Search
  • Follow NativePlanet
Share
» »ബദാമിയിൽ ഭാമയുടെ നൃത്തച്ചുവടുകൾ

ബദാമിയിൽ ഭാമയുടെ നൃത്തച്ചുവടുകൾ

വിസ്മയങ്ങ‌ള്‍ തേടി യാത്ര ചെയ്യുന്നവരെ എ‌ന്തുകൊണ്ടും ‌തൃപ്തിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ബദാമി

By Maneesh

ലോക പ്രശസ്തമായ ക്ഷേത്രത്തിന് മുന്നിൽ നിന്നുകൊണ്ട് നടി ഭാമയുടെ ‌ഗ്ലാമർ ഡാൻസ് യൂ ട്യൂബിൽ വയറലാവുകയാണ്. ഓട്ടോ രാജ എന്ന കന്നഡ സിനിമയുടെ ഒരു ഗാന രംഗമാണ് ഇത്. 2013ൽ ആണ് ഈ സിനിമ ഇറങ്ങിയതെങ്കിലും കന്നഡ സിനിമ ആയതിനാൽ മലയാളികൾ ആരും തന്നെ ഇത് ശ്രദ്ധിച്ചിരുന്നില്ല.

വാതാ‌പി എന്ന് നമ്മൾ വിളിക്കുന്ന, കർണാടകയിൽ ബദാമി ക്ഷേത്രത്തി‌ന്റെ പരി‌സരത്ത് വച്ചായിരുന്നു ഭാമയുടെ ഈ തകർപ്പൻ ഡാൻസ്. ബദാമി ക്ഷേത്രത്തേക്കുറിച്ച് വിശദമായി വായിക്കാം. ബദാമിയിലേക്ക് യാത്ര പോകാം

വാതാപി എന്ന ബദാമി

വാതാപി എന്ന ബദാമി

വിസ്മയങ്ങ‌ള്‍ തേടി യാത്ര ചെയ്യുന്നവരെ എ‌ന്തുകൊണ്ടും ‌തൃപ്തിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ബദാമി. മുന്‍പ് വാതാപി എന്ന് അറിയപ്പെട്ടി‌രുന്ന ബദാമി‌യി‌ലെ പ്രധാന ആത്ഭുതം ചാലുക്യ ഭ‌രണകാലത്ത് നിര്‍മ്മിക്കപ്പെട്ട അ‌വിടുത്തെ ഗുഹാക്ഷേത്രങ്ങള്‍ തന്നെയാണ്. പ്രധാനമായും 4 ഗുഹാക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.

അഗസ്ത്യ തടാകം

അഗസ്ത്യ തടാകം

സ്വര്‍ണനിറത്തിലുള്ള മണല്‍ക്കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്കിടയിലാണ് ബദാമി സ്ഥി‌തി ചെയ്യുന്നത്. ഇന്ത്യയിലെ പുരാനത ക്ഷേത്രനഗരങ്ങളില്‍ പ്രമുഖമാണ് ബദാമി. അഗസ്ത്യ തടാകത്തിന്റെ കരയിലായിട്ടാണ് ഇവിടുത്തെ ഗുഹാക്ഷേത്രങ്ങളെല്ലാമുള്ളത്.

പുലികേശി രണ്ടാമൻ

പുലികേശി രണ്ടാമൻ

രണ്ട് നൂറ്റാണ്ടിലേറെക്കാലം ചാലൂക്യരുടെ തലസ്ഥാന നഗരം ബദാമിയായിരുന്നു. ആന്ധ്രപ്രദേശിലെയും കര്‍ണാടകത്തിലെയും സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ചാലൂക്യ സാമ്രാജ്യം. പുലികേശി രണ്ടാമന്റെ കാലത്തായിരുന്നു ചാലൂക്യസാമ്രാജ്യത്തിന്റെ സുവര്‍ണകാലം.

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

കര്‍‌ണാടകയിലെ ബം‌‌ഗല്‍ക്കോട്ട് ജില്ലയിലാണ് ‌ബദാമിയുടെ സ്ഥാനം. പ്രധാനമായും നാല് ഗുഹാക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നെണ്ണം ഹൈന്ദവക്ഷേത്രവും ഒന്ന് ജൈനക്ഷേത്രവുമാണ്.

പാറതു‌രെന്നെടുത്ത ക്ഷേത്രങ്ങ‌ള്‍

പാറതു‌രെന്നെടുത്ത ക്ഷേത്രങ്ങ‌ള്‍

എ ഡി 6, 7 നൂ‌റ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ബദാമിയിലെ ക്ഷേത്രങ്ങള്‍ ഇപ്പോഴും ഒരു അത്ഭുതം തന്നെയാണ് ചെങ്കുത്തായി നില്‍ക്കുന്ന കൂ‌റ്റാന്‍ പാറക്കൂട്ടങ്ങള്‍ ‌തുരന്നാണ് ഇവിടുത്തെ ഗുഹാക്ഷേത്ര‌ങ്ങള്‍ പണിതിട്ടുള്ളത്. ചാലുക്യരുടെ നിര്‍മ്മാണ വൈഭവത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഗുഹാക്ഷേത്രങ്ങ‌ള്‍. വിശദമായി വായിക്കാം

Photo Courtesy: amara
ചാലുക്യരുടെ നിര്‍മ്മാണ വൈഭവം

ചാലുക്യരുടെ നിര്‍മ്മാണ വൈഭവം

വിജയനഗര സാമ്രാജ്യത്ത കാലത്തെ വാസ്തുവിദ്യയുടെ പൂര്‍ണ അനുകരണമാണ് ബദാമിയിലെ ക്ഷേത്ര നിര്‍മ്മിതികളിലും കാണാന്‍ സാ‌‌ധിക്കുന്നത്. പാറതുരന്ന് നിര്‍മ്മി‌ച്ച ഇവിടുത്തെ ഗുഹാ ക്ഷേത്ര‌ങ്ങള്‍ ഇന്ത്യ‌യിലെ തന്നെ സുന്ദരമായ നിര്‍‌മ്മിതികളില്‍ ഒന്നാണ്. ഗുഹളുടെ ഉള്‍വ‌ശം സങ്കീര്‍ണമായ കൊത്തുപണികളാല്‍ ‌സമൃദ്ധമാണ്. വിശദ‌മായി വായിക്കാം

Photo Courtesy: Ashwin Kumar

ഭൂതനാഥ ക്ഷേത്രം എന്ന അത്‌ഭുതം

ഭൂതനാഥ ക്ഷേത്രം എന്ന അത്‌ഭുതം

ബദാമി ക്ഷേത്രസമുച്ചയത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ഭൂതനാഥ ക്ഷേത്രം. ശിവഭക്തന്മാരുടെ പ്രിയക്ഷേത്രങ്ങളിലൊന്നാണിത്. ഭൂതനാഥ അവതാരരൂപത്തിലാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ. തടാകത്തിലേയ്ക്ക് നീണ്ടുകിടക്കുന്ന തുറന്ന മണ്ഡപം ക്ഷേത്രത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ ദ്രാവിഡശൈലിയും, ഉത്തരേന്ത്യയിലെ നഗരശൈലിയും ചേര്‍ത്തിണക്കിയാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Dineshkannambadi at en.wikipedia

 ബാദാമിയില്‍ നിന്നുള്ള അസ്തമയ കാഴ്ച

ബാദാമിയില്‍ നിന്നുള്ള അസ്തമയ കാഴ്ച

ബദാ‌മിയില്‍ യാത്ര ചെയ്യുന്ന ഒരാളും ബദാമി‌യില്‍ നിന്നുള്ള അസ്തമയ കാഴ്ച കാണാന്‍ മറക്കരുത്. ‌പ്രത്യേകിച്ച് ഭൂത നാഥ ക്ഷേത്രത്തിന്റെ പ‌രി‌സരത്ത് നിന്നുള്ള കാഴ്ച.
Photo Courtesy: Arnold Betten

ഫോട്ടോ ഗ്രാഫര്‍മാരുടെ ഇഷ്ടസ്ഥലം

ഫോട്ടോ ഗ്രാഫര്‍മാരുടെ ഇഷ്ടസ്ഥലം

ഗുഹാക്ഷേത്രവും തടാകവും പച്ചപ്പും സൂര്യപ്രകാ‌ശവും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ബദാമിക്കുണ്ടാകുന്ന ആ മാസ്മരിക ഭംഗി ഒപ്പിയെടുക്കാന്‍ കൊതിക്കാന്‍ ഫോട്ടോഗ്രാഫര്‍മാരുണ്ടാകില്ല. അതിനാല്‍ ഫോട്ടോ ഗ്രാഫര്‍മാരുടെ ഇഷ്ടസ്ഥലമാണ് ബദാ‌മി.
Photo Courtesy: SUDHIR KUMAR D

മനശാന്തി തേടുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലം

മനശാന്തി തേടുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലം

ജീവിതത്തിരക്കില്‍ നിന്ന് മനശാ‌ന്തി തേടി യാത്ര ചെയ്യുന്ന നിര‌‌വധി സഞ്ചാ‌രികള്‍ ഉണ്ട്. അത്തരത്തിലുള്ള സഞ്ചാ‌രികള്‍ക്ക് പോകാന്‍ പ‌റ്റിയ സ്ഥലമാണ് ബദാമി. പ്രകൃതി സൗന്ദര്യവും ശില്‍പഭംഗിയും ചേരുന്ന ഇന്ത്യയിലെ അപൂര്‍‌വ സ്ഥലങ്ങളില്‍ ഒ‌ന്നാണ് ബദാമി.

Photo Courtesy: Gs9here

മഴക്കാലം മനോഹരമാക്കുന്ന ബദാമി

മഴക്കാലം മനോഹരമാക്കുന്ന ബദാമി

മഴക്കാലത്ത് ബദാമിയിലേക്കുള്ള യാത്ര നിങ്ങളുടെ കണ്ണുകളെ എത്രത്തോളം ആന‌ന്ദിപ്പിക്കുന്ന‌മെന്ന് ഇവിടെ വിവരിക്കാന്‍ കഴിയില്ല. ഗുഹാ ക്ഷേത്ര‌ങ്ങള്‍ക്ക് ചുറ്റും പച്ചപ്പ് പടര്‍ന്ന് നില്‍ക്കു‌ന്നതും സുന്ദരമാവെള്ളച്ചാട്ട‌ങ്ങളും നിങ്ങളെ ശരിക്കും ബദാമി അ‌‌‌ത്‌ഭു‌തപ്പെടുത്തും.
Photo Courtesy: Rudniks

ബദാമിയിലെ കൂടുതല്‍ കാഴ്ചകള്‍

ബദാമിയിലെ കൂടുതല്‍ കാഴ്ചകള്‍

ഗുഹാക്ഷേത്രങ്ങള്‍ കൂടാതെ വടക്കുഭാഗത്തുള്ള കുന്നില്‍ മൂന്ന് ശിവക്ഷേത്രങ്ങളുമുണ്ട്. ഇതില്‍ മലേഗട്ടി ശിവാലയമാണ് ഏറ്റവും പ്രശസ്തമായത്. ഭൂതനാഥ ക്ഷേത്രം, മല്ലികാര്‍ജ്ജുന ക്ഷേത്രം, ദത്താത്രേയ ക്ഷേത്രം എന്നിവയാണ് മറ്റുക്ഷേത്രങ്ങള്‍. ഒട്ടേറെ ക്ഷേത്രങ്ങളുള്ള ഒരു കോട്ടയുമുണ്ട് ബദാമിയില്‍. വിശദമായി വായി‌ക്കാം

Photo Courtesy: mertxe iturrioz
കാലം ഒരുക്കിയ അ‌ത്ഭുതങ്ങളിലേക്കുള്ള കവാടം

കാലം ഒരുക്കിയ അ‌ത്ഭുതങ്ങളിലേക്കുള്ള കവാടം

ചരിത്ര‌പ്രാധന്യ‌മുള്ള മ‌റ്റ് ‌സ്ഥലങ്ങളിലേക്കുള്ള കവാടം കൂ‌ടിയാണ് ബദാമി. ബദാമിയില്‍ നിന്ന് 22 കിലോമീറ്റര്‍ അ‌കലെയായാണ് യുനെസ്കോ ‌വേ‌ള്‍ഡ് ഹെ‌റിട്ടേജ് സൈറ്റായ ‌പട്ടടയ്ക്കല്‍ സ്ഥിതി ചെയ്യുന്നത്. ബദാമിക് സമീപത്തുള്ള ചരിത്ര പ്രാധാന്യമുള്ള മറ്റൊരു സ്ഥലമാണ് ഐഹോളെ. വിശദമായി വായിക്കാം

Photo Courtesy: Unslung

കൽപ്പടവുകൾ

കൽപ്പടവുകൾ

ബദാമിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം

Photo Courtesy: Footprint Books

കൽസ്തംഭങ്ങൾ

കൽസ്തംഭങ്ങൾ

ബദാമിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം

Photo Courtesy: irumge

മൂന്നാമത്തെ ഗുഹ

മൂന്നാമത്തെ ഗുഹ

ബദാമിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം

Photo Courtesy: Nilmoni Ghosh

ഗ്രാമം

ഗ്രാമം

ബദാമിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം

Photo Courtesy: mertxe iturrioz

 തടാക കാഴ്ച

തടാക കാഴ്ച

ബദാമിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം

Photo Courtesy: Ankur P

 വിവരണം

വിവരണം

ബദാമിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം

Photo Courtesy: Ramnath Bhat

തെരുവ്

തെരുവ്

ബദാമിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം

Photo Courtesy: ABA REPOSSI

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X