Search
  • Follow NativePlanet
Share
» »നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

ഹൈന്ദവ വിശ്വാസികള്‍ക്ക് വളരെയധികം പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഔന്ഥ നാഗനാഥിലെ നാഗനാഥ് ജ്യോതിര്‍ലിംഗ

By Maneesh

എല്ലാ ശിവക്ഷേത്രങ്ങളുടേയും മുന്നിലുള്ള ഒരു കാഴ്ചയാണ് ശിവലിംഗത്തിന് അഭിമുഖമായി നിൽക്കുന്ന നന്ദി പ്രതിഷ്ഠ. എവിടെയൊ‌ക്കെ ശി‌വ ക്ഷേത്രമുണ്ടോ അതിന് മുന്നിൽ നന്ദി പ്രതിഷ്ഠയും കാണും. എന്നാൽ ക്ഷേത്രത്തിന്റെ പിറകിൽ ന‌ന്ദിയെ പ്രതിഷ്ഠിച്ച ഒരു ക്ഷേത്രത്തിലേ‌ക്ക് നമുക്ക് യാത്ര ചെയ്യാം. മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ് ക്ഷേത്രത്തിനാണ് ഈ പ്ര‌ത്യേകത.

ഔന്ഥ നാഗനാ‌ഥ ക്ഷേത്രം

ഇന്ത്യയി‌ലെ ‌പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളാണുള്ളത്. അവയിൽ 5 ക്ഷേത്രങ്ങ‌ൾ സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിൽ ആണ് അതിൽ ഏറേ പ്രശസ്തമാണ് ഔന്ഥ നാഗനാ‌ഥ് ക്ഷേത്രം. ഹൈന്ദവ വിശ്വാസികള്‍ക്ക് വളരെയധികം പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഔന്ഥ നാഗനാഥിലെ നാഗനാഥ് ജ്യോതിര്‍ലിംഗ. ഇന്ത്യയിലെ ഒന്നാമത്തെ ജ്യോതിര്‍ലിംഗം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന പ്രത്യേകത കൂടി ഈ സ്ഥലത്തിനുണ്ട്.

നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

Photo Courtesy: vijay chennupati

യുധിഷ്ഠിരൻ

വനവാസക്കാലത്ത് ജ്യേഷ്ഠപാണ്ഡവനായ യുധിഷ്ഠിരനാണ് ഈ ജ്യോതിര്‍ലിംഗം പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ശിവനോടുള്ള ആരാധനയിലാണ് യുധിഷ്ഠിരന്‍ ഇവിടെ ജ്യോതിര്‍വലിംഗം പ്രതിഷ്ഠിച്ചത്.

ക്ഷേത്ര നിർമ്മാണം

ഹേമദ്പന്തി ശൈലിയിലുള്ള നിര്‍മാണ രീതിയാണ് ഇവിടെ ക്ഷേത്രനിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ക്ഷേത്രച്ചുമരുകളില്‍ കൊത്തിവച്ചിട്ടുള്ള ചിത്രകലകളും ശില്‍പ്പങ്ങളും മനോഹരമായ കാഴ്ചകളാണ്. 60,000 ‌ചതുരശ്ര അടി സ്ഥലത്താണ് പൂർണ്ണമായും കരിങ്കല്ല് കൊണ്ട് നിർമ്മി‌‌ച്ച ഈ കൂറ്റന്‍ ക്ഷേത്രം വ്യാപിച്ച് കിടക്കുന്നത്.

നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

Photo Courtesy: vijay chennupati

നന്ദി പ്രതിമ

സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന് പുറക് വശത്തായാണ് ശിവവാഹനമായ നന്ദിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ശിവക്ഷേത്രങ്ങളില്‍ നന്ദികേശന്റെ പ്രതിമ പിന്‍വശത്ത് സ്ഥാപിക്കുക പതിവില്ല.

ചെറു ക്ഷേത്രങ്ങൾ

ഔന്ഥ നാഗനാഥിന്റെ പരിസരത്തായി മറ്റനേകം ചെറുക്ഷേത്രങ്ങള്‍ കാണാം. ദത്താത്രേയ, നീലകണ്‌ഠേശ്വര, ദശാവതാരം, വേദവ്യാസലിംഗ ഗണപതി തുടങ്ങിയ മൂര്‍ത്തികളാണ് ഇവിടെയുള്ള മറ്റ് ക്ഷേത്രങ്ങളില്‍ പ്രധാനമായും പൂജിക്കുന്നത്.

നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

Photo Courtesy: vijay chennupati

തീര്‍ത്ഥാടനകേന്ദ്രം

ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഔന്ഥ നാഗനാഥ്. എങ്കിലും കടുത്ത വേനല്‍ക്കാലത്ത് ഇവിടെ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഉത്തമം. കനത്ത ചൂടില്‍ ഇവിടെ ചുറ്റിനടന്നുകാണുക എളുപ്പമാവില്ല എന്നതുതന്നെ കാരണം.

എത്തിച്ചേരാൻ

ഹിംഗോളി പോലുള്ള സമീപ പ്രദേശങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന തരത്തിലാണ് ഔന്ഥ നാഗനാഥിന്റെ കിടപ്പ്. ഹിംഗോളിയിലേക്ക് സന്ദര്‍ഭവശാല്‍ ഒരു യാത്ര തരപ്പെടുകയാണെങ്കില്‍ ഔന്ഥ നാഗനാഥ് സന്ദര്‍ശിക്കാന്‍ മറക്കരുത്.

തീര്‍ത്ഥാടനത്തിന്റെ മനംമയക്കുന്ന മാസ്മരികത അടുത്തറിയുവാനുള്ള ഒരു സാധ്യതയാണ് ഓരോ ഔന്ഥ നാഗനാഥ് യാത്രയും സഞ്ചാരികള്‍ക്ക് നല്‍കുക.

നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

Photo Courtesy: vijay chennupati

നന്ദേഡ്

ഗുരു ഗോബിന്ദ് സിംഗിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നിമഞ്ജനം ചെയ്ത നന്ദേഡ് എന്ന ഗ്രാമത്തിലേക്ക് ഇവിടെ നിന്നും 65 കിലോമീറ്റര്‍ ദൂരമാണുള്ളത്. സാച്ച് ഗാന്ധ് ഹുസൂര്‍ സാഹിബ് ഗുരുദ്വാര എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഔത്ഥയിലെത്തുന്ന സഞ്ചാരികള്‍ ഈ ഗുരുദ്വാരയും സന്ദര്‍ശിക്കാറുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X