Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ - നന്ദി ഹില്‍സ് - ലേപാക്ഷി യാത്ര

ബാംഗ്ലൂര്‍ - നന്ദി ഹില്‍സ് - ലേപാക്ഷി യാത്ര

By Maneesh

യാത്രകള്‍ പലവിധമുണ്ട്, യാത്രകള്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ട്. മാനസീകോല്ലാസമാണ് കൂടുതല്‍ ആളുകളും യാത്രകളിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ജീവിതം ആഹ്ലാദകരമാക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് പോകാന്‍ പറ്റിയ ഒരു യാത്ര തിരയുകയാണെങ്കില്‍ അതിന് പറ്റിയ ഒരു യാത്രയുണ്ട്. ബാംഗ്ലൂരില്‍ നിന്ന് ലേപാക്ഷിവരെയുള്ള യാത്ര. യാത്രയ്ക്കിടെ നന്ദിഹില്‍സും സന്ദര്‍ശിക്കുകയാണെങ്കില്‍ ആനന്ദത്തിന് വേറേ വഴി തേടേണ്ടതില്ല.

ഒരു ദിവസം ലീവ് കിട്ടിയാൽ ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന ഒരു യാത്രയാണ് ഇത്. 137 കിലോമീറ്റർ ആണ് ഈ യാത്രയ്ക്ക് നമ്മൾ താണ്ടുന്ന ദൂരം. അതിനാൽ അതിരാവിലെ തന്നെ എഴുന്നേറ്റ് യാത്ര പുറപ്പെടണം. അതിരാവിലെ യാത്ര ചെയ്താൽ മറ്റൊരു ഗുണം കൂടിയുണ്ട്. ബാംഗ്ലൂരിലെ റോഡിൽ അധികം വാഹനങ്ങളൊന്നും ഉണ്ടാകില്ല.

പ്രഭാതത്തിൽ എഴുന്നേറ്റ് നന്ദി‌ഹിൽസിലേക്ക് പോകാംപ്രഭാതത്തിൽ എഴുന്നേറ്റ് നന്ദി‌ഹിൽസിലേക്ക് പോകാം

ബാംഗ്ലൂരിൽ നിന്ന് ലേപാക്ഷിയിലേക്ക്

ബാംഗ്ലൂരിൽ നിന്ന് ലേപാക്ഷിയിലേക്ക് നേരിട്ട് പോകാൻ 110 കിലോമീറ്റർ യാത്ര ചെയ്താൽ മതിയാകും. ബാംഗ്ലൂരിൽ നിന്ന് ഹിന്ദ്പൂർ എത്തി അവിടെ നിന്ന് എളുപ്പത്തിൽ ലേപാക്ഷിയിൽ എത്തിച്ചേരാം. ഹിന്ദ്പൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ലേപാക്ഷി. ബാംഗ്ലൂരിൽ നിന്ന് ഹിന്ദ്പൂരിലേക്ക് ആന്ധ്രാസർക്കാരിന്റേയും കർണാടക സർക്കാരിന്റേയും ബസുകൾ പുറപ്പെടുന്നുണ്ട്.

ലേപാക്ഷിയേക്കുറിച്ച് വായിക്കാം

ലേപാക്ഷിക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

പോകാൻ നല്ല സമയം

ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലമാണ് ലേപാക്ഷി സന്ദർശിക്കാൻ നല്ല സമയം. മറ്റു സമയങ്ങളിൽ ചൂട് വളരെ കൂടുതലായിരിക്കും

യാത്ര തുടങ്ങുന്നു

യാത്ര തുടങ്ങുന്നു

നന്ദി ഹിൽസിലേക്ക് യാത്ര പുറപ്പെടുമ്പോൾ നിങ്ങളെ വരവേ‌ൽക്കുന്നത് റോഡിന് ഇരുവശത്തുമുള്ള പച്ചപ്പുകളായിരിക്കും. അത് നിങ്ങളുടെ മനസിന് കൂടുതൽ സന്തോഷം പകരും

പ്രകൃതിയേ തൊട്ടുകൊണ്ട്

പ്രകൃതിയേ തൊട്ടുകൊണ്ട്

ദൂരെ നിന്നേ നിങ്ങൾ നന്ദി ഹിൽസ് കണ്ട് തുടങ്ങും. ആ കാഴ്ച തന്നെ നിങ്ങളെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കും.

മൂടൽമഞ്ഞുകൾക്ക് ഇടയിലൂടെ

മൂടൽമഞ്ഞുകൾക്ക് ഇടയിലൂടെ

സൂര്യനുദിക്കുന്നതിന് മുൻപുള്ള നന്ദിഹിൽസ് ഒരിക്കലും ബാംഗ്ലൂരിന്റെ ഭാഗമാണെന്നേ തോന്നിപ്പിക്കില്ല. ശരിക്കും ഭൂമിയിലെ സ്വർഗം പോലെ ഒരിടം.

കുറച്ച് നടത്തം

കുറച്ച് നടത്തം

വാഹനം ഇറങ്ങി കുറച്ച് നടക്കണം നന്ദിഹിൽസിൽ എത്താൻ.

നടക്കല്ലുകൾ

നടക്കല്ലുകൾ

നടക്കല്ലുകളിലൂടെ ഇനി മുകളിലേക്ക്

സ്വർഗം പോലെ ഒരു സ്ഥലം

സ്വർഗം പോലെ ഒരു സ്ഥലം

നന്ദി ഹിൽസിന് മുകളിൽ എത്തിയാൽ കാണാൻ കഴിയുന്ന മാസ്മരിക കാഴ്ച.

താഴ്വര ഇങ്ങനെയാണ്

താഴ്വര ഇങ്ങനെയാണ്

നന്ദി ഹിൽസിന്റെ മുകളിൽ നിന്ന് കാണാവുന്ന താഴ്വര കാഴ്ച

ഭോഗനന്ദേശ്വര ക്ഷേത്രം

ഭോഗനന്ദേശ്വര ക്ഷേത്രം

നന്ദിഹിൽസിന്റെ അടിവാരത്തെ ഭോഗനന്ദേശ്വര ക്ഷേത്രം

Photo Courtesy: Peter Rivera

ലേപാക്ഷി എത്തി

ലേപാക്ഷി എത്തി

ബാംഗ്ലൂരിൽ നിന്ന് ഹൈദരാബാദ് ഹൈവേയിലൂടെയാണ് ലേപാക്ഷിയിലേക്ക് പോകേണ്ടത്. ബാംഗ്ലൂരിൽ നിന്ന് 123 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ ഹിന്ദ്പൂരിന് സമീപം വീരഭദ്രസ്വാമി ക്ഷേത്രത്തിൽ നിങ്ങൾ എത്തിച്ചേരും. നന്ദി ഹിൽസ് നിന്ന് 79 കിലോമീറ്ററേ ഇവിടേയ്ക്ക് ദൂരമുള്ളു.

മറ്റൊരു ലോകത്തേക്ക്

മറ്റൊരു ലോകത്തേക്ക്

വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കല്ലിൽ തീർത്ത പടുകൂറ്റൻ നഗലിംഗവും, നന്ദി ശില്പവും നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും.

കൊത്തിയെടുത്ത തൂണുകൾ

കൊത്തിയെടുത്ത തൂണുകൾ

വീരഭദ്രസ്വാമി ക്ഷേത്രത്തിലെ തൂണുകൾ

ഗണേശ വിഗ്രഹം

ഗണേശ വിഗ്രഹം

വീരഭദ്രസ്വമി ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം

കൂടുതൽ വിശേഷങ്ങൾ

കൂടുതൽ വിശേഷങ്ങൾ

ലേപാക്ഷിയിലെ ക്ഷേത്രങ്ങളുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത സ്ലൈഡുകളിൽ വായിക്കാം
Photo Courtesy: Premnath Thirumalaisamy

ശിൽപികൾ

ശിൽപികൾ

പ്രശസ്തനായ വിശ്വകര്‍മ്മ ശില്‍പി അമരശില്‍പി ജനകാചാരിയുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്തതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പഴയകാലത്തെ പ്രമുഖ ശില്‍പികളായിരുന്ന കകോജി, മൊറോജു എന്നിവരും ക്ഷേത്രത്തില്‍ ശില്‍പവേലകള്‍ ചെയ്യാന്‍ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കരുതപ്പെടുന്നു.
Photo Courtesy: Indi Samarajiva

കാഴ്ചകൾ

കാഴ്ചകൾ

തൂക്കുസ്തംഭം, പാറകൊണ്ടുള്ള ചങ്ങല, ദുര്‍ഗ പാദം, വാസ്തു പുരുഷന്‍ തുടങ്ങി പലകാഴ്ചകളാണ് ഈ ക്ഷേത്രങ്ങളിലുള്ളത്.
Photo Courtesy: Premnath Thirumalaisamy

ക്ഷേത്ര ചുമരുകൾ

ക്ഷേത്ര ചുമരുകൾ

ക്ഷേത്രച്ചുവരുകളില്‍ ഹൈന്ദവ പുരാണങ്ങളില്‍ നിന്നുള്ള രംഗങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്. രാമാണത്തിലും മഹാഭാരതത്തിലുമുള്ള കഥാസന്ദര്‍ഭങ്ങള്‍ ക്ഷേത്രച്ചുവരുകളില്‍ കാണാം. പ്രശസ്തമായ ലേപാക്ഷി സാരില്‍ കാണുന്ന ചിത്രപ്പണികളും ക്ഷ്രേച്ചുവരുകളിലുണ്ട്.

Photo Courtesy: Nagesh Kamath

നന്ദി പ്രതിമ

നന്ദി പ്രതിമ

ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശപ്രതിമയാണ് മറ്റൊന്ന്. ക്ഷേത്രത്തിലെത്തുമ്പോള്‍ ആദ്യത്തെ കാഴ്ച ഈ നന്ദി പ്രതിമയാണ്. 27 അടി നീളവും 15 അടി ഉയരവുമുള്ളതാണ് ഈ പ്രതിമ. ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍നന്ദിപ്രതിമയാണത്രേ ഇത്.

Photo Courtesy: Indi Samarajiva

വീരഭദ്ര പ്രതിഷ്ട

വീരഭദ്ര പ്രതിഷ്ട

പ്രകൃതിദത്തമായ നിറങ്ങളുപയോഗിച്ചാണ് ക്ഷേത്രങ്ങളുടെ മേല്‍ക്കൂരകള്‍ അലങ്കരിച്ചിരിക്കുന്നത്. വീരഭദ്രപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തെന്നിന്ത്യയിലെ പ്രമുഖ വീരഭദ്രക്ഷേത്രങ്ങളില്‍ ഒന്നാണിത്

Photo Courtesy: Premnath Thirumalaisamy

വീരഭദ്ര ക്ഷേത്രം

വീരഭദ്ര ക്ഷേത്രം

പതിനാറാം നൂറ്റാണ്ടില്‍ വിജയനഗരസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. വിജയനഗരസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളോടുള്ള സാമ്യത്തില്‍നിന്നുതന്നെ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും. കര്‍ണാടകത്തിലെ ഹംപി പോലുള്ള സ്ഥലങ്ങളില്‍ കാണുന്ന ക്ഷേത്രങ്ങളുമായി ഇതിന് വളരെയേറെ സാമ്യമുണ്ട്.

Photo Courtesy: Nagesh Kamath

വിശ്വകർമ്മ ബ്രാഹ്മണർ

വിശ്വകർമ്മ ബ്രാഹ്മണർ

വിശ്വകര്‍മ്മ ബ്രാഹമണരായിരുന്നു അക്കാലത്ത് ക്ഷേത്രപ്പണികള്‍ ചെയ്തിരുന്നത്. അവരുടെ അതിശയിപ്പിക്കുന്ന കലാവിരുതിനുള്ള തെളിവുകളിലൊന്നാണ് ഈ ക്ഷേത്രം.

Photo Courtesy: Vishal Prabhu

ക്ഷേത്ര നിർമ്മാണം

ക്ഷേത്ര നിർമ്മാണം

1583ല്‍ സഹോദരന്മാരായ വിരൂപണ്ണ, വീരണ്ണ എന്നിവരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അഗസ്ത്യമുനിയാണ് ക്ഷേത്രം പണിതതെന്ന കഥകളും ലേപാക്ഷിയില്‍ പറഞ്ഞുകേള്‍ക്കാം.

Photo Courtesy: Vishal Prabhu

മണ്ഡപം

മണ്ഡപം

മനോഹരമായി പണിതീര്‍ത്ത മണ്ഡപമാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. മണ്ഡപത്തിന്റെ തൂണുകളില്‍ നര്‍ത്തകിമാരുടെയും വാദ്യക്കാരുടെയും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.

Photo Courtesy: Vishal Prabhu

നാഗപ്രതിമ

നാഗപ്രതിമ

ഒറ്റക്കല്ലില്‍ കൊത്തിയ ഏഴ് തലയുള്ള നാഗപ്രതിമയും കാണേണ്ടതുതന്നെയാണ്.
Photo Courtesy: Nagarjun Kandukuru

പ്രതിഷ്ടകൾ

പ്രതിഷ്ടകൾ

വീരഭദ്രനൊപ്പം ശിവന്‍, വിഷ്ണു, ലക്ഷ്മി, ഗണപതി, നന്ദി, ഭദ്രകാളി തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
Photo Courtesy: Premnath Thirumalaisamy

തീരാത്ത വിസ്മയങ്ങൾ

തീരാത്ത വിസ്മയങ്ങൾ

ക്ഷേത്രപരിസരത്തുള്ള രാമപാദമെന്ന സ്ഥലത്ത് വറ്റാത്തൊരു നീരുറവയുണ്ട്. നിലംതൊടാത്തവിധം പണിതിരിക്കുന്ന കൊത്തുപണികളാല്‍ മനോഹരമാക്കിയ തൂക്കുസ്തംഭം കാണുമ്പോള്‍ അന്നത്തെ കലാകാരന്മാരുടെ വിരുതോര്‍ത്ത് അതിശയിക്കാതെ വയ്യെന്നാവും.
Photo Courtesy: Premnath Thirumalaisamy

Read more about: bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X