Search
  • Follow NativePlanet
Share
» »വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു മ്യൂസിയം

വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു മ്യൂസിയം

ഇന്നോവേറ്റീവ് ഫിലിം സിറ്റിയില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് 'റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്' എന്ന മ്യൂസിയം.

By Maneesh

റോബര്‍ട്ട് റിപ്ലി എന്ന പേരുകേള്‍ക്കാത്തവര്‍ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്(Ripley's Believe It or Not) എന്ന പേര് കേട്ടിരിക്കും. കാരണം ഈ പേരില്‍ ചില ടെലിവിഷന്‍ പരിപാടികള്‍ കാണുകയോ, ചില പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്തവരായിരിക്കും നിങ്ങള്‍. ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിട്ടുള്ള എന്റര്‍ടൈന്‍മെന്റ് പബ്ലിഷിംഗ് & ബ്രോഡ് കാസ്റ്റിംഗ് കമ്പനിയാണ് ഇത്.

ലോകത്ത് നടന്നിട്ടുള്ള അവിശ്വസനീയമായ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയാണ് ഈ കമ്പനിയുടെ ലക്ഷ്യം. പുസ്തകങ്ങള്‍ക്കും ടി വി പരിപാടികള്‍ക്കും പുറമേ ബിലീവ് ഇറ്റ് ഓര്‍ നോട്ട് എന്ന പേരില്‍ മ്യൂസിയങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു മ്യൂസിയം ബാംഗ്ലൂരിലും ഉണ്ട്.

ബാംഗ്ലൂരില്‍ എവിടെ?

ബാംഗ്ലൂരില്‍ പ്രശസ്തമായ ഒരു ഫിലിം സിറ്റിയുണ്ട്. ഇന്നോവേറ്റീവ് ഫിലിം സിറ്റി എന്നാണ് അതിന്റെ പേര്. ഇന്നോവേറ്റീവ് ഫിലിം സിറ്റിയില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് 'റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്' എന്ന മ്യൂസിയം. ഇത് കൂടാതെ വാക്‌സ് മ്യൂസിയം, കാര്‍ട്ടൂണ്‍ സിറ്റി, ഡൈനോ വേള്‍ഡ്, ഹോണ്ടഡ് മാന്‍ഷന്‍ തുടങ്ങിയ പ്രദര്‍ശനങ്ങളും സഞ്ചാരികളെ ആകര്‍ഷിപ്പിക്കും.

ബാംഗ്ലൂര്‍ മൈസൂര്‍ റോഡില്‍ പ്രമുഖ തീംപാര്‍ക്കായ വണ്ടര്‍ലായുടെ അടുത്താണ് ഫിലിം സിറ്റി സ്ഥിതിചെയ്യുന്നത്. കൂടുതല്‍ വായിക്കാം

അവിശ്വസിനീയമായ കാഴ്ചകള്‍ കാണാം

സ്രാവിന്റെ കടിയേറ്റ റോഡ്നി ഫോക്സ്

സ്രാവിന്റെ കടിയേറ്റ റോഡ്നി ഫോക്സ്

ഇത് റോഡ്നി ഫോക്സ് എന്ന ഓസ്ട്രേലിയൻ ഫിലിം മേക്കറിന്റെ പ്രതിമ. അദ്ദേഹത്തിന്റെ സിനിമകളിലൂടെയല്ല അദ്ദേഹം ശ്രദ്ധേയനായത്, പകരം കൂറ്റ‌ൻ സ്രാവിന്റെ ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ട ആൾ എന്ന പേരിലാണ് ഫോക്സ് ലോക പ്രശസ്തനാകുന്നത്. 1963ൽ ആണ് ആ സംഭവം നടന്നത്. സ്പിയർഫിഷിംഗ് എന്ന വിചിത്രമായ രീതിയിലുള്ള മീൻ പിടുത്തത്തിനിടെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Photo Courtesy: Rameshng

തത്തക്കൂടിലെ കുറ്റവാളി

തത്തക്കൂടിലെ കുറ്റവാളി

ഈജിപ്തിൽ ജീവിച്ചിരുന്ന ആലിപ്യൂസ് എന്നയാൾക്ക് 17 ഇഞ്ച് ഉയരമേയുള്ളു. ഇയാൾ ഒരു കുറ്റവാളിയുമാണ്. എന്നാൽ ഇത്രയും ഉയരം കുറഞ്ഞ ഇയാളെ എങ്ങനെ തടവറയിലാക്കും. അതുകൊണ്ടാണ് ഇയാളെ ഈ തത്തക്കൂടിനുള്ളിൽ അടച്ചിട്ടത്.
Photo Courtesy: Rameshng

നരകത്തിലെ ചിമ്മിണി

നരകത്തിലെ ചിമ്മിണി

സംഗതി മനസിലായോ? ഇതൊരു ശിക്ഷയാണ് കൊടും കുറ്റവാളിയൊന്നുമല്ല ഇയാൾ. പക്ഷെ ചെറിയ ഒരു നുണ പറഞ്ഞുൽ. ബി സി 1200 കാലത്ത് ചൈനയിലെ സിർസ എന്ന രാജ്യത്ത് നുണ പറയുന്നത് വലിയ കുറ്റമായിരുന്നു. ഇതിനുള്ള ശിക്ഷ, അടുപ്പിനു മുകളിൽ സ്ഥാപിച്ച ലോഹക്കുഴലിൽ കുറ്റവാളിയെ ബന്ധിക്കും. പിന്നെ അടുപ്പിൽ തീയിടും അങ്ങനെ ലോഹക്കുഴൽ ചൂടാകുന്നതോടെ നുണയന്മാരുടെ കാര്യം കുശാൽ.

Photo Courtesy: Rameshng

ചാരിത്ര്യപ്പട്ട

ചാരിത്ര്യപ്പട്ട

പണ്ട് കാലത്ത് യൂറോപ്യൻ രാജ്യങ്ങളിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ചാരിത്ര്യപ്പട്ട. പണിശാലകളിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ തങ്ങളുടെ യജമാനന്മാരുടെ കാമസക്തികളിൽ നിന്ന് രക്ഷ നേടാൻ ഇത്തരത്തിലുള്ള ബെൽറ്റുകൾ ധരിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില സ്ഥലങ്ങളിൽ യുദ്ധത്തിനും മറ്റുമായി പുറത്ത് പോകുന്ന പുരുക്ഷൻമാർ സ്ത്രീകളെ ഇത്തരം പട്ടകൾ ധരിപ്പിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Photo Courtesy: Rameshng

മരിച്ചവർക്ക് ബെല്ലടിക്കാം

മരിച്ചവർക്ക് ബെല്ലടിക്കാം

പത്തൊൻപതാം നൂറ്റാണ്ടിൽ മരിച്ചു എന്ന് കരുതിയവർ കുറച്ച് കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് പതിവായിരുന്നു. അതിനാൽ മരിച്ചവരെ സംസ്കരിക്കാൻ ബന്ധുക്കൾ ഭയപ്പെട്ടു. അത് ഒഴിവാക്കാൻ നിർമ്മിച്ചതാണ് ഇത്തരം ശവപ്പെട്ടികൾ. അഥവാ മരിച്ചവർക്ക് ജീവൻ വന്നാൽ ശവപ്പെട്ടിയിൽ ഘടിപ്പിച്ച ബെല്ലെടിക്കാം.

Photo Courtesy: Rameshng

താടിവെച്ച പെണ്ണ്

താടിവെച്ച പെണ്ണ്

മുടി നീട്ടിയ ആണാണ് ചിത്രത്തിൽ എന്ന് കരുതരുത്. താടി വെച്ച പെണ്ണാണ് ഇത്. ഈ പെണ്ണിന് ദിവസം ഏഴുതവണയെങ്കിലും വിവാഹ അഭ്യർത്ഥന ലഭിക്കാറുണ്ടെന്നാണ് മറ്റൊരു രസകരമായ കാര്യം.

Photo Courtesy: Rameshng

ഇതാ ഒരു പൂർവികൻ

ഇതാ ഒരു പൂർവികൻ

ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഒരു സംമ്പ്രദായമുണ്ട്. അവരുടെ പൂർവികരുടെ തല വീടിനുമുള്ളിൽ ഇങ്ങനെ പ്രദർശിപ്പിക്കും. യഥാർത്ഥ തലയോട്ടിയിൽ കളിമണ്ണ് നിറച്ചാണ് ഇത്തരം തലകൾ നിർമ്മിക്കുന്നത്. ഇവരുടെ തലയിലെന്താ കളിമണ്ണാണോ എന്ന് ചോദിച്ചാൽ തെറ്റുപറയാനാവില്ല.

Photo Courtesy: Rameshng

ഇരട്ടതലയുള്ള പശുകുട്ടി

ഇരട്ടതലയുള്ള പശുകുട്ടി

അമേരിക്കയിലെ മിസൂരിയിലെ ഒരു ഡയറി ഫാമിലാണ് ഇരട്ടതലയുള്ള ഈ പശുക്കുട്ടി പിറന്നത്. 2007 ഫെബ്രുവരിയിലാണ് ഈ പശുക്കുട്ടിയുടെ ജനനം. ഇത്തരത്തിൽ ഇരട്ടതലയോടെ ജീവികൾ ജനിക്കുന്ന ദുലക്ഷണമായിട്ടാണ് അമേരിക്കൻ ജനത കരുതുന്നത്.

Photo Courtesy: Rameshng

പറക്കുംകാർ

പറക്കുംകാർ

ലണ്ടൻനഗരത്തിലൂടെ ഒന്ന് പറന്ന് കളയാം എന്ന് കരുതി ഡോക്ടർ ഫോഗിൾ എന്നയാൾ നിർമ്മിച്ച കാർ പറക്കും കാർ ആണ്. 1940ൽ നിർമ്മിച്ച ഈ കാറിൽ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. പക്ഷെ കാർ പറന്നില്ല. 1947ൽ ഒരു അമേരിക്കക്കാരൻ ഇത്തരത്തിൽ ഒരു കാർ നിർമ്മിച്ച് പറത്തി. പക്ഷെ കുറച്ച് പറന്നപ്പോഴേക്കും തകർന്ന് തരിപ്പണമായി.

Photo Courtesy: Rameshng

മെര്‍ലിന്‍ മണ്‍റോവിന്റെ ചുംബനം

മെര്‍ലിന്‍ മണ്‍റോവിന്റെ ചുംബനം

ഹോളിവുഡ് രോമാഞ്ചമായിരുന്ന മെര്‍ലിന്‍ മണ്‍റോവിന്റെ ചുംബനമാണ് ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നത്.
Photo Courtesy: Rameshng

കുപ്പിയിൽ തറച്ച അമ്പ്

കുപ്പിയിൽ തറച്ച അമ്പ്

ഒരു ബിയർ ബോട്ടിൽ പൊട്ടിക്കാതെ ഇങ്ങനെ ഒരു മരത്തിന്റെ അമ്പ് കയറ്റാൻ കഴിയുമോ. കഴിയുമെന്ന് തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ് ഫ്ലോറിഡയിലെ ജോസഫ് ഷഗീന,
Photo Courtesy: Rameshng

ഒൻപതടി ഉയരം

ഒൻപതടി ഉയരം

ആറടി പൊക്കൊമൊക്കെ നമുക്ക് സഹിക്കാം. എന്നാൽ ഒൻപത് അടി പൊക്കമുള്ള ഒരു മനുഷ്യനെ കണ്ടാൽ എന്ത് തോന്നും. പക്ഷെ ആശ്ചര്യപ്പെടേണ്ട ഇതൊരു മെഴുക് പ്രതിമയാണ്.
Photo Courtesy: Rameshng

തല ചെറുതാക്കുന്ന വിദ്യ

തല ചെറുതാക്കുന്ന വിദ്യ

മനുഷ്യരുടെ തല ചുരുക്കിയെടുക്കുന്ന ഒരു വിദ്യയുണ്ട്. കിഴക്കൻ അമേരിക്കയിലെ ജിവാരോ എന്ന് അറിയപ്പെടുന്ന ആദിവാസി വർഗക്കാരാണ് ഇത്തരത്തിൽ ചില വിദ്യകൾ കാണിക്കുന്നത്. തങ്ങൾ കീഴടക്കുന്ന ശത്രുക്കളുടെ തലകളാണ് ഇത്തരത്തിൽ ചെറുതാക്കിയെടുത്ത് സൂക്ഷിക്കുന്നത്.
Photo Courtesy: Rameshng

എങ്ങനെ വെള്ളം വരുന്നു

എങ്ങനെ വെള്ളം വരുന്നു

പൈപ്പിൽ നിന്ന് വെള്ളം വരുന്നത് കണ്ടില്ലേ. എന്നാൽ പൈപ്പിന്റെ പുറകിലേക്ക് നോക്കു. എവിടെ നിന്നാണ് ടാപ്പിലേക്ക് വെള്ളം വരുന്നത്.

ഒട്ടകത്തിന്റെ അസ്ഥികൾ

ഒട്ടകത്തിന്റെ അസ്ഥികൾ

ആനക്കൊമ്പുകൊണ്ട് ശില്പങ്ങൾ ഉണ്ടാക്കുന്നതിനേക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. ഇതാ ഒരു ശില്പം. ഈ ശില്പം ആനകൊമ്പ് കൊണ്ട് നിർമ്മിച്ചതൊന്നുമല്ല. പകരം ചൈനയിലെ ഒട്ടകത്തിന്റെ അസ്ഥികൾ ഉപയോഗിച്ച് നിർമ്മിച്ചതാണ്.

Photo Courtesy: Rameshng

ശലഭചിറകിലെ മൊണോലിസ

ശലഭചിറകിലെ മൊണോലിസ

മെക്സിക്കൻ കലാകാരനായ എൻറിക് രാമോസ് ആണ് ചിത്രശലഭത്തിന്റെ ചിറകിൽ മൊണോലിസയെ വരച്ച് വച്ചത്. മോണോലിസയുടെ സൃഷ്ടാവായ ഡാവിഞ്ചിയാണ് രണ്ടാമത്തെ ചിറകിൽ.
Photo Courtesy: Rameshng

ചൈനീസ് ഡ്രാഗൺ കപ്പൽ

ചൈനീസ് ഡ്രാഗൺ കപ്പൽ

പണ്ട് കാലത്ത് ചൈനക്കാർ ഉപയോഗിച്ചിരുന്ന ഡ്രാഗൺ കപ്പലിന്റെ മാതൃക.

Photo Courtesy: Rameshng

ഈ ബുദ്ധന്റെ ചിരിക്ക് 65 ലക്ഷം

ഈ ബുദ്ധന്റെ ചിരിക്ക് 65 ലക്ഷം

മരതക രത്നത്തിൽ നിർമ്മിച്ച ഈ ചിരിക്കുന്ന ബുദ്ധന്റെ പ്രതിമയ്ക്ക് 65 ലക്ഷം രൂപ വിലമതിക്കും

വവ്വാൽ ചിറകിലെ ചിത്രം

വവ്വാൽ ചിറകിലെ ചിത്രം

മെക്സിക്കൻ ചിത്രകാരനായ എൻറിക് രാമോസിന്റെ മറ്റൊരു കലാസൃഷ്ടി. വാവ്വാലിന്റെ ചിറകിലാണ് അദ്ദേഹം തന്റെ കരവിരുത് കാണിച്ചത്.

Photo Courtesy: Rameshng

വൻ ആയുധ ശേഖരം

വൻ ആയുധ ശേഖരം

പഴയകാലത്ത് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങളാണ് ഇവയൊക്കെ.

Photo Courtesy: Rameshng

ദിനോസർ

ദിനോസർ

ദിനോസറിന്റെ ഒരു അസ്ഥികൂടം

Photo Courtesy: Rameshng

വിശ്വസിച്ചാലും ഇല്ലെങ്കിലും

വിശ്വസിച്ചാലും ഇല്ലെങ്കിലും

ബാംഗ്ലൂർ ഇന്നോവേറ്റിവ് ഫിലിം സിറ്റിയിലെ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് എന്ന മ്യൂസിയത്തിന്റെ കവാടം

Photo Courtesy: Rameshng

മെഴുക് മ്യൂസിയം

മെഴുക് മ്യൂസിയം

ബാംഗ്ലൂർ ഇന്നോവേറ്റിവ് ഫിലിം സിറ്റിയിലെ മെഴുക് മ്യൂസിയം. ഇന്ത്യയിലേയും വിദേശത്തിലേയും സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടേയും പ്രതിമകളാണ് ഈ മ്യൂസിയത്തിൽ ഉള്ളത്.

Photo Courtesy: Rameshng

ജയിംസ് ബോണ്ട്

ജയിംസ് ബോണ്ട്

ഹോളിവുഡ് സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ജനപ്രിയ കഥാപാത്രമായ ജയിംസ് ബോണ്ടിന്റെ മെഴുക് പ്രതിമ.

Photo Courtesy: Rameshng

ഗാണ്ഡി

ഗാണ്ഡി

മഹാത്മാഗന്ധിയുടെ മെഴുക് പ്രതിമ

ടോം ഹാങ്ക്സ്

ടോം ഹാങ്ക്സ്

പ്രശസ്ത ഹോളിവുഡ് താരവും നിർമ്മാതാവുമായ ടോം ഹാങ്ക്സിന്റെ പ്രതിമ

Photo Courtesy: Rameshng

ഹിറ്റ്ലർ

ഹിറ്റ്ലർ

ലോകം ഭീതിയോടെ ഓർക്കുന്ന രാഷ്ട്രീയ നായകൻ ഹിറ്റ്‌ലറിന്റെ മെഴുക് പ്രതിമ.

Photo Courtesy: Rameshng

ചാർളി ചാപ്ലിൻ

ചാർളി ചാപ്ലിൻ

ലോകത്തെ ചിരിപ്പിച്ച മഹാനടൻ ചാർളി ചാപ്ലിന്റെ മെഴുക് പ്രതിമ

Photo Courtesy: Rameshng

ഡാവിഞ്ചിയും മൊണോലിസയും

ഡാവിഞ്ചിയും മൊണോലിസയും

ലോകപ്രശസ്ത സംവിധായകൻ ഡാവിഞ്ചിയും അദ്ദേഹത്തിന്റെ മോഡലായ മൊണോലിസയും
Photo Courtesy: Rameshng

മർലിൻ മൺറോ

മർലിൻ മൺറോ

ഹോളിവുഡ് രോമാഞ്ചൻ മർലിൻ മൺറോയുടെ മെഴുക് പ്രതിമ.
Photo Courtesy: Rameshng

മൈക്കിൾ ജാക്സൺ

മൈക്കിൾ ജാക്സൺ

പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ സ്റ്റേജിൽ. മെഴുകുകൊണ്ടുള്ള ഒരു ആവിഷ്കാരം

Photo Courtesy: Rameshng

ഹാരിപോട്ടർ

ഹാരിപോട്ടർ

കുട്ടികളുടെ പ്രിയപ്പെട്ട ഹാരിപ്പോട്ടർ

Photo Courtesy: Rameshng

ഡയാന

ഡയാന

ഡയാന രാജകുമാരിയുടെ ഒരു മെഴുക് പ്രതിമ

Photo Courtesy: Rameshng

നെൽസൺ മണ്ടേല

നെൽസൺ മണ്ടേല

ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേലയുടെ പ്രതിമ.

Photo Courtesy: Rameshng

ബിൽ ക്ലിന്റൺ

ബിൽ ക്ലിന്റൺ

മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽക്ലിന്റൺ
Photo Courtesy: Rameshng

കാർട്ടൂൺ സിറ്റി

കാർട്ടൂൺ സിറ്റി

ബാംഗ്ലൂർ ഇന്നോവേറ്റീവ് ഫിലിം സിറ്റിയിലെ മറ്റൊരു പ്രധാന ആകർഷണമായ കാർട്ടൂൺ സിറ്റി

Photo Courtesy: Rameshng

ഡൈനോ പാർക്ക്

ഡൈനോ പാർക്ക്

ബാംഗ്ലൂർ ഇന്നോവേറ്റീവ് ഫിലിം സിറ്റിയിലെ മറ്റൊരു പ്രധാന ആകർഷണമായ ഡൈനോ പാർക്ക്

Photo Courtesy: Rameshng

പ്രവേശന കവാടം

പ്രവേശന കവാടം

ബാംഗ്ലൂർ ഇന്നോവേറ്റീവ് ഫിലിം സിറ്റിയുടെ പ്രവേശന കവാടം
Photo Courtesy: Rameshng

നീന്തൽക്കുളം

നീന്തൽക്കുളം

ബാംഗ്ലൂർ ഇന്നോവേറ്റീവ് ഫിലിം സിറ്റിയിലെ നീന്തൽക്കുളം
Photo Courtesy: Rameshng

ഹോണ്ടഡ് മാൻഷൻ

ഹോണ്ടഡ് മാൻഷൻ

ബാംഗ്ലൂർ ഇന്നോവേറ്റീവ് ഫിലിം സിറ്റിയിലെ മറ്റൊരു പ്രധാന ആകർഷണമായ ഹോണ്ടഡ് മാൻഷൻ
Photo Courtesy: Rameshng

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X