വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

നിഗൂഢതകള്‍ നിറഞ്ഞ അവലാഞ്ചെ തടാകം

Written by: Elizabath
Published: Friday, July 21, 2017, 17:30 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഏകദേശം ആയിരത്തിഎണ്ണൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ കനത്ത ഹിമപാതത്തിന്റെ ഫലമായി രൂപപ്പെട്ട ഒരിടം. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ അന്നത്തെ ഹിമപാതത്തിന്റെ ഫലമായുണ്ടായ അവലാഞ്ചെ ഇന്ന് ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമാണ്.
ഇടതിങ്ങിയ കാടുകള്‍ തുറന്നിടുന്ന നിഗൂഢതകളും എമറാള്‍ഡ് തടാകവും അപ്പര്‍ ഭവാനി തടാകവും കാണിക്കുന്ന മായക്കാഴ്ചകളും പിന്നെയും സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും എന്നതില്‍ തര്‍ക്കമില്ല.

നിഗൂഢതകള്‍ നിറഞ്ഞ അവലാഞ്ചെ തടാകം

PC: Pranav


ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അവലാഞ്ചെ ഊട്ടിയുടെ സമീപ പ്രദേശങ്ങളില്‍ വെച്ച് ഏറ്റവും മനോഹരവും അധികം സഞ്ചാരികള്‍ എത്തിച്ചേരാത്തതുമായ ഒരിടമാണ്.
വര്‍ഷത്തില്‍ ലഭിക്കുന്ന അയ്യായിരം മില്ലീമീറ്ററിലധികം മഴയുടെ ഫലമായ പച്ചപ്പാണ് അവലാഞ്ചെയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകര്‍ഷണവും.

കുന്ദാ ഫോറസ്റ്റ്

നിഗൂഢതകള്‍ നിറഞ്ഞ അവലാഞ്ചെ തടാകം

PC: Buvanesh Subramani

തലയുയര്‍ത്തി പച്ചപുതച്ച് നില്‍ക്കുന്ന ഇവിടുത്തെ കാടുകളില്‍ വിസ്മയങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണോ എന്നു തോന്നും അകലെക്കാഴ്ചയില്‍. കാടിന്റെ ഉള്ളിലേക്ക് ചെന്നിറങ്ങണമെങ്കില്‍ തമിഴ്‌നാട് ഫോറസ്റ്റ് വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത മാര്‍ഗ്ഗങ്ങള്‍ തന്നെ ഉപയോഗിക്കേണ്ടി വരും. കാറ്റിലാടുന്ന ഇലകളുടെയും പക്ഷികളുടെ സംഗീതവും കേട്ടുള്ള യാത്ര ഒത്തിരി അനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും എന്നത് ഉറപ്പാണ്.

അവലാഞ്ചെ തടാകം
ഇടതിങ്ങിയ പച്ചപ്പിനു നടുവില്‍ ചോലക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും നടുവില്‍ നീലനിറത്തില്‍ കാണപ്പെടുന്ന തടാകമാണ് പ്രശസ്തമായ അവലാഞ്ചെ തടാകം. തടാകത്തിനു ചുറ്റുമായി കാണപ്പെടുന്ന പാറക്കല്ലുകളും സമീപത്തായി പൂത്തുലഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകളും മറ്റു വൃക്ഷങ്ങളും ചേര്‍ന്ന് മറ്റെവിടെയോ എത്തിയ പ്രതീതിയാണ് സഞ്ചാരികള്‍ക്കുണ്ടാക്കുന്നത്.

https://commons.wikimedia.org/wiki/Category:Avalanche_Lake,_Ooty#/media/File:Avalanche_Lake_Ooty.jpg PC: Rohan G Nair

PC: Rohan G Nair

ഇവിടുത്തെ കാടുകളില്‍ അപൂര്‍വ്വങ്ങളായ പക്ഷികളടക്കം നിരവധി ജീവജാലങ്ങള്‍ അധിവസിക്കുന്നുണ്ട്. പക്ഷിനിരീക്ഷണത്തിനായും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. കൂടാതെ ഇവിടെയെത്തുന്നവര്‍ സമയം കളയാനായി മീന്‍പിടിക്കാനും പോകാറുണ്ട്. തടാകത്തിനു സമീപത്തെ കടയില്‍ ഇതിനുള്ള ഉപകരണങ്ങള്‍ ലഭിക്കും.
സാഹസികരാണെങ്കില്‍ കുറച്ചുകൂടി നന്നായി സമയം ചിലവഴിക്കാം. താല്പര്യമുള്ളവര്‍ക്ക് തടാകത്തിന്റെ കരയില്‍ രാത്രി കാലങ്ങളില്‍ ടെന്റ് നിര്‍മ്മിച്ച് കിടക്കാനുള്ള സൗകര്യവും ഉണ്ട്.

അപ്പര്‍ ഭവാനി തടാകം

നിഗൂഢതകള്‍ നിറഞ്ഞ അവലാഞ്ചെ തടാകം

PC:Raghavan Prabhu

ഊട്ടിയിലെ സുന്ദരവും മനോഹരവുമായ തടാകങ്ങളിലൊന്നാണ് നീലഗിരി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന അപ്പര്‍ ഭവാനി തടാകം. അവലാഞ്ചെയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഇത്.

എത്തിച്ചേരാന്‍

നിഗൂഢതകള്‍ നിറഞ്ഞ അവലാഞ്ചെ തടാകം

കോഴിക്കോടുനിന്നും 674 കിലോമീറ്റര്‍ അകലെയാണ് അവലാഞ്ചി സ്ഥിതി ചെയ്യുന്നത്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്ററും ബെംഗളുരുവില്‍ നിന്ന് 268 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

Read more about: ooty, tamil nadu, hill station
English summary

Avalanche an unexplored place in Ooty

Avalanche is an unexplored place in Ooty.Avalanche is formed by landslide in the early 1800s.
Please Wait while comments are loading...