Search
  • Follow NativePlanet
Share
» »പ്രശസ്തമായ ഈ സ്വർണ്ണ ഗ്ലോബിനേക്കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ!

പ്രശസ്തമായ ഈ സ്വർണ്ണ ഗ്ലോബിനേക്കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ!

വിവിധ രാജ്യക്കാരയ, ഏകദേശം അ‌ൻപതിൽ അധികം രാജ്യത്തുള്ള ജനങ്ങൾ ഒരുമയോടെ കഴിയുന്ന ഒരു ആഗോള ഗ്രാമമാണ് ഒറോവിൽ

By Maneesh

പോണ്ടിച്ചേരിക്ക് സമീപത്തെ ഒരു ആഗോള ഗ്രാമം എന്ന് ഒറ്റ വാചകത്തില്‍ വിശേഷിപ്പിച്ചതുകൊണ്ട് ഒറോവില്‍ എന്ന സ്ഥലത്തേക്കുറിച്ച് നിങ്ങള്‍ക്ക് മനസിലായെന്ന് വരില്ല. Auroville എന്ന ഇംഗ്ലീഷ് വാക്ക് ആറോവില്‍ എന്നാണ് തമിഴ്‌നാട്ടുകാര്‍ ഉച്ചരിക്കുക. നമ്മള്‍ മലയാളികള്‍ക്ക് ഒറോവില്‍ എന്ന് ഉച്ചരിക്കാം.

പ്രശസ്തമായ ഈ സ്വർണ്ണ ഗ്ലോബിനേക്കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ!

Photo Courtesy: Nibedit

എന്താണ് ഒറോവിൽ?

ഉദയത്തിന്റെ നഗരം എന്നാണ് ഒറോവിൽ എന്ന വാക്കിന്റെ അർത്ഥം എന്ന് പറഞ്ഞതുകൊണ്ട് മാത്രം ഒറോവല്ലിനെ മനസിലാക്കാൻ കഴിയില്ല. വിവിധ രാജ്യക്കാരയ, ഏകദേശം അ‌ൻപതിൽ അധികം രാജ്യത്തുള്ള ജനങ്ങൾ ഒരുമയോടെ കഴിയുന്ന ഒരു ആഗോള ഗ്രാമമാണ് ഒറോവിൽ.

അരബിന്ദോയുടെ ശിഷ്യയായ മിറ അൽഫാൻസ എന്ന ഫ്രഞ്ച് വനിത 1968ൽ ആണ് ഒറോവിൽ എന്ന ഈ വിശ്വമാനവിക ഗ്രാമം സ്ഥാപിച്ചത്. അമ്മ എന്നാണ് മിറ അൽഫാൻസ അറിയപ്പെട്ടിരുന്നത്. ആത്മീയതയിലൂടെ മാനവിക ഐക്യം സാധ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു ഒറോവിൽ സ്ഥാപിക്കുന്നതിന് പിന്നിൽ അമ്മയ്ക്ക് ഉണ്ടായിരുന്നത്.

പ്രശസ്തമായ ഈ സ്വർണ്ണ ഗ്ലോബിനേക്കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ!

Photo Courtesy: Jarrettman at English Wikivoyage

മത, രാഷ്ട്രീയ, ദേശ രഹിതം

മതങ്ങൾ ഇല്ലാത്ത, രാഷ്ട്രീയം ഇല്ലാത്ത, ദേശീയത ഇല്ലാത്ത ഒരു സമൂഹം ആണ് ഒറോവില്ലിന്റെ ലക്ഷ്യം. ഒറോവില്ലയിൽ സർക്കാർ പങ്കാളിത്തമുണ്ടെങ്കിലും. സർക്കാരിൽ നിന്ന് സമ്പത്തികമായ ഒരു സഹായവും കൈപ്പറ്റുന്നില്ല. ഇവിടുത്തെ ചെറുകിട വ്യവസായങ്ങളിൽ നിന്നും ഇവിടെയെത്തുന്ന സഞ്ചാരികളിൽ നിന്ന് കൈപ്പറ്റുന്ന താമസ വാടകയിൽ നിന്നും സംഭാവനയിൽ നിന്നുമാണ് ഇവിടെയുള്ളവർ വരുമാനം കണ്ടെത്തുന്നത്.

ഓറോ കാർഡ്

പണത്തിന് പകരം ഇവിടെ വസിക്കുന്നവർ ഓറോ കാർഡ് ആണ് ഉപയോഗിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികൾക്കും ഇത്തരം ഓറോ കാർഡ് ഉപയോഗിക്കാം. ഇവിടുത്തെ എല്ലാ വ്യാപരം വിനിമയങ്ങളും ഈ കാർഡ് ഉപയോഗിച്ച് നടത്താൻ കഴിയും.

പ്രശസ്തമായ ഈ സ്വർണ്ണ ഗ്ലോബിനേക്കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ!

Photo Courtesy: Sarvodaya Shramadana

2000 ഏക്കർ

2000 ഏക്കർ സ്ഥലത്താണ് ഓറോവിൽ സ്ഥിതി ചെയ്യുന്നത്. അൻപതിന് അടുത്തുള്ള രാജ്യങ്ങളിൽ നിന്നാണ് 120 സെറ്റിൽമെന്റുകളിലായി 2100 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഇത് കൂടാതെ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

ഓറോവിലിലേക്ക്

പോണ്ടിച്ചേരിയിൽ നിന്ന് 12 കിലോമീറ്റർ വടക്കായാണ് ഓറോവിൽ സ്ഥിതി ചെയ്യുന്നത്. പോണ്ടിച്ചേരിയിൽ നിന്ന് ടാക്സി വിളിക്കുന്നതായിരിക്കും ഇവിടെ എത്താൻ ഏറ്റവും നല്ലത്.

പ്രശസ്തമായ ഈ സ്വർണ്ണ ഗ്ലോബിനേക്കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ!

Photo Courtesy: sillybugger

സന്ദർശകർ അറിയേണ്ടത്

ഓറോവി‌ൽ സന്ദർശന കേന്ദ്രങ്ങളിൽ മാത്രമാണ് സഞ്ചാരികളെ സന്ദർശിക്കാൻ അനുവദിക്കുകയുള്ളു. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചര വര ഈ സന്ദർശന കേന്ദ്രത്തിൽ സന്ദർശിക്കാം. ഇവിടെ നിന്ന് ഓറോവിൽനെക്കുറിച്ചുള്ള വീഡിയോ കാണാം, ഇവിടുത്തെ കഫ്റ്റീരിയയിൽ നിന്ന് ഭക്ഷണം കഴിക്കാം, ഇവിടുത്തെ ആളുകൾ നിർമ്മിച്ച ഉന്നതനിലവാരമുള്ള പലതും വാങ്ങുകയും ചെയ്യാം.

മാത്രി മന്ദിർ

ഓറോവില്ലേയിലെ പ്രധാന ആകർഷണമാണ് മാത്രി മന്ദി. സുവർണ നിറത്തിൽ ഗ്ലോബ് ആകൃതിയിലുള്ള ഈ മന്ദിരത്തിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കാറില്ല. ആത്മീയതയേ ഗൗരവമായി കാണുന്നവർക്ക് മാത്രമുള്ള സ്ഥലമാണ് ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X