Search
  • Follow NativePlanet
Share
» »ബാൻഗംഗ; ബോംബേക്കാരുടെ ഗംഗ!

ബാൻഗംഗ; ബോംബേക്കാരുടെ ഗംഗ!

നൂറ്റാണ്ടുകളായി മുംബൈയുടെ പുണ്യതീർത്ഥമായി നിലകൊള്ളുന്ന ബാൻഗംഗ തടാകത്തേക്കുറിച്ച് നമുക്ക് മനസിലാക്കാം

By Maneesh

മുംബൈയിലെ പ്രശസ്തമായ മലബാർ ഹിൽസി‌ന്റെ താഴെയായി പ്രശസ്തമായ ബാക്ക് ബേയുടെ വടക്ക് ഭാഗത്താ‌യി സ്ഥിതി ചെയ്യുന്ന ബാൻഗംഗ തടാകത്തേക്കുറിച്ച് മുംബൈക്കാർക്ക് പോലും വലിയ നിശ്ചയമില്ല. നൂറ്റാണ്ടുകളായി മുംബൈയുടെ പുണ്യതീർത്ഥമായി നിലകൊള്ളുന്ന ബാൻഗംഗ തടാകത്തേക്കുറിച്ച് നമുക്ക് മനസിലാക്കാം.

ബാൻഗംഗ തടാകം തേടിയുള്ള യാത്ര മുംബൈയുടെ ച‌‌‌രിത്ര‌ത്തിലേക്കാണ് നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത്. അധികം ജനങ്ങളൊന്നും ഇല്ലാതിരുന്ന ഏഴ് ദ്വീപുകൾ ജനത്തിരക്ക് ഏറിയ മെട്രോ നഗരമായി വളർന്ന കഥ മനസിലാക്കാൻ ഈ യാ‌ത്ര മതിയാകും.

കെട്ടുകഥകളിലെ ബാൻഗംഗ

കെട്ടുകഥകളിലെ ബാൻഗംഗ

ബാൻഗംഗയുടെ കഥ ആരംഭിക്കുന്ന പുരണങ്ങളുടെ കാലത്താണ്. രാമയണകഥയുമായി ബന്ധപ്പെട്ടാണ് ഈ കഥ ഇഴപിരിഞ്ഞ് നിൽക്കുന്നത്. രാവണനിൽ നിന്ന് സീതയെ മോചിപ്പിക്കാൻ ശ്രീലങ്കയിലേക്ക് പുറപ്പെട്ട രാമൻ എത്തിച്ചേർന്ന സ്ഥലമാണ് ഇത്.

Photo Courtesy: Johnson and Henderson

രാമന്റെ അമ്പ്

രാമന്റെ അമ്പ്

ദാ‌ഹം കൊണ്ട് വലഞ്ഞ രാമൻ മണ്ണിലേക്ക് ഒരു അമ്പയ്തെപ്പോൾ അവിടെ ഗംഗാ ജലം ഉറവയെടുത്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. തടാകത്തിന്റെ നടുവിലായി ഒരു ദണ്ഡ് കുത്തി നിർത്തിയിരിക്കുന്നത് കാണാം, രാമന്റെ അമ്പ് പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ദണ്ഡ് നിർത്തിയിരിക്കുന്നത്.
Photo Courtesy: Oknitop

തീർത്ഥാടന കേന്ദ്രം

തീർത്ഥാടന കേന്ദ്രം

ഈ തടാക‌ത്തിന്റെ പരിസരം മുംബൈയിലെ ഒരു തീർത്ഥാടന കേന്ദ്രമാണ്. അനവധി ക്ഷേത്രങ്ങളും ധർമ്മശാലകളും ഈ തടാകത്തിന്റെ കരയിൽ കാണാം. ഒരു കാലത്ത് ഗൗഡ സരസ്വത് ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു ഈ സ്ഥലം. 1127ലാണ് ഈ തടാകവും സമീപത്തുള്ള വോക്കേശ്വർ ക്ഷേത്രവും നിർമ്മിക്കപ്പെട്ടത്.
Photo Courtesy: Firoz Shakir

നിർമ്മാണം

നിർമ്മാണം

135 മീറ്റർ നീളവും 10 മീറ്റർ ആ‌ഴവുമുള്ള ഈ തടാകം നിർമ്മിച്ചത് പ്രകൃതിദ‌ത്താമായ ഒരു കൊച്ച് പൊയ്ക വികസി‌പ്പിച്ചാണ്. ഗൗഡ സരസ്വത് ബ്രാഹ്മിണർക്കാണ് ഇപ്പോഴും ഈ തടാക‌ത്തിന്റെ മേൽനോട്ട ചുമതല.
Photo Courtesy: Viraj

എത്തിച്ചേരാൻ

എത്തിച്ചേരാൻ

സൗത്ത് മുംബൈയിലെ മലബാർ ഹില്ലിലേ വോക്കേശ്വറിൽ ആണ് ബാൻഗംഗ തടാകം സ്ഥിതി ചെയ്യുന്നത്. ട്രെയി‌നിലാണ് യാത്ര ചെയ്യുന്നതെങ്കിൽ വെസ്റ്റേൺ ലൈനിലെ ചരണി റോഡ് റെയിൽവെ സ്റ്റേഷനിലോ ഗ്രാൻഡ് റോഡ് റെയിൽവെ സ്റ്റേഷനിലോ ഇറങ്ങി ടാക്സി പിടിച്ചാൽ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Viraj

വോക്കേശ്വർ ക്ഷേത്രം

വോക്കേശ്വർ ക്ഷേത്രം

1842ൽ ആണ് ഇപ്പോൾ കാണുന്ന ക്ഷേത്രത്തിന്റെ ഗോപുരം നിർമ്മിച്ചത്. രാമേശ്വർ ക്ഷേത്രം എ‌ന്ന പേരിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെങ്കിലും വോക്കേശ്വർ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്

Photo Courtesy: 邰秉宥

പോർചുഗീസുകാർ

പോർചുഗീസുകാർ

യഥാർത്ഥ ക്ഷേത്രം പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ തകർക്കുകയായിരുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് 1715ൽ ക്ഷേത്രം പുനർ നിർമ്മിക്കുകയായിരുന്നു.. പോർചുഗീസുകാരേക്കാർ മത സൗഹൃദമുള്ളവരായിരുന്നു ബ്രിട്ടീഷുകാർ.

Photo Courtesy: The British Library

മണൽ ദൈവം

മണൽ ദൈവം

ശിവനെ ആരാധിക്കാൻ ശ്രീരാമൻ മണലിൽ ഒരു ശി‌വലിംഗം നിർമ്മിച്ചു. അങ്ങനെയാണ് ഈ സ്ഥലത്തിന് വോക്കേശ്വർ എന്ന പേര് വന്നത്. വാളുക ഈശ്വർ ആണ് വോക്കേശ്വർ ആയി മാറിയത്.

Photo Courtesy: harshrrao

നന്ദി പ്രതിമ

നന്ദി പ്രതിമ

വോക്കേശ്വർ ക്ഷേത്രത്തിലെ നന്ദി പ്രതിമ

Photo Courtesy: Drshenoy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X