Search
  • Follow NativePlanet
Share
» »ബെംഗളൂരുവിനെ അറിയാം - സൗത്ത് - പദ്മനാഭനഗര്‍

ബെംഗളൂരുവിനെ അറിയാം - സൗത്ത് - പദ്മനാഭനഗര്‍

By Maneesh

നി‌രവ‌ധി ഏരിയകളും, ജംഗ്ഷനുകളും, ബ്ലോക്കുകളും, തെരുവുകളും ചേര്‍ന്നതാണ് ബാംഗ്ലൂര്‍ നഗരം. ബാംഗ്ലൂ‌രിലെ ഓരോ സ്ഥലത്തിനും ഒരു കഥ പറയാനുണ്ടാകും. ബാംഗ്ലൂരിലെ വിവിധ സ്ഥലങ്ങളിലേക്ക് നേറ്റീവ്‌പ്ലാനറ്റ് വായനക്കാരെ കൂ‌ട്ടിക്കൊണ്ടു പോകുകയാണ്.

വരു നമുക്ക് ബാംഗ്ലൂര്‍ സൗത്തിലെ പദ്മനാഭ‌നഗറിലേക്ക് പോകാം

  • ബാംഗ്ലൂരിലെ മജസ്റ്റിക്ക് ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് 7.9 കിലോമീറ്റര്‍ അകലെയാണ് പദ്മനാഭ നഗര്‍ സ്ഥിതി ചെയ്യുന്നത്.
  • മജസ്റ്റിക്കില്‍ നിന്ന് 12 ബി ബസില്‍ കയറിയാല്‍ പദ്മനാഭ നഗറില്‍ എത്തി‌ച്ചേരാം
  • ബനശങ്കരി ബസ്‌ സ്റ്റാന്‍ഡ് ആണ് പദ്മനാഭനഗറിന് സമീപത്തുള്ള ബസ് സ്റ്റാന്‍ഡ്. 201, 210 എന്‍, 210 കെ, എഫ് ഡി അര്‍ 1, എഫ് ഡി ആര്‍2 തുടങ്ങിയ ബസുകള്‍ പദ്മനാഭനഗറിലേക്കാണ്.

പദ്മനാഭ നഗറിനേക്കുറിച്ച്

പഴയകാല ബാംഗ്ലൂരിനെ ഇപ്പോ‌ഴും ഓര്‍മ്മി‌പ്പിക്കുന്ന ഒരു സ്ഥലമാണ് പദ്മനാഭ നഗര്‍. ബാംഗ്ലൂരിലെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നായ ഈ സ്ഥലത്ത് നിരവധി പ‌ഴകാല സ്ഥലങ്ങള്‍ കാണാം.

 Bangalore Diaries - South - Padmanabhanagar Read In Malayalam

ഭക്ഷണം കഴിക്കാന്‍

ഷാലിനി വെജ് ആണ് പദ്മനാഭ നഗറില്‍ പ്രാതല്‍ കഴിക്കാന്‍ മികച്ച സ്ഥലം. അഗര്‍വാള്‍ ഭവന്‍, ഐസ് കഫെ, എന്നിവയും മിക്കച്ച റെസ്റ്റോറെന്റുകള്‍ ആണ്

ഫാമിലി ഔട്ടിംഗിന് പറ്റിയ റെസ്റ്റോറെന്റ് ആണ് വനാനി റെസ്റ്റോറെന്റ്, രാവിലെ 11.30 മുത‌ല്‍ വൈകുന്നേരം 4.30 വരെയും. വൈകുന്നേരം ആറു മണി മുതല്‍ രാത്രി 11 മണിവരെയുമാണ് ഈ ജംഗിള്‍ തീമ്ഡ് റെസ്റ്റോറെന്റിന്റെ പ്രവര്‍ത്തന സമയം.

ദേവെഗൗഡ പെട്രോള്‍ പമ്പാണ് സമീപത്തെ പെട്രോള്‍ പമ്പ്

 Bangalore Diaries - South - Padmanabhanagar Read In Malayalam

പ്രധാന ക്ഷേത്രങ്ങള്‍

ശ്രീ ലക്ഷ്മി വെങ്കട്ടരമണ ക്ഷേത്രമാണ് പദ്മനാഭ നഗറിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം വൈകുണ്ഠ ഏകദേശി നാളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്.

സായ്ബാബ മന്ദിര്‍ ആണ് മറ്റൊരു പ്രധാന ക്ഷേത്രം. രാവിലെ ആറുമണി മുതല്‍ 12 മണിവരെയും വൈകുന്നേരം ആറുമണി മുതല്‍ രാത്രി ഒന്‍പത് മണിവരേയും ഇവിടെ സന്ദര്‍ശകരെ അനുവദിക്കും.

ഷോപ്പിംഗ്

ഷോപ്രൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റാണ് പദ്മനാഭ നഗറിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള കാര്യങ്ങള്‍ ഇവിടെ ലഭിക്കും.

 Bangalore Diaries - South - Padmanabhanagar Read In Malayalam

ആശു‌പത്രികള്‍

മഹാരാജ അഗ്രസേന ആശുപത്രി, ഡോക്ടര്‍ അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍, എന്‍ യു ഹോസ്പിറ്റല്‍, ഡി ജി ഹോസ്പിറ്റല്‍ എന്നിവയാ‌ണ് ഇവിടുത്തെ പ്രധാന ഹോസ്പിറ്റലുകള്‍.

സിനിമ തിയേറ്ററുകള്‍

മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ ഇല്ലാ‌ത്ത സ്ഥലമാണ് ‌പദ്മനാഭ നഗര്‍. ശ്രീ ശ്രീനിവാസ തിയേറ്റര്‍, ശ്രീ മഹാദേശ്വര തിയേറ്റര്‍ എന്നിങ്ങനെ രണ്ട് തിയേറ്ററുകള്‍ ഇവിടെയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X