Search
  • Follow NativePlanet
Share
» »125 പ്രാചീ‌ന ക്ഷേത്രങ്ങളു‌ള്ള ഒരു ഗ്രാമം!

125 പ്രാചീ‌ന ക്ഷേത്രങ്ങളു‌ള്ള ഒരു ഗ്രാമം!

By Maneesh

ഇന്ത്യയിലെ മറ്റേതൊരു ഗ്രാമം പോലെ തന്നെയാണ് കര്‍ണാടകയിലെ ബാഗ‌ല്‍കോട്ട് ജില്ലയിലെ ഐഹോള്‍ എന്ന സുന്ദരമായ ഗ്രാമം. എന്നാല്‍ ഐഹോളിനെ മറ്റുഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അവിടുത്തെ നൂറിലധികം ക്ഷേത്രങ്ങളാണ്. അതും അഞ്ചാം നൂറ്റാണ്ടില്‍ കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച അത്ഭുത നിര്‍മ്മിതികള്‍!

Ancient Temples of Aihole

ഹാലബസപ്പണ്ണഗുഡി
Photo Courtesy: Manjunath_Doddamani_Gajendragad

ഐഹോളിന്റെ ഓരോ മുക്കിലും മൂലയിലും നിങ്ങള്‍ക്ക് ഒരു ക്ഷേത്രം കാണാം. ചാലുക്ക്യരുടെ നിര്‍മ്മാണ വൈഭവം പ്രകടമാക്കപ്പെടുന്ന ഓരോ ക്ഷേത്രങ്ങളും ഐഹോളിന്റെ ഇന്ത്യയിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങ‌ളില്‍ ഒന്നാക്കി മാറ്റിയിരിക്കുകയാണ്.

ചാലുക്ക്യന്‍‌മാര്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ചില നിര്‍മ്മിതികളും ഈ ഗ്രാമ‌ത്തില്‍ നിന്ന് ഖനനം ചെയ്ത് എടുത്തിട്ടുണ്ട്.

Ancient Temples of Aihole

ഹുച്ചിമള്ളി ഗുഡി
Photo Courtesy: Manjunath_Doddamani_Gajendragad

ഹൈന്ദവ വാസ്തുവിദ്യയുടെ കളിത്തൊട്ടില്‍ എന്ന് അറിയപ്പെടുന്ന ഐഹോളില്‍ വച്ചാണത്രേ ക്ഷത്രിയ നിഗ്രഹണം നടത്തിയതിന് ശേഷം പരശുരാമന്‍ തന്റെ മഴു കഴുകിയത്.

വാതാപിയെന്ന് നമ്മള്‍ കേ‌ട്ടിട്ടുള്ള ബദാമിയിലേ‌ക്ക് യാത്ര പോകാംവാതാപിയെന്ന് നമ്മള്‍ കേ‌ട്ടിട്ടുള്ള ബദാമിയിലേ‌ക്ക് യാത്ര പോകാം

കര്‍ണാടകയിലെ ഏറ്റവും പ്രാചീന ക്ഷേത്രംകര്‍ണാടകയിലെ ഏറ്റവും പ്രാചീന ക്ഷേത്രം

മുരുഡേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍മുരുഡേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

വാസ്തുവിദ്യകളുടെ പരീക്ഷണ കേന്ദ്രം

ഹൈന്ദവ ക്ഷേത്രങ്ങളില്‍ പുതിയ നിര്‍മ്മാണ രീതികളില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത് ഐഹോളില്‍ ഇവിടെവച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ നിര്‍മ്മാണ രീതികളില്‍ പരീക്ഷണങ്ങള്‍ നടത്തിയ എഴുപതോളം ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. പല ബൃഹത് ക്ഷേത്രങ്ങളുടേയും ചെറുമാതൃകകളായിട്ടായിരുന്നു ഇവിടെ ക്ഷേത്ര‌ങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.

Ancient Temples of Aihole

മല്ലികാർജുനക്ഷേത്രം

Photo Courtesy: Manjunath_Doddamani_Gajendragad

രണ്ട് തരം ക്ഷേത്രങ്ങള്‍

കൊണ്ടിഗുഡി, ഗാലഗണനാഥ എന്നിങ്ങനെ ഐഹോളിലെ ‌പ്രധാന ക്ഷേത്രങ്ങ‌ളെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ലാഡ് ഖാന്‍ ക്ഷേത്രം, ഹുച്ചിയപ്പയഗുഡി, ഹുച്ചിയപ്പയ മഠം എന്നീ ക്ഷേത്രങ്ങള്‍ കൊണ്ടിഗുഡി വിഭാഗത്തില്‍പ്പെട്ടവയാണ്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഗാലഗണനാഥ വിഭാഗത്തിലെ ക്ഷേത്രങ്ങള്‍

Ancient Temples of Aihole

ഗാ‌ലഗണനാഥ ക്ഷേത്രങ്ങള്‍
Photo Courtesy: Manjunath_Doddamani_Gajendragad

ഐഹോളയേക്കുറിച്ച് വിശദമായി വായിക്കാം

ഐഹോളയിലെ പ്രധാന ക്ഷേത്രങ്ങള്‍ പ‌രിചയപ്പെടാം

രാവണ ഫാഡി

ഐഹോളെയിലെ പുരാതനമായ ഗുഹാക്ഷേത്രമാണ് രാവണ ഫാഡി. ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ശിവക്ഷേത്രമാണിത്. ക്ഷേത്രത്തിന് മണ്ഡപങ്ങളും, ഗര്‍ഭഗൃഹവും തൂണുകളുള്ള നടപ്പുരയുമെല്ലാമുണ്ട്. നൃത്തം ചെയ്യുന്ന ശിവന്റേതുള്‍പ്പെടെയുള്ള രൂപങ്ങള്‍ ഇവിടെ കാണാം.

Ancient Temples of Aihole

രാവണ ഫാഡി
Photo Courtesy: Manjunath_Doddamani_Gajendragad

Ancient Temples of Aihole

ലാഡ്ഖാന്‍ ക്ഷേത്രം
Photo Courtesy: Sanyam Bahga

Ancient Temples of Aihole

ദുര്‍ഗാ ക്ഷേ‌ത്രം
Photo Courtesy: Manjunath_Doddamani_Gajendragad

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X