Search
  • Follow NativePlanet
Share
» »യാക്കുകളുടെ പുറത്ത് എങ്ങനെ കയറാം?

യാക്കുകളുടെ പുറത്ത് എങ്ങനെ കയറാം?

By Maneesh

കുതിരപ്പുറത്ത് കേറുക, ആനപ്പുറത്ത് കേറുക തുടങ്ങി ഒട്ടകത്തിന്റെ പുറത്ത് കയറുന്നത് വരെ മലയാളികൾക്ക് അറിയാം. എന്നാൽ കേട്ടുകേൾവി മാത്രമുള്ള യാക്ക് എന്ന മൃഗത്തിന്റെ പുറത്ത് കയറാൻ ഒരു യാത്ര പോയാലോ? ഇന്ത്യയിൽ ഹിമാലയ സാനുക്കളിലാണ് യാക്കുകളെ കണ്ടുവരുന്നത്. അതിനാൽ യാക്കിന്റെ പുറത്ത് കയറാൻ ഹിമാലയത്തിന്റെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്നത് ഏതെങ്കിലും സംസ്ഥാനത്ത് പോകണം.

യാക്ക് സഫാരി

യാക്കുകളെ വളർത്തുന്ന ജമ്മുകാശ്മീർ, ഹിമാചൽപ്രദേശ്, സിക്കിംഗ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒരു പ്രധാനപ്പെട്ട വിനോദമാണ് യാക്ക് സഫാരി. ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമൊക്കെ കയറിപ്പോകുന്നതുപോലെ യാക്കുകളുടെ പുറത്ത് കയറി. യാത്ര ചെയ്യുന്നതിനേയാണ് യാക്ക് സഫാരി എന്ന് പറയപ്പെടുന്നത്.

യാക്കുകളെക്കുറിച്ചും യാക്ക് സഫാരിയേക്കുറിച്ചും യാക്ക് സഫാരിക്ക് പേരുകേട്ട സ്ഥലങ്ങളെക്കുറിച്ചും നമുക്ക് കൂടുതലായി പരിചയപ്പെടാം.

എന്താണ് യാക്ക്?

എന്താണ് യാക്ക്?

യാക്ക് സഫാരിക്ക് പോകുന്നതിന് മുൻപ് യാക്കിനേക്കുറിച്ച് ചെറുതായെങ്കിലും നമ്മൾ മനസിലാക്കിയിരിക്കണം. ഹിമാലയൻ പ്രദേശത്ത് കാണപ്പെടുന്ന രൂപത്തിൽ കാളയേപ്പോലെ തോന്നിപ്പിക്കുന്ന ഒരു മൃഗമാണ് യാക്ക്. തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന യാക്കുകൾക്ക് ഏകദേശം 6 അടി വരെ നീളം വരും.

Photo Courtesy: Pongratz

എന്തിനാണ് യാക്കുകൾ?

എന്തിനാണ് യാക്കുകൾ?

എരുമകളേയും പശുക്കളേയുമൊക്കെ വളർത്തുന്നത് പോലെയാണ് യാക്കുകളേയും വളർത്തുന്നത്. പാലിനും ഇറച്ചിക്കും പിന്നെ യാത്ര ചെയ്യാനുമാണ് യാക്കുകളെ ഉപയോഗിക്കുന്നത്. മരങ്ങൾ വളരെ കുറവുള്ള ടിബറ്റിലും മറ്റും യാക്കുകളുടെ ചാണകമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

Photo Courtesy: Ekrem Canli

യാക്ക് റേസിംഗ്

യാക്ക് റേസിംഗ്

ടിബറ്റിൽ യാക്ക് റേസിംഗ് എന്നാൽ അവരുടെ സൻസ്കാരത്തിന്റെ ഭാഗമാണ്. ടൂറിസ്റ്റുകളെ ആകർഷിപ്പിക്കാൻ യാക്ക് സ്കീയിംഗ്, യാക്ക് പോളോ തുടങ്ങിയ വിനോദങ്ങളും നടത്താറുണ്ട്.

Photo Courtesy: Pm.pfeiffer

കൃഷി

കൃഷി

കൃഷി ആവശ്യങ്ങൾക്കും ഹിമാലയൻ ജനത യാക്കുകളെയാണ് ആശ്രയിക്കുന്നത്. നിലം ഉഴുതുന്നതിനും ഭാരം വഹിക്കുന്നതിനുമൊക്കെയായി അവർ യാക്കുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

Photo Courtesy: Quadell

യാക്ക് ജീവിതം

യാക്ക് ജീവിതം

കാട്ടിൽ ജീവിക്കുന്ന യാക്കുകൾ വേനൽക്കാലങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 6,000 മീറ്റർ ഉയരത്തിലുള്ള മലനിരകളിലാണ് താമസിക്കുന്നത്. തണുപ്പ് കാലത്ത് യാക്കുകൾ കൂട്ടം കൂട്ടമായി താഴ്വാരങ്ങളിലെ തടാകങ്ങളിൽ വന്ന് പാർക്കും.

Photo Courtesy: travelwayoflife

ടിബറ്റും യാക്കും

ടിബറ്റും യാക്കും

ഇന്ത്യക്കാർക്ക് പശു എന്നത് പോലെ വിശുദ്ധമൃഗമാണ് ടിബറ്റൻ ജനതയ്ക്ക് യാക്കുകൾ. അവരുടെ ഉത്സവങ്ങളിൽ യാക്കുകളെ അണിയിച്ചൊരുക്കി നിർത്താറുണ്ട്.

Photo Courtesy: Quadell

യാക്ക് ലോകം

യാക്ക് ലോകം

ഹിമാലയൻ പ്രവശ്യ, ടിബറ്റൻ പീഠഭൂമി എന്നിവിടങ്ങൾ കൂടാതെ റഷ്യയിലും മംഗോളിയയിലും യാക്കുകളെ കണ്ടുവരുന്നു.

Photo Courtesy: Pongratz

യാക്ക് സഫാരി

യാക്ക് സഫാരി

സിക്കിം, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് എന്നീ സ്ഥലങ്ങളാണ് യാക്ക് സഫാരിക്ക് പേരുകേട്ട സ്ഥലങ്ങൾ

Photo Courtesy: Nadeemmushtaque

ലഡാക്കിലെ യാക്ക് സഫാരി

ലഡാക്കിലെ യാക്ക് സഫാരി

യാക്ക് സഫാരിക്ക് പേരുകേട്ട സ്ഥലമാണ് ലഡാക്ക്. ലഡാക്കിൽ എത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് യാക്ക് സഫാരി. ലഡാക്കിലെ സുന്ദരമായ തടകങ്ങളും പുൽമേടുകളുമൊക്കെ കണ്ടുകൊണ്ടുള്ള യാക്ക് സഫാരി മറക്കാനാവത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

Photo Courtesy: 4028mdk09

യാക്കുകളോടുള്ള ബഹുമാനം

യാക്കുകളോടുള്ള ബഹുമാനം

യാക്ക് സഫാരിക്ക് തയ്യാറാകുന്നവർ ലഡാക്ക് ടൂറിസ്റ്റ് അധികൃതർ തരുന്ന നിർദ്ദേശം ശ്രദ്ധിക്കേണ്ടതാണ്. സഫാരി നടത്തുന്നതിനിടെ യാക്കുകളെ ഉപദ്രവിക്കരുത്.

Photo Courtesy: 4028mdk09

ഹിമാചൽപ്രദേശിലെ യാക്ക് സഫാരി

ഹിമാചൽപ്രദേശിലെ യാക്ക് സഫാരി

കളുവും കുഫ്രിയുമാണ് ഹിമാചൽപ്രദേശിൽ യാക്ക്സഫാരിക്ക് പേരുകേട്ട സ്ഥലങ്ങൾ. ഹിമാചൽ പ്രദേശ് ടൂറിസം വകുപ്പ് തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് യാക്ക് സഫാരിക്ക് അനുയോജ്യമായ സമയം.

Photo Courtesy: Pavel Novak

സിക്കിമിലെ യാക്ക് സഫാരി

സിക്കിമിലെ യാക്ക് സഫാരി

സിക്കിമാണ് യാക്ക് സഫാരിക്ക് പേരുകേട്ട മറ്റൊരു സ്ഥലം. സിക്കിമിലേക്ക് പോകുമ്പോൾ യാക്ക് സഫാരിയുടെ കാര്യം മറന്നുപോകേണ്ട. സിക്കിമിലെ യാക്ക് സഫാരിയുടെ വീഡിയോ കാണാം

Photo Courtesy: Dennis Jarvis

വംശനാശഭീഷണി

വംശനാശഭീഷണി

വൈൽഡ് യാക്കുകളുടെ എണ്ണത്തിൽ കുറവ് വന്നതിനേത്തുടർന്ന് 1990 മുതൽ യാക്കുകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങ‌ൾ ആരംഭിച്ചിട്ടുണ്ട്.

Photo Courtesy: Nadeemmushtaque

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X