയാണ് മലപ്പുറം. വിവിധ മതവിശ്വാസികള്‍ സൗഹാര്‍ദ്ദപൂര്‍വ്വം വസിക്കുന്ന ഇവിടെ നിരവധി പ്രശസ്തമായ ആരാധനാലയങ്ങള്‍ കാണാന്‍ സാധിക്കും.

കോട്ടക്കലില്‍ സ്ഥിതി ചെയ്യുന്ന വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രം മലപ്പുറത്തെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ്.
പഴമ കൊണ്ടും ഗാംഭീര്യം കൊണ്ടും ഏറെ പ്രശസ്തമായ ഈ ശിവക്ഷേത്രം സാമൂതിരി കോവിലകത്തിന്റെ ശാഖയായ കോട്ടക്കല്‍ കിഴക്കേ കോവിലകത്തിന്റെ കീഴിലാണ് വരുന്നത്.

പഴമ കൊണ്ട് പ്രശസ്തമായ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രം

PC: Dvellakat

ക്ഷേത്രത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് പ്രശസ്തമായ കഥയാണ് ബ്രാഹ്മണന്റേത്. കോട്ടക്കലില്‍ എത്തിയ ഒരു ബ്രാഹ്മിണന്‍ വെങ്കിടങ്കില്‍ എന്ന സ്ഥലത്ത് വെച്ച് ഒരു പശു കല്ലില്‍ പാല്‍ ചുരത്തുന്നത് കണ്ടുവത്രെ. മഹാദേവന്റെ സാന്നിധ്യം കല്ലില്‍ തിരിച്ചറിഞ്ഞ ദിവ്യനായ ആ ബ്രാഹ്മണന്‍ ആ പ്രദേശത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം പറയുന്നത്.

പ്രശസ്തമായ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രം

PC: Dvellakat

ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. പുരാണത്തിലെ നാല്പ്പതോളം കഥാസന്ദര്‍ഭങ്ങള്‍ ചുവര്‍ചിത്രത്തിന്റെ രൂപത്തില്‍ ഉണ്ടായിരുന്നെങ്കിലും മിക്കതും നശിക്കപ്പെട്ട നിലയിലാണ്.

പഴമ കൊണ്ട് പ്രശസ്തമായ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രം

PC: Dvellakat


ആനപ്പള്ളി മതിലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പടിഞ്ഞാറ് അഭിമുഖമായാണ് നില്‍ക്കുന്നത്. ഒറ്റക്കാഴ്ചയില്‍ തന്നെ ഗാംഭീര്യവും പ്രൗഡിയും എടുത്തു പറയത്തക്ക രീതിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. വിശാലമായ ഊട്ടുപുരയും പുഷ്‌ക്കരിണിയും ഇരുവശത്തായുള്ള അമ്പലക്കുളങ്ങളും ചേര്‍ന്നതാണ് ക്ഷേത്രത്തിന്റെ ഘടന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X