Search
  • Follow NativePlanet
Share
» »ലുലു മാളിൽ നിന്ന് അട്ടപ്പാടിയിലേക്ക്

ലുലു മാളിൽ നിന്ന് അട്ടപ്പാടിയിലേക്ക്

By Maneesh

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത് ലുലു മാളും ആട്ടപ്പാടിയുമാണ്. പെരുച്ചാഴി എന്ന സിനിമ കണ്ടപ്പോള്‍ അതിലെ മോഹന്‍ലാലിന്റെ ഡയലോഗ് കേട്ട ഒരു അട്ടപ്പാടിക്കാരനും പ്രതികരിച്ചില്ല. പകരം ഡോക്ടര്‍ ബിജു എന്ന സംവിധായകന്‍ ഒരു പോസ്റ്റിട്ടപ്പോഴാണ് ഈ ഡയലോഗ് ഏറെ വിവാദമായത്. ഇതിന്റെ പേരില്‍ ബിജുവിന് ആരാധകരുടെ
തെറികേള്‍ക്കേണ്ടിയും വന്നു.

അതോടൊപ്പം പെരുച്ചാഴിയിലെ ഡയലോഗിനെ എതിർത്ത് നിരവധി പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്. കൊച്ചിക്കാർ ലുലു മാൾ കാണുന്നതിന് മുൻപ് അട്ടപ്പാടിക്കാർ കോയമ്പത്തൂരിലെ മാൾ കണ്ടിട്ടുന്നെ തരത്തിലുള്ള പോസ്റ്റാണ് അതിലൊന്ന്. സഞ്ചാരികൾക്ക് പ്രിയങ്കരം ലുലു മാളിലെ തിരക്കോ അട്ടപ്പാടിയുടെ സൗന്ദര്യമോ എന്ന് ചോദിച്ചുള്ള ചില പോസ്റ്റുകളും വന്നിട്ടുണ്ട്.

സഞ്ചാരികളായ നമുക്ക് ലുലു മാൾ പോലെ തന്നെ അട്ടപ്പാടിയിലെ പ്രകൃതി ഭംഗിയും പ്രിയങ്കരമാണ്. ലുലു മാളിലെ കൃത്രിമ ശീതളിമയിൽ നിന്ന് അട്ടപ്പാടിയിൽ പ്രകൃതി ഒരുക്കിയ തണുപ്പിലേക്ക് ഒരു യാത്ര പോകാം.

ലുലു മാളിൽ എന്താണിത്ര

ലുലു മാളിൽ എന്താണിത്ര

പതിനേഴ് ഏക്കാറിലായി നിർമ്മിച്ച ഈ മാൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മാൾ ആണ്. ലലു മാൾ എന്ന് അറിയപ്പെടുന്ന ഈ മാളിന്റെ പേര് ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ എന്നാണ്. ഫൈവ് സ്റ്റാർ ഹോട്ടൽ, പ്രമുഖ ബ്രാൻഡുകളുടെ മുന്നൂറോളം ഔട്‌ലെറ്റുകൾ, ഒൻപത് സ്ക്രീനുകളുള്ള മൾട്ടിപ്ലക്സ് തുടങ്ങിയവ ഈ മാളിൽ ഉണ്ട്.

Photo courtesy : Mail2arunjith

അട്ടപ്പാടിയോളം വരുവോ വലിപ്പം

അട്ടപ്പാടിയോളം വരുവോ വലിപ്പം

ലുലു മാൾ 2013 മാർച്ചിൽ ആണ് ഈ മാൾ പ്രവർത്തനം ആരംഭിച്ചത്. 5,000 ചതുരശ്രയടിയിൽ ഇവിടെ ഒരുക്കിയിരിക്കുന്ന ഐസ് സ്‌കേറ്റിംഗ് സംവിധാനം ഇന്ത്യയിലെ ഏറ്റവും വലിയ സംവിധാനമാണ്.

Photo courtesy : Mail2arunjith

ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് യാത്ര

ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് യാത്ര

കൊച്ചിയിലെ ഇടപ്പള്ളിൽ ജംഗ്ഷനിലാണ് ഈ മാൾ സ്ഥിതി ചെയ്യുന്നത്. കൊച്ചി ബൈപാസ്, എൻ‌ എച്ച് 47, എൻ എച്ച് 17 എന്നീ മൂന്ന് പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ് ഇടപ്പള്ളി ജംഗ്ഷൻ. ഈ മാൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത് മുതൽ വലിയ ട്രാഫിക് ബ്ലൊക്ക് ആണ് ഇവിടെ അനുഭവപ്പെടുന്നത്. ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് അട്ടപ്പാടിയിലേക്ക് യാത്ര ആരംഭിക്കാം

Photo courtesy : Mail2arunjith

എൻ ച്ച് 47ലൂടെ

എൻ ച്ച് 47ലൂടെ

ലുലു‌മാളിൽ നിന്ന് അട്ടപ്പാടിയിലേക്ക് യാത്ര ചെയ്യാൻ ദേശീയ പാത 47ലൂടെ പാലക്കാട് എത്തുകയാണ് ആദ്യം വേണ്ടത്. ആലുവ, അങ്കമാലി, ചാലക്കുടി, കൊടകര, ഒല്ലൂർ, മണ്ണുത്തി, ആലത്തൂർ, വടക്കഞ്ചേരി, എന്നീ സ്ഥലങ്ങൾ പിന്നിട്ടാണ് പാലക്കാട് എത്തേണ്ടത്. എടപ്പളിയിൽ നിന്ന് പാലക്കാടെക്ക് 130 കിലോമീറ്റർ ആണ് ദൂരം. ഏകദേശം രണ്ടര മണിക്കൂർ യാത്ര ചെയ്താൽ പാലക്കാട് എത്താം.

Photo courtesy : Dileep Kumar

അട്ടപ്പാടി കേരളത്തിലാണ് സാറെ

അട്ടപ്പാടി കേരളത്തിലാണ് സാറെ

പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി സ്ഥിതി ചെയ്യുന്നത്. സാമാന്യം വലിയ ഒരു ഭൂപ്രദേശമാണ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് തലൂക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മണ്ണാർകാട് പൂരം എന്നൊക്കെ കേട്ടിട്ടില്ലേ? മണ്ണാർകാട് താലുക്കിലെ അഗളി, ഷോളയൂർ പുതൂർ എന്നി ഗ്രാമ പഞ്ചായത്തുകൾ ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി. പാലക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള വഴി കണ്ടുപിടിക്കാം.

Photo courtesy : Babug

പാലക്കാട് നിന്ന് മണ്ണാർക്കാട്ടേക്ക്

പാലക്കാട് നിന്ന് മണ്ണാർക്കാട്ടേക്ക്

പാലക്കാട് നിന്ന് മണ്ണാർക്കാട്ടേക്കാണ് നമ്മൾ ഇനി യാത്ര ചെയ്യേണ്ടത്. 36 കിലോമീറ്റർ ആണ് പാലക്കാട് നിന്ന് മണ്ണാ‌ർകാട്ടേക്കുള്ള ദൂരം. ദേശീയ പാത 213 കടന്നുപോകുന്നത് ഇതുവഴിയാണ്.

അട്ടപ്പാടിയിലേക്ക്

അട്ടപ്പാടിയിലേക്ക്

മണ്ണാർകാട് നിന്ന് 23 കിലോമീറ്റർ യാത്ര ചെയ്താൽ അട്ടപ്പാടി എത്തിച്ചേരാം. മണ്ണാർകാട് നിന്ന് അട്ടപ്പാടിയി‌ലെ ഒരു സ്ഥലമായ ആനക്കട്ടിയിലേക്ക് ബസുകൾ കിട്ടും. അട്ടപ്പാടിയിലെ കാഴ്ചകൾ അടുത്ത സ്ലൈഡുകളിൽ കാണാം.

Photo courtesy : Lallji at ml.wikipedia

ചുരം

ചുരം

അട്ടപ്പാടിയിലേക്കുള്ള ചുരം.

Photo courtesy : PP Yoonus

മല്ലീശ്വരം പീക്ക്

മല്ലീശ്വരം പീക്ക്

അട്ടപ്പാടിയിലെ മല്ലീശ്വരം പീക്കിന്റെ കാഴ്ച. മല്ലീശ്വരം മുടി എന്നാണ് ഇത് പ്രാദേശികമായി അറിയപ്പെടുന്നത്.
Photo courtesy : Prasanth P Jose

മറ്റൊരു കാഴ്ച

മറ്റൊരു കാഴ്ച

മല്ലീശ്വരം പീക്കിന്റെ മറ്റൊരു കാഴ്ച
Photo courtesy : Prasanth P Jose

കോയമ്പത്തൂരേക്ക്

കോയമ്പത്തൂരേക്ക്

അട്ടപ്പാടിക്കാർക്ക് കോയമ്പത്തൂര് പോകാൻ പാലക്കാട് പോകേണ്ട ആവശ്യമില്ല. അട്ടപ്പാടിയിൽ നിന്ന് കോയമ്പത്തേരേക്കുള്ള റോഡിന്റെ മാപ്പ്. വെറും ഒന്നേകാൽ മണിക്കൂർ യാത്ര ചെയ്താൽ അട്ടപ്പാടിക്കാർക്ക് കോയമ്പത്തൂരിൽ എത്തിച്ചേരാം.

ബ്രൂക്ക് ഫീൽഡ് മാൾ

ബ്രൂക്ക് ഫീൽഡ് മാൾ

ലുലുമാൾ ആരംഭിക്കുന്നതിന് മുൻപേ അട്ടപ്പാടിക്കാർ മാളുകൾ കണ്ടിട്ടുണ്ട്. അതിന് കോയമ്പത്തൂർ വരെയൊന്ന് പോയാൽ മതി.
ഇന്ത്യയിലെ തന്നെ പ്രശസ്തമായ മാളുകളിൽ ഒന്നാണ് ബ്രൂക്ക് ഫീൽ‌ഡ് മാൾ. 2009ലാണ് ബ്രൂക്ക്‌ബോണ്ട് റോഡിലുള്ള ഈ മാള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
Photo courtesy : Faheem9333

എല്ലാ സൗകര്യങ്ങളുമുള്ള മാൾ

എല്ലാ സൗകര്യങ്ങളുമുള്ള മാൾ

നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിയ്ക്കുന്നൊരു സ്ഥലമാണിത്. ബ്രൂക്ക്‌ബോണ്ട് എസ്‌റ്റേറ്റ്‌സിന്റെ കീഴിലുള്ള സ്ഥാപനമാണിത്. ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകളില്‍പ്പെട്ട ഉല്‍പ്പന്നങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഷോപ്പിങ്ങിനിടയില്‍ വിനോദത്തിനും ഭക്ഷണത്തിനും ഇവിടെ സൗകര്യങ്ങളുണ്ട്. ആറ് സ്‌ക്രീനുകളുള്ള ഒരു മള്‍ടിപ്ലക്‌സും, ഫുഡ് കോര്‍ട്ടുകളുമെല്ലാം ഇവിടെയുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും താല്‍പര്യമുള്ള ഗെയിം സോണുകളുമുണ്ടിവിടെ. വൈ ഫൈ കണക്ഷനും എടിഎമ്മുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളും മാളിനകത്ത് ലഭ്യമാണ്.

Photo courtesy : Faheem9333

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X