Search
  • Follow NativePlanet
Share
» »ബാണാസുര - ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണണക്കെട്ട്

ബാണാസുര - ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണണക്കെട്ട്

By Maneesh

വിനോദ സഞ്ചാരത്തിന് വേണ്ടി മാത്രം എവിടെയെങ്കിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചതായി കേട്ടുകേള്‍വിയുണ്ടോ? അങ്ങനെ ഒരു അണക്കെട്ട് ലോകത്ത് ഉണ്ടാകില്ലാ. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടും മറ്റു പലകാര്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് ഈ അണക്കെട്ട് വിനോദ സഞ്ചാരത്തിന് വേണ്ടി മാത്രമാണ് നിലകൊണ്ടത്. എന്ത് ഉദ്ദേശിച്ചാണോ ഈ അണക്കെട്ട് നിര്‍മ്മിച്ചത് അതൊന്നും നടന്നില്ല. പകരം കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്ന് ഇപ്പോള്‍ തലയെടുപ്പോടെ നില്‍ക്കുന്നു.

സഞ്ചാരികൾ തേടുന്ന, കേരളത്തിലെ അണക്കെട്ടുകൾസഞ്ചാരികൾ തേടുന്ന, കേരളത്തിലെ അണക്കെട്ടുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണണടക്കെട്ട് എന്ന പേര് സ്വന്തമാക്കിയ ഈ ആണക്കെട്ടാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണക്കെട്ട്. കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറത്തറ എന്ന സ്ഥലത്ത്, കബനീ നദിയുടെ പോഷക നദിയായ കരമനത്തോടിന് കുറുകേയാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്. 1979ല്‍ ആണ് ഈ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

ബാണാസുര സാഗർ അണക്കെട്ടിന്റെ കാഴ്ചകൾ കാണാം

എർത്ത് ഡാം

എർത്ത് ഡാം

കോൺക്രീറ്റ് ഉപയോഗിക്കാതെ മണ്ണുകൊണ്ട് നിർമ്മിക്കുന്ന ഡാമുകളാണ് എർത്ത് ഡാം എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ നിരവധി ഡാമുകൾ ഉണ്ട്. അവയിൽ ഏറ്റവും വലിയ ഡാമാണ് ബാണാസുര സാഗർ ഡാം. പോത്തുണ്ടി ഡാം, ആനയിറങ്ങൽ ഡാം എന്നീ ഡാമുകളും എർത്ത് ഡാമുകളാണ്.
Photo Courtesy: Challiyan

കരമനത്തോട്

കരമനത്തോട്

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിൽ കരമനത്തോടിലാണ് ബാണസുര ഡാം നിർമ്മിച്ചിരിക്കുന്നത്. കബനി നദിയുടെ ഒരു

കൈവഴിയാണ് കരമനത്തോട്. മാനന്തവാടി - കൽപ്പറ്റ റോഡിലാണ് പടിഞ്ഞാറത്തറ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Shinejacob

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാം. കോഴിക്കോടാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. കല്‍പ്പറ്റയില്‍ നിന്ന് ഏകദേശം 72 കിലോമീറ്റര്‍ അകലെയാണ് കോഴിക്കോട് റെയില്‍‌വേ സ്റ്റേഷന്‍. കരിപ്പൂര്‍ വിമാനത്താവളമാണ് ബാണാസുര സാഗറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
Photo Courtesy: Vaibhavcho

കാഴ്ചകൾ

കാഴ്ചകൾ

മഞ്ഞു മൂടിയ ബാണാസുര മലയാല്‍ ചുറ്റപ്പെട്ട ഈ അണക്കെട്ട് അതിമനോഹരമായ ദൃശ്യാനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
Photo Courtesy: Samadolfo

വന്യജീവി സങ്കേതം

വന്യജീവി സങ്കേതം

ബാണസുര അണക്കെട്ടിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതവും പൂമരങ്ങള്‍ നിറഞ്ഞ ഉദ്യാനവും സമാനതകളില്ലാത്ത കാഴ്ചയാണ്. ബാണസുരയിലെ തെളിനീരും ഇതിന് സമീപത്തുള്ള ചരിത്രസമാരകങ്ങളും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അണക്കെട്ടിന്റെ
കൂടുതൽ കാഴ്ചകൾ കാണാം

Photo Courtesy: Vaibhavcho

കൂടുതൽ കാഴ്ചകൾ 1

കൂടുതൽ കാഴ്ചകൾ 1

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Nagesh Jayaraman

കൂടുതൽ കാഴ്ചകൾ 2

കൂടുതൽ കാഴ്ചകൾ 2

ബാണസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Sankara Subramanian

കൂടുതൽ കാഴ്ചകൾ 3

കൂടുതൽ കാഴ്ചകൾ 3

ബാണസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Kamaljith K V

കൂടുതൽ കാഴ്ചകൾ 4

കൂടുതൽ കാഴ്ചകൾ 4

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Sankara Subramanian

കൂടുതൽ കാഴ്ചകൾ 5

കൂടുതൽ കാഴ്ചകൾ 5

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Sankara Subramanian

കൂടുതൽ കാഴ്ചകൾ 6

കൂടുതൽ കാഴ്ചകൾ 6

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Sankara Subramanian

കൂടുതൽ കാഴ്ചകൾ 7

കൂടുതൽ കാഴ്ചകൾ 7

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Dhruvaraj S

കൂടുതൽ കാഴ്ചകൾ 8

കൂടുതൽ കാഴ്ചകൾ 8

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Tanuja R Y

കൂടുതൽ കാഴ്ചകൾ 9

കൂടുതൽ കാഴ്ചകൾ 9

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Vaibhavcho

കൂടുതൽ കാഴ്ചകൾ 10

കൂടുതൽ കാഴ്ചകൾ 10

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Fotokannan at ml.wikipedia

കൂടുതൽ കാഴ്ചകൾ 11

കൂടുതൽ കാഴ്ചകൾ 11

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy: Vinayaraj

കൂടുതൽ കാഴ്ചകൾ 12

കൂടുതൽ കാഴ്ചകൾ 12

ബാണാസുര അണക്കെട്ടിന് സമീപത്തെ സുന്ദര കാഴ്ചകൾ
Photo Courtesy:Samadolfo

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X