Search
  • Follow NativePlanet
Share
» »മനസമാധാനവും ശാന്തിയും തേടുന്നവര്‍ക്കൊരു ആശ്രമം

മനസമാധാനവും ശാന്തിയും തേടുന്നവര്‍ക്കൊരു ആശ്രമം

വിഷമങ്ങളൊന്നും അലട്ടാതെ കുറച്ച് ദിവസം ശാന്തമായി ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒരിടമുണ്ട്. പോണ്ടിച്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ അരബിന്ദോ ആശ്രമം.

By Elizabath

കനത്ത ചൂടില്‍ ഉരുകിയൊലിക്കുന്ന ആളുകള്‍ക്കിടയില്‍ നിന്ന് ഓടിപ്പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. വിഷമങ്ങളൊന്നും അലട്ടാതെ കുറച്ച് ദിവസം ശാന്തമായി ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒരിടമുണ്ട്. പോണ്ടിച്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ അരബിന്ദോ ആശ്രമം.

 ശാന്തിയും സമാധാനവും തേടുന്നവര്‍ക്ക്

ശാന്തിയും സമാധാനവും തേടുന്നവര്‍ക്ക്

ചുറ്റും വെള്ള വസ്ത്രം ധരിച്ച് ശാന്തിയുടെ പ്രവാചകരെപ്പോലെ ഒരു കൂട്ടം ആളുകള്‍ വസിക്കുന്നൊരിടമാണ് പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമം. നിശബ്ദമായി ഇവിടുത്തെ വഴികളില്‍ നമ്മുടെ തന്നെ ആത്മാവിനെ നാം കൂട്ടിമുട്ടും. ദ ഗ്രേറ്റസ്റ്റ് ഫിലോസഫര്‍ എന്നറിയപ്പെടുന്ന അരബിന്ദോയെന്ന പോരാളിയുടെ ശാന്തതയും ഇവിടെ അനുഭവിക്കാനാവും.

PC: Rsmn

 ശിഷ്യന്‍മാരാല്‍ നിറഞ്ഞ ആശ്രമം

ശിഷ്യന്‍മാരാല്‍ നിറഞ്ഞ ആശ്രമം

പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമം അദ്ദേഹത്തിന്റെ ശിഷ്യന്‍മാരാലും ആരാധകരാലും എല്ലായ്‌പ്പോഴും നിറഞ്ഞിരിക്കും.
PC: Aravind Sivaraj

അമ്മ

അമ്മ

'അമ്മ' എന്ന പേരില്‍ പിന്നീട് പ്രസിദ്ധയായ അരബിന്ദോയുടെ ശിഷ്യത്വം സ്വീകരിച്ച മീര റിച്ചാര്‍ഡ് എന്ന ഫ്രഞ്ചുകാരി അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരില്‍ ഒരാളായിരുന്നു. പോണ്ടിച്ചേരിയില്‍ ആശ്രമം സ്ഥാപിക്കുന്നതിന് മുന്‍കൈയ്യെടുത്തത് ഇവരാണ്. 1926 ലാണ് ഇവിടെ ആശ്രമം സ്ഥാപിക്കുന്നത്. അരബിന്ദോയുടെ മരണശേഷം 1950 വരെ മീര റിച്ചാര്‍ഡ് ഇതിനു നേതൃത്വം നല്കി.

PC: Henri Cartier Bresson

പ്രത്യേകതകള്‍

പ്രത്യേകതകള്‍

ഇത്തരത്തിലുള്ള മറ്റ് ആശ്രമങ്ങളെ അപേക്ഷിച്ച് ഇവിടം വ്യത്യാസ്തമാണ്. അരബിന്ദോയുടെയും അമ്മയെന്നറിയപ്പെടുന്ന മീര റിച്ചാര്‍ഡിന്റെയും മരണശേഷവും അവര്‍ തന്നെയാണ് ആശ്രമത്തിന്റെ ഗുരുക്കന്‍മാര്‍.
ആശ്രമത്തിന്റെ നടത്തിപ്പുകള്‍ക്കായി ശ്രീ അനബിന്ദോ ആശ്രമം ട്രസ്റ്റ് എന്ന പേരില്‍ അമ്മ 1955 ല്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. പബ്ലിക് ചാരിറ്റബില്‍ ട്രസ്റ്റായ ഇവര്‍ക്കാണ് നടത്തിപ്പിന്റെ ചുമതല.

PC: Vinamara Agarwal

സ്റ്റുഡിയോ

സ്റ്റുഡിയോ

കലകളില്‍ താല്പര്യമുള്ളവര്‍ക്കായി പോണ്ടിച്ചേരി ആശ്രമത്തിലെ ആര്‍ട് ഗാലറിയാണ് സ്റ്റുഡിയോ എന്നറിയപ്പെടുന്നത്.
അമ്മയാണ് 1963 ല്‍ ഇതാരംഭിച്ചത്. ഒരു നല്ല ചിത്രകാരിയായിരുന്ന അവര്‍ക്ക് കലകളില്‍ വലിയ താല്പര്യമുണ്ടായിരുന്നു. കലകളില്‍ താല്പര്യമുണര്‍ത്തി ആത്മീയ വളര്‍ച്ച നേടാനായി അവര്‍ വിവിധ പ്രായത്തിലുള്ളവര്‍ക്ക് കലകളില്‍ പരിശീലനം നല്കിയിരുന്നു.

PC:Public.Resource.Org

 ലൈബ്രറി

ലൈബ്രറി

ഫ്രഞ്ച് അധിനിവേശത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന വലിയ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ആശ്രമം ലൈബ്രറിയില്‍ അപൂര്‍വ്വമായ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരമാണുള്ളത്.
25 വ്യത്യസ്ത ഭാഷകളിലായി എണ്‍പതിനായിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. അധികൃതരുടെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ ഇവിടെ പ്രവേശിക്കാന്‍ സാധിക്കൂ.

PC: Offical Site

ശവകൂടീരം

ശവകൂടീരം

അരബിന്ദോയുടെയും മീര റിച്ചാര്‍ഡിന്റെയും ശവകുടീരമാണ് ഈ ആശ്രമത്തിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇതുനുള്ളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുണ്ട്.

PC: Alinka rad

ഫോട്ടോ സെക്ഷന്‍

ഫോട്ടോ സെക്ഷന്‍

1950 ലാണ് ആശ്രമത്തില്‍ ഫോട്ടോ സെഷന്‍ നിലവില്‍ വരുന്നത്. പ്രധാന കെട്ടിടത്തില്‍ അരബിന്ദോയുടെ മരണശേഷം ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഇത് തുടങ്ങിയത്.
ഇവിടെയത്തുന്നവര്‍ക്ക് ഫോട്ടോ സെക്ഷനില്‍ നിന്നും അരബിന്ദോയുടെയും അമ്മയുടെയും ചിത്രങ്ങളും പുസ്തകങ്ങളും മേടിക്കുവാനുള്ള സൗകര്യം ഉണ്ട്.

PC: Offical Site

പോകുമ്പോള്‍ ശ്രദ്ധിക്കാന്‍

പോകുമ്പോള്‍ ശ്രദ്ധിക്കാന്‍

ആശ്രമത്തില്‍ പോകാന്‍ താല്പര്യമുള്ളവര്‍ കുറച്ചു കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം.
രാവിലെ എട്ടു മുതല്‍ 12 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറു വരെയുമാണ് ആശ്രമത്തില്‍ പ്രവേശനം അനുവദിക്കുന്നത്.
പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഫോട്ടോഗ്രഫി അനുവദിക്കുകയുള്ളു.

PC:Pranchiyettan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പോണ്ടിച്ചേരിയില്‍ നിന്നും വെറും 15 മിനിറ്റിനുള്ളില്‍ ആശ്രമത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. നാലുകിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

സന്ദര്‍ശനത്തിന് അനുയോജ്യം

സന്ദര്‍ശനത്തിന് അനുയോജ്യം

എല്ലായ്‌പ്പോഴും ആശ്രമത്തില്‍ സന്ദര്‍ശകരെ സ്വീകരിക്കുമെങ്കിലും വേനല്‍കാലത്ത് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

PC:Vinamra Agrawal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X