Search
  • Follow NativePlanet
Share
» »മധ്യപ്രദേശിലെ 7 അത്ഭുതങ്ങള്‍

മധ്യപ്രദേശിലെ 7 അത്ഭുതങ്ങള്‍

By Maneesh

ഖജുരാഹോ എന്ന് കേ‌ള്‍ക്കാത്തവര്‍ ഉണ്ടാകില്ലാ. രതിശില്പങ്ങള്‍ കൊത്തിവച്ചിരിക്കുന്ന ക്ഷേത്ര ചുമരുകളിലൂടെ പ്രശസ്തമായ ഖജുരാഹോ സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലാണ്. അതുപോലെ തന്നെ പ്രശസ്തമാണ് സാഞ്ചിയിലെ സ്തൂപങ്ങളും. ഇത്തരം കാഴ്ചകളാണ് സഞ്ചാരികളെ മധ്യപ്രദേശിലേക്ക് ആകര്‍ഷിപ്പിക്കുന്നത്.

ഫ്രീകൂപ്പണുകള്‍: ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 70% വരെ ലാഭം നേടാം

ആരേയും അമ്പരപ്പിക്കുന്ന തരത്തിലുള്ള നിരവധി നിര്‍മ്മാണ വിസ്മയങ്ങളുടെ കലവറയാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ ഏറ്റവും സുന്ദരമായ ഏഴ് നിര്‍മ്മിതികള്‍ നമുക്ക് പരിചയപ്പെടാം.

സാഞ്ചി സ്തൂപം, സാഞ്ചി

സാഞ്ചി സ്തൂപം, സാഞ്ചി

മധ്യപ്രദേശിലെ സാഞ്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളില്‍ ഒന്നാണ് സാഞ്ചി സ്തൂപം. ഭോപ്പാലില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മൂന്ന് സ്തൂപങ്ങള്‍ ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Ekabhishek

കാന്ദരിയ മഹാദേവ ക്ഷേത്രം

കാന്ദരിയ മഹാദേവ ക്ഷേത്രം

കാന്ദരിയ മഹാദേവ ക്ഷേത്രമാണ് ഖജുരാഹോയിലെ വെസ്റ്റേണ്‍ ഗ്രൂപ്പില്‍ പെട്ട ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത്. എ.ഡി 1025 - 1050 കാലത്ത് ചാന്ദേല ഭരണാധികാരികളാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടെ ഗര്‍ഭഗൃഹത്തില്‍ ഒരു ശിവലിംഗവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Paul Mannix
ബതേശ്വര്‍, മൊറേന

ബതേശ്വര്‍, മൊറേന

മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്ര സമുച്ഛയമാണ് ബതേശ്വര്‍. ഏകദേശം 200ഓളം ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. മൊറെന നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്ര സമുച്ഛയം സ്ഥിതി ചെയ്യുന്നത്. ഗ്വാളിയാറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെറയായാണ് ഈ സ്ഥലം

Photo Courtesy: PankajSaksena

ചൗസാത് യോഗിനി ക്ഷേത്രം, ജബല്‍പൂര്‍

ചൗസാത് യോഗിനി ക്ഷേത്രം, ജബല്‍പൂര്‍

ദീര്‍ഘവൃത്താകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിര‌ത്തിന്റെ രൂപകല്‍പ്പനയ്ക്ക് പ്രചോദനം നല്‍കിയെതെന്നാണ് പറയപ്പെടുന്നത്. മധ്യപ്രദേശിലെ മൊറേനയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: PankajSaksena

സാസ് ബാഹു ക്ഷേത്രം, ഗ്വാളിയാര്‍

സാസ് ബാഹു ക്ഷേത്രം, ഗ്വാളിയാര്‍

ഹിന്ദിയില്‍ 'സാസ്' എന്നാല്‍ അമ്മായിയമ്മയും 'ബഹു' എന്നാല്‍ മരുമകള്‍ എന്നുമാണ് അര്‍ത്ഥം. എന്നാല്‍ പേരു കേട്ട് ഇത് അവരുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. മഹാവിഷ്ണുവിന്റെ മറ്റൊരു പേരായ 'സസ്ത്രബഹു' എന്ന പേരില്‍ നിന്നാണ് ക്ഷേത്രത്തിനു ഈ പേര് ലഭിച്ചത്. ഗ്വാളിയാര്‍ കോട്ടയ്ക്കു കിഴക്ക് ഭാഗത്തായാണ്‌ സാസ് ബഹു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. വിശദമായി വായിക്കാം
Photo Courtesy:YashiWong

ഭോജ്പൂരിലെ ശിവക്ഷേത്രം

ഭോജ്പൂരിലെ ശിവക്ഷേത്രം

മധ്യപ്രദേശിലെ ഭോജ്പൂരിലെ വളരെ വിചിത്രമായ ഒരു ശിവ ക്ഷേത്രം. ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon

ലക്ഷ്മി നാരയണ്‍ ക്ഷേത്രം

ലക്ഷ്മി നാരയണ്‍ ക്ഷേത്രം

ഓര്‍ച്ചയിലെ നിര്‍മാണ ചാതുര്യത്തിന് പേരുകേട്ട മറ്റൊരു വിസ്മയമാണ് ലക്ഷ്മി നാരായണ്‍ ക്ഷേത്രം. 1622 ല്‍ വീര്‍സിംഗ് ദിയോആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1793 ല്‍ പൃഥ്വി സിംഗ് ലക്ഷ്മി നാരായണ്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണനടക്കമുള്ള ദേവകളുടെ ചിത്രങ്ങള്‍ ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിന്റെ ചുമരുകളില്‍ പതിച്ചിരിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: vishaka jayakumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X