Search
  • Follow NativePlanet
Share
» »വല്ലാർപാടത്തമ്മ എന്ന വിമോചനനാഥ

വല്ലാർപാടത്തമ്മ എന്ന വിമോചനനാഥ

1524ൽ പോർചുഗീസുകാർ നിർമ്മി‌ച്ച പള്ളി വെള്ളപൊക്കത്തിൽ ഒലിച്ച് പോയതിനേത്തുടർന്ന് 1676ൽ ആണ് ഈ പള്ളി പുനർനിർമ്മിച്ചത്

By Maneesh

കൊച്ചി‌യിലെ മറൈൻ‌ഡ്രൈവിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദ്വീപുകളിൽ ഒന്നാണ് വല്ലാർപാടം ദ്വീപ്. ഈ ദ്വീ‌പിലെ ഏറ്റവും വലിയ ആകർഷണം തല ഉയ‌ർത്തി നിൽക്കുന്ന അവിടുത്തെ ക്രിസ്ത്യൻ ദേവാ‌ലയമാണ്. വല്ലാർപാടം പള്ളി എന്ന് അറിയപ്പെടുന്ന ഈ പള്ളി പരിശുദ്ധ കന്യാമറിയത്തി‌ന്റെ നാമത്തിലുള്ള പള്ളിയാണ്. വിമോച‌ന നാഥയായിട്ടാണ് കന്യാമറിയത്തെ ഈ പള്ളിയിൽ വണങ്ങുന്നത്.

കൊച്ചി നഗ‌രത്തിൽ ‌നിന്ന് 4 കിലോമീറ്റർ അകലെയായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഗോശ്രീ പാലങ്ങൾ കടന്ന് വേണം ഇവിടെ എത്തിച്ചേരാൻ. 1524ൽ പോർചുഗീസുകാർ നിർമ്മി‌ച്ച പള്ളി വെള്ളപൊക്കത്തിൽ ഒലിച്ച് പോയതിനേത്തുടർന്ന് 1676ൽ ആണ് ഈ പള്ളി പുനർനിർമ്മിച്ചത്. വല്ലാർപാടത്തമ്മ എന്നാണ് തദ്ദേശിയർ കന്യാമറിയത്തെ വിളിക്കുന്നത്.

മാതാവിന്റെ അ‌ത്ഭുത ശക്തി

മാതാവിന്റെ അ‌ത്ഭുത ശക്തി

കട‌ലിൽ പോകുന്ന മത്സ്യബന്ധന തൊഴിലാളികളെ മാതാവ് സംരക്ഷിക്കുന്നുവെന്ന ഒരു വിശ്വാസം തദ്ദേശവാസികളുടെ ഇടയിലുണ്ട്. പുതിയ ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും വാങ്ങിയാൽ ഇവിടെ കൊണ്ട് വന്ന് ആശി‌ർവദിച്ചതിന് ശേഷമേ അവർ കടലിൽ ഇറക്കാറുള്ളു. ഈ പള്ളിക്ക് മുന്നിലൂടെ ബോട്ട് കടന്ന് പോകുമ്പോൾ പള്ളിക്ക് മുന്നിൽ കുറച്ച് നേരം നിർത്തി പ്രാർത്ഥിച്ചതിന് ശേഷമെ ബോട്ട് മുന്നോട്ട് നീങ്ങാറുള്ളു.

Photo Courtesy: കാക്കര

വെള്ളപ്പൊക്കം

വെള്ളപ്പൊക്കം

1524ൽ പോർചുഗീസുകാർ നിർമ്മിച്ച പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള പള്ളി 1676ലെ വെള്ളപ്പൊക്കത്തിൽ തകർന്ന് പോകുകയായിരുന്നു. പള്ളിയുടെ അൾത്താരയിൽ സ്ഥാപിച്ചിരു‌ന്ന വിമോചന നാഥയുടെ ചിത്രം വെള്ളത്തിൽ ഒഴുകിപ്പോയി.
Photo Courtesy: നിരക്ഷരൻ.

പാലിയ‌ത്തച്ചൻ

പാലിയ‌ത്തച്ചൻ

കായലിൽ നിന്ന് ഈ ചിത്രം വീണ്ടെടുത്ത് ‌പുതിയ പള്ളി നിർമ്മിക്കാനുള്ള സ്ഥലം ‌നൽകിയത് അന്നത്തെ ‌ദിവാൻ ആയിരുന്ന പാ‌ലിയ‌ത്തച്ചനായിരുന്നു.

Photo Courtesy: Rojypala at Malayalam Wikipedia

വിമോചന നാഥ

വിമോചന നാഥ

പള്ളി ‌‌‌പുതിക്ക് നിർമ്മിച്ചപ്പോൾ അത് വിമോചന നാഥയുടെ നാമത്തിൽ അറിയപ്പെട്ടു തുടങ്ങി. 1888 സെപ്തംബർ 23ന് ലിയോ പതിമൂന്നം മാർ‌പ്പപ്പ നൽകിയ പദവി അനുസ‌രിച്ച് ഇവിടെ വന്ന് ദിവ്യബലിയിൽ പങ്കെടുക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെ‌ന്നാണ് വിശ്വാസം.
Photo Courtesy: Ashlyak

തീർത്ഥാടന കേന്ദ്രം

തീർത്ഥാടന കേന്ദ്രം

ഈ പള്ളിക്ക് കേന്ദ്ര സർക്കാർ ദേശീയ തീർത്ഥാടന കേന്ദ്രമെന്നും കേരള സർക്കാർ വിനോദ സഞ്ചാര കേന്ദ്രമെന്നുമുള്ള പദവികൾ നൽകി.
Photo Courtesy: Bino Bose

ബസിലിക്ക

ബസിലിക്ക

2004 ഡിസംബർ ഒന്നിനാണ് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ഈ പള്ളി‌യെ ബസിലിക്കയായി ഉയർത്തിയത്.
Photo Courtesy: Rojypala at ml.wikipedia

പാലിയം കൊട്ടാരത്തിലെ എണ്ണ

പാലിയം കൊട്ടാരത്തിലെ എണ്ണ

പാലിയത്തച്ചൻ ഈ പള്ളിയിലേക്ക് ഒരു കെടാവിളക്ക് സംഭാവന ചെയ്തിരുന്നു. വർഷങ്ങളായി അതിൽ ഒഴിക്കാനുള്ള പാലിയം കൊട്ടാര‌ത്തിൽ നിന്നാണ് എത്തിക്കാറുള്ളത്. ഇടയ്ക്ക് വച്ച് ഈ ആചരം നിന്നുപോ‌യെങ്കിലും ഇപ്പോഴും ഇത് തുടരുന്നുണ്ട്.
Photo Courtesy: Srikumar Venugopal

സെപ്തംബർ 24

സെപ്തംബർ 24

സെപ്തംബർ 24നാണ് വിമോചനനാഥയുടെ തിരുനാൾ ‌‌ദിവസം. ഈ ദിവസം ഈ പള്ളിയിൽ പ്രത്യേക ആഘോഷം നടക്കാറുണ്ട്.
Photo Courtesy: Bexel O J

ചൂലു നേർച്ച

ചൂലു നേർച്ച

വല്ലാർപ്പാടം പള്ളിയിലെ ‌ചൂലു നേർച്ച പ്രശസ്തമാണ്. വല്ലാര്‍പാടം പള്ളിയുടെ മുറ്റം ചൂല് കൊണ്ട് വൃത്തിയാക്കിയാല്‍ മനസില്‍ ആഗ്രഹിച്ചത് നടക്കുമെന്നാണ് വിശ്വാസം.

Photo Courtesy: Rojypala at Malayalam Wikipedia

അൾത്താര

അൾത്താര

വല്ലാർപ്പാടം പള്ളി‌യുടെ അൾത്താര. വിമോചന നാഥയുടെ ചിത്രം അൾത്താരയിൽ കാണാം.
Photo Courtesy: Rojypala at ml.wikipedia

റോ‌‌സറിപാർക്ക്

റോ‌‌സറിപാർക്ക്

വല്ലാർപ്പാടം പള്ളിയിലെ റോ‌സറി പാർക്ക്. ബൈബിളിലെ പ്രധാന സംഭവങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
Photo Courtesy: കാക്കര

കവാടം

കവാടം

വല്ലാർപാടം ബസിലിക്കയുടെ കവാടം. കവാ‌ടത്തിന് സമീപത്തായാണ് റോസറി പാർക്ക് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rojypala at Malayalam Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X