വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ബന്നേര്‍ഗട്ട സന്ദർശിക്കുന്നവർ അറിയാൻ

Written by:
Published: Sunday, April 16, 2017, 10:30 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ബാംഗ്ലൂര്‍ നഗരത്തിന് വളരെ അടുത്തുള്ള ഒരു നാഷണല്‍ പാര്‍ക്കാണ് ബന്നേര്‍ഗട്ട നാഷണല്‍ പാര്‍ക്ക്, ബാംഗ്ലൂര്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഈ നാഷണല്‍ പാര്‍ക്ക്. ബാംഗ്ലൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിട്ടാണ് ബന്നേര്‍ഗട്ട നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂരിൽ എത്തുന്ന സഞ്ചാരികൾ തീർച്ചയായും ബന്നേർഗട്ട നാഷണൽ‌ പാർക്കിനേക്കുറിച്ച് അറിഞ്ഞിരിക്കും. എന്നാൽ കാലകാലങ്ങളിലായി ബാംഗ്ലൂരിൽ ജീവിക്കുന്നവരോട് (മലയാളികളോട്) ബന്നേർഗട്ടയെക്കുറിച്ച് ചോദിച്ചാൽ അവിടെ പ്രത്യേകിച്ച് ഒന്നുമില്ലെന്നായിരിക്കും മറുപടി. അതുകൊണ്ട് ദയവ് ചെയ്ത് ഇത്തരം അരസികരോട് ബന്നേർഗട്ടയെക്കുറിച്ച് അഭിപ്രായം ചോദിക്കരുത്.

നിങ്ങൾ ഒരു നല്ല സഞ്ചാരിയാണോ?

നിങ്ങൾക്ക് ഉറപ്പുണ്ടോ നിങ്ങൾ ഒരു നല്ല സഞ്ചാരിയാണെന്ന്, എങ്കിൽ നിങ്ങൾക്ക് ബന്നേർഗട്ടയിലേക്ക് പോകാം. കാരണം നിങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ അവിടെയുണ്ട്. മാത്രമല്ല നഗരജീവിതത്തിലെ തിരക്കിലും ടെൻഷനിലും മനസ് മടുത്ത് പോയ നിങ്ങൾക്ക് റിലാക്സ് തരുന്ന ഒരു അന്തരീക്ഷമാണ് ബന്നേർഗട്ടയിൽ ഉള്ളത്.
Photo Courtesy: Venkat S dhavala

പോകാൻ താൽപര്യമുള്ളവർക്ക്

ബന്നേർഗട്ട നാഷണൽ പാർക്ക് സന്ദർശിക്കാനുള്ള നിങ്ങളുടെ താൽപര്യം കൂടിയെന്ന് വിശ്വസിക്കുന്നു. ബാംഗ്ലൂർ നഗരത്തിൽ നിന്ന് എങ്ങനെ ബന്നാർഗട്ട നാഷണൽ പാർക്കിൽ എത്താമെന്ന് മനസിലാക്കാം. നിങ്ങൾക്ക് ബാംഗ്ലൂർ നഗരത്തിലെ റോഡുകളെക്കുറിച്ച് അറിവ് കുറവാണെങ്കിൽ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ പോയി അവിടെ നിന്ന് ബന്നാർഗട്ടയ്ക്ക് പോകുന്നതാണ് നല്ലത്.
Photo Courtesy: Saravankm

ബസ് നമ്പർ പറഞ്ഞ് തരം

മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് എന്ന് അറിയപ്പെടുന്ന കേംപഗൗഡ ബസ് സ്റ്റാൻഡിൽ ആണ് നിങ്ങളെങ്കിൽ പ്ലാറ്റ് ഫോം നമ്പർ 4ൽ പോകുക അവിടെ ബസ് നമ്പർ 365ൽ കയറുക. ശ്രദ്ധിക്കുക, നിങ്ങളെ കൺഫ്യൂഷനാക്കാൻ 365A, 366 എന്നീ ബസുകളും അവിടേ കണ്ടേക്കാം. ബന്നേർഗട്ടയിലേക്കാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ ബസുകളിൽ കയറരുത്.
Photo Courtesy: Rameshng

യാത്രാ വിവരം

മജസ്റ്റിക്ക് ബസ് സ്റ്റാൻഡിൽ നിന്ന് എ സി ബസുകളും, എ സിയില്ലാത്ത ബസുകളും ലഭിക്കും, എ സി ബസിൽ യാത്ര ചെയ്യുകയാണെങ്കിൽ ബന്നേർഗട്ടയിൽ എത്തുമ്പോഴേക്കും നിങ്ങൾ അധികം ക്ഷീണിക്കില്ല. എ സി ബസുകളിലെ കണ്ടക്ടർമാർക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട്, ബന്നേർഗട്ടയിൽ ഹോഗുത്താ' എന്ന അര മുറിയൻ കന്നഡയിൽ സംസാരിച്ച് നിങ്ങൾക്ക് കഷ്ടപ്പെടേണ്ടി വരില്ല.
Photo Courtesy: Rameshng

ഒ‌ന്നര മണിക്കൂർ യാത്ര

ബാംഗ്ലൂരിൽ നിന്ന് ബന്നേർഗട്ടയിലേക്ക് ഒന്നരമണിക്കൂർ യാത്രയ്ക്കുള്ള ദൂരമേയുള്ളു. എന്നാൽ ബാംഗ്ലൂർ നഗരത്തിലെ നൂറുകണക്കിന് സിഗ്നലുകളെ അതി ജീവിച്ച് ബസ് ബന്നേർഗട്ടയിൽ എത്താൻ മൂന്ന് മണിക്കൂർ വരെ എടുത്തേക്കാം. വിഷമിച്ചിട്ട് കാര്യമില്ല.
Photo Courtesy: Sufieie

സ്വന്തമായിട്ട് കാർ ഉണ്ട് അല്ലേ?

സ്വന്തം കാറോടിച്ച് ബന്നേർഗട്ടയിൽ പോകാനാണ് പ്ലാനെങ്കിൽ അത് നല്ല കാര്യമാണ് (ബൈക്കിലാണെങ്കിലും ബന്നേർഗട്ടയിൽ എത്തും). ബന്നേർഗട്ടയിൽ എവിടെ കാർ പാർക്ക് ചെയ്യും എന്നോർത്ത് ആശങ്കപ്പെടേണ്ട. അതിനുള്ള വിശാലമായ സ്ഥലം അവിടെയുണ്ട്.
Photo Courtesy: Abbas basil

ചൊവ്വാഴ്ച പോകരുത്

നിങ്ങൾ യാത്ര പ്ലാൻ ചെയ്യുന്നത് ഒരു ചൊവ്വാഴ്ചയാണെങ്കിൽ തീർച്ചയായും നിങ്ങൾ നിരാശപ്പെടേണ്ടിവരും, കാരണം ബന്നേർഗട്ട നാഷണൽ പാർക്കിന്റെ അടച്ചിട്ട ഗേറ്റ് മാത്രമെ നിങ്ങൾക്ക് അന്ന് കാണാൻ കഴിയു. ചൊവ്വാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസവും ഇവിടേക്ക് സന്ദർശകരെ അനുവദിക്കും.
Photo Courtesy: Rameshng

ഒൻപത് മണി പത്തുമണിയാകും

രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം 5 മണിവരേയാണ് ഇവിടെ സന്ദർശിക്കാനുള്ള സന്ദർശന സമയം, എന്നാൽ ടിക്കറ്റ് കൗണ്ടറിലെ ആളുകൾ എണീറ്റ് പല്ല് തേച്ച് വരുമ്പോഴേക്കും സമയം ഒൻപതര കഴിയും. രാവിലെ തന്നെ ടിക്കറ്റ് എടുക്കാൻ കൗണ്ടറിന് മുന്നിൽ നിന്നോളു. കുറച്ച് വൈകിയാൽ ക്യൂവിന്റെ നീളം കൂടുകയും നിങ്ങളുടെ മണിക്കൂറുകൾ പാഴാകുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ അതിരാവിലെ എഴുന്നേറ്റ് വന്നാൽ ബാംഗ്ലൂരിലെ ട്രാഫിക്ക് ബ്ലോക്കിൽ നിന്നും ബന്നേർഗട്ടയിലെ നീണ്ട ക്യൂവിൽ നിന്നും രക്ഷപ്പെടാം.
Photo Courtesy: Kartikeya Pant

ദോശാ ക്യാമ്പ്

പാർക്കിന് ഉള്ളിൽ‌ കയറുന്നതിന് മുൻപ് വിശപ്പ് നിങ്ങളെ കീഴ്പ്പെടുത്തുകയാണെങ്കിൽ, അവിടുത്തെ ബി എം ടി സി ബസ് സ്റ്റാൻഡിന് മുന്നിലെ ദോശാക്യാമ്പിൽ നിന്ന് നല്ല ചൂട് ദോശ കഴിക്കാം. ദോശ ക്യാമ്പ് കൂടാതെ ഒന്ന് രണ്ട് ചെറിയ കടകളെ ഇവിടെയുള്ളു. അതിനാൽ നിങ്ങളുടെ വിശപ്പ് ദോശ ക്യാമ്പിൽ തീർക്കണം. മറ്റു ഹോട്ടലുകളൊന്നും അതിരാവിലെ തുറക്കില്ല.
Photo Courtesy: L. Shyamal

നോ പ്ലാസ്റ്റിക് പ്ലീസ്

നാഷണൽ പാർക്കിന്റെ ഉൾവശം പ്ലാസ്റ്റിക് ഫ്രീ സോൺ ആണ് അതിനാൽ ദയവ് ചെയ്ത് പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും അവിടെ വലിച്ചെറിയരുത്. കാലിക്കുപ്പി നിങ്ങളുടെ കൈവശം തന്നെ വയ്ക്കുക.
Photo Courtesy: Amol.Gaitonde

മയൂർ വനശ്രീ റെസ്റ്റോറെന്റ്

ബന്നേർഗട്ട നാഷണൽ പാർക്കിനുള്ളിൽ കർണാടക ടൂറിസം വകുപ്പ് നടത്തുന്ന ഹോട്ടലാണ് മയൂർ വനശ്രീ റെസ്റ്റോറെന്റ്. ഇത് തുറന്ന് വരണമെങ്കിൽ രാവിലെ 11 മണിയെങ്കിലും ആകും. എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം അധികം പണം മുടക്കാതെ കഴിക്കാം. ഇവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ട എന്നാണ് നിങ്ങളുടെ തീരുമാനമെങ്കിൽ, ഒന്നും കഴിക്കാതിരിക്കാം. കാരണം പാർക്കിനുള്ളിൽ മറ്റൊരു ഹോട്ടലും ഇല്ല.
Photo Courtesy: Amol.Gaitonde

English summary

Bannerghatta National Park Travel Guide

Bannerghatta Wildlife Park, is located at a Distance of 22 km south of Bangalore City. Covering an area of over 104 square kilometers, this park includes the ten Reserve Forests in the Anekal Range under the Bangalore Forest Division.
Please Wait while comments are loading...