Search
  • Follow NativePlanet
Share
» »ഈ വേനലിൽ സ‌ന്ദ‌ർശിക്കാവുന്ന താഴ്വരകളും തടാകങ്ങളും

ഈ വേനലിൽ സ‌ന്ദ‌ർശിക്കാവുന്ന താഴ്വരകളും തടാകങ്ങളും

ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ എവിടെ ‌പോകുമെന്ന് നമുക്ക് പലപ്പോഴും സംശയം തോന്നാറുണ്ട്. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണെങ്കിൽ നിങ്ങളെ വിസ്മയിപ്പിക്കുന്ന ചില സ്ഥങ്ങൾ പരിചയപ്പെ‌ടാം

By Maneesh

സഞ്ചാരികളെ അമ്പരിപ്പിക്കുന്നതാണ് ഇന്ത്യയു‌ടെ ഭൂപ്രകൃതി. തീരപ്രദേശങ്ങളും മലനി‌രകളും മരുഭൂമികളും താഴ്വരകളും തണ്ണീർത്തടങ്ങളും ദ്വീ‌പുകളുമൊക്കെയായി ഇന്ത്യ അങ്ങനെ പരന്നു കിടക്കുകയാണ്.

ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ എവിടെ ‌പോകുമെന്ന് നമുക്ക് പലപ്പോഴും സംശയം തോന്നാറുണ്ട്. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണെങ്കിൽ നിങ്ങളെ വിസ്മയിപ്പിക്കുന്ന ചില സ്ഥങ്ങൾ പരിചയപ്പെ‌ടാം

01. പാ‌ങോങ് തടാകം, ജമ്മു ക‌ശ്മീർ

01. പാ‌ങോങ് തടാകം, ജമ്മു ക‌ശ്മീർ

പാങ്കോങ്ങ് തടാകം, പാങ്കോങ്ങ് സോ എന്നും അറിയപ്പെടുന്നു. ജമ്മു & കശ്മീരിലെ ലെ ജില്ലയിലുള്ള ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചൈനക്ക് കീഴിലുള്ള ടിബറ്റിന്‍റെ ചാങ്താങ്ങ് സമതല അതിര്‍ത്തിയിലാണ് ഈ തടാകം.
Photo Courtesy: Apthomas1

ഇന്ത്യയിലും ‌ടിബറ്റിലുമായി

ഇന്ത്യയിലും ‌ടിബറ്റിലുമായി

ടിബറ്റിലുള്ളതിനേക്കാള്‍ പകുതിയോളം ഇന്ത്യയിലായാണ് 134 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ തടാകത്തിന്‍റെ കിടപ്പ്. ഇവിടെ നിന്നാല്‍ ചൈനയുടെ കടന്ന് കയറ്റം വ്യക്തമായി നിരീക്ഷിക്കാനാവും. ഈ തടാകത്തിന്‍റെ അതിര്‍ത്തിയെ ചൊല്ലി ഇപ്പോഴും തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്.
Photo Courtesy: Atishayphotography

തടാകത്തേ‌ക്കുറിച്ച്

തടാകത്തേ‌ക്കുറിച്ച്

ഒരു ഉപ്പുതടാകമാണെങ്കിലും ശൈത്യകാലത്ത് ഈ തടാകം പൂര്‍ണ്ണമായും മഞ്ഞുകട്ടയായി മാറും. ലവണാംശമുള്ള ഇതിലെ ജലത്തില്‍ കുറഞ്ഞ ജിവികളേ ഉള്ളൂ. തടാകത്തിന് സമീപത്തുള്ള ചതുപ്പ് നിലത്തില്‍ ഏറെക്കാലം നിലനില്ക്കുന്ന ചില ചെടികളും, ചെറുവൃക്ഷങ്ങളുമേ ഉള്ളൂ. എന്നാല്‍ അനേകയിനം ദേശാടനക്കിളികളും, സ്വദേശികളായ പക്ഷികളും ഇവിടെ ആവസിക്കുന്നു.
Photo Courtesy: Sarah Zezulka

സംരക്ഷിത മേഖല

സംരക്ഷിത മേഖല

അന്തര്‍ദേശീയ പ്രധാന്യമുള്ള ഒരു ചതുപ്പ് പ്രദേശമായതിനാല്‍ ഇവിടം രാംസര്‍ കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സാധ്യതകളുള്ളതാണ്. അത് സംഭവിച്ചാല്‍ പാങ്കോങ്ങാവും ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സൗത്ത് ഏഷ്യന്‍ തടാകം. തടാകത്തിനോട് ചേര്‍ന്ന് മണ്ണും, ചെളിയുമടിഞ്ഞ് തടാകം പിന്‍വലിഞ്ഞിട്ടുണ്ടെന്നാണ് നിരീക്ഷണങ്ങള്‍ കാണിക്കുന്നത്.
Photo Courtesy: Karan Dhawan India

സിനിമകളിൽ

സിനിമകളിൽ

2010 ല്‍ പുറത്തിറങ്ങിയ ത്രി ഇഡിയറ്റ്സ്, 2006 ല്‍ പുറത്തിറങ്ങിയ ദി ഫാള്‍ എന്നീ ചലച്ചിത്രങ്ങളില്‍ ഇവിടുത്തെ പ്രകൃതി ഭംഗി ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെ വിജയം ഇവിടം ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാകുന്നതിന് സഹായിച്ചു.
Photo Courtesy: Sajimarkose

02. പാർവ്വതി താഴ്വര, ഹിമാചൽപ്രദേശ്

02. പാർവ്വതി താഴ്വര, ഹിമാചൽപ്രദേശ്

സ‌ഞ്ചാരികൾക്ക് ഈ വേനൽക്കാലത്ത് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ സുന്ദരമായ താഴ്വരകളിൽ ഒന്നായ പാർവ്വതി വാലി. സഞ്ചാരികൾക്ക് കാണാനും കേ‌ൾക്കാനും അനുഭവിക്കാനുമുള്ള നിരവധി കാഴ്ചകളും സ്ഥലങ്ങളും പാർവ്വതി വാലി എന്ന ഈ താഴ്വരയിലു‌ണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് പാർവ്വതി വാലി.
Photo Courtesy: Alok Kumar

കസോൾ

കസോൾ

പാർവ്വതി വാ‌ലിയിലേക്കുള്ള പ്രവേശന കവാടമാണ് കസോൾ. പാർവ്വതി വാ‌ലി‌യിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം എത്തിച്ചേരേണ്ടത് ഈ ‌മേഖലയിലെ ഏറ്റവും വലിയ ടൗൺ ആയ കസോളിലേക്കാ‌ണ്.
Photo Courtesy: Slopetrotter

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുള്ളുവില്‍ നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്കായി സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോ‌ള്‍ എന്ന ഈ ടൗൺ സ്ഥിതി ചെയ്യുന്ന‌ത്.
Photo Courtesy: Alok Kumar

പാർവ്വതി നദിയുടെ തീരത്ത്

പാർവ്വതി നദിയുടെ തീരത്ത്

പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിട‌ക്കുന്ന കസോ‌ള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അ‌കലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Boazdorot

താമസിക്കാൻ

താമസിക്കാൻ

ആൽപൈനെ ഗസ്റ്റ് ഹൗസ്, സോണി കോട്ടേജ്, ഹോട്ടൽ ബ്ലൂ ഡയമണ്ട് തുട‌ങ്ങി നി‌രവധി ഹോട്ടലുകളും കോട്ടേജുകളും ഇവിടെകാണാം. മിക്ക കോട്ടേജുകളും പാർവ്വതി ന‌ദിയുടെ തീരത്തായാണ് ‌സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Devendra Makkar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X