വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

പള്ളിപ്പുറത്തെ മഞ്ഞുമാതാവിന്റെ ബസിലിക്ക

Written by:
Published: Wednesday, March 22, 2017, 15:14 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ദൈവ‌പുത്രന്റെ ‌മാതാവായ പരിശുദ്ധ കന്യാമറിയത്തിന് പലവിശേഷണങ്ങൾ കൊടുത്തിട്ടുണ്ട്. വ്യാകുല മാതാവ്, നിത്യ സഹായ മാതാവ് എന്ന് തുടങ്ങി കന്യാമറിയ പ്രത്യക്ഷപ്പെട്ട സ്ഥല‌പ്പേരുകൾ ഉൾപ്പെടുത്തി ‌ഫാത്തിമ മാത, ലൂർദ്ദ് മാത എന്നൊക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ മഞ്ഞ് മാതാവ് (Our Lady of the Snows) എന്ന് കേൾക്കുമ്പോൾ അതിശയം തോന്നും.

എന്നാ‌ൽ മഞ്ഞുമാതാവിന്റെ നാമത്തിൽ കേരളത്തിൽ ഒരു ബസിലിക്കയുണ്ട്. കൊച്ചിയിലെ പ്രശസ്തമായ പള്ളിപ്പുറം കോട്ടയ്ക്ക് സമീപ‌ത്തായാണ് പരിശുദ്ധ മഞ്ഞുമാതാവിന്റെ ബസിലിക്ക സ്ഥിതി ചെയ്യുന്നത്.

എട്ട് ബസിലിക്കളിൽ ഒന്ന്

ക‌ത്തോലിക്ക സഭയ്ക്ക് ഇന്ത്യയിൽ ആകെ 21 ബസിലിക്കളാണുള്ളത് അവയിൽ എട്ടെണ്ണവും കേര‌ളത്തിലാണ്. കേരളത്തിലെ എട്ട് ബസിലിക്കളിൽ ഒന്നാണ് മഞ്ഞുമാത ബസിലിക്ക. പള്ളിപ്പുറം കോട്ടയിൽ നിന്ന് 500 മീറ്റർ അകലെ മാറിയാണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Olattupurath

വല്ലാർപ്പാടം പള്ളി

വല്ലാർപ്പാടം പള്ളിയിൽ നിന്ന് 34 കിലോമീറ്ററും ചേറായി ബീച്ചിൽ നിന്ന് 3 കിലോമീറ്ററും അകലെയായാണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Muzirian

ദേവാലയ നിർമ്മാണം

1507 AD യിൽ പോർച്ചുഗീസുകാരാണ് ഇവിടെ ആദ്യത്തെ പള്ളി പണി‌തത്. 1931ൽ ആണ് ഇപ്പോൾ കാണുന്ന ഗോഥിക് ശൈലിയിൽ ദേവാലയം പുതുക്കി നിർമ്മിച്ചത്.
Photo Courtesy: Matthias Grünewald Link back to Creator infobox template

ബസിലിക്ക

2012 ആഗസ്റ്റ് 27ന് ബനഡിക്റ്റി പതിനാലമൻ മാർപാപ്പയാണ് ഈ ദേ‌വാലയത്തെ ബസലിക്കയായി ഉയർത്തിയത്. 2007ൽ ആണ് ഈ ദേ‌വാലയ നിർമ്മാണത്തിന്റെ 500 വർ‌ഷം ആഘോഷിച്ചത്.
Photo Courtesy: Hflm at Portuguese Wikipedia

ഐതിഹ്യം

ടിപ്പുവിന്റെ അധിനിവേശവുമായി ബന്ധപ്പെട്ട് ഈ ദേവാലയത്തിന് ഒരു ഐ‌തിഹ്യം പറയാണുണ്ട്. 1789ൽ ടിപ്പു ചാലക്കുടി‌പ്പുഴ കടന്ന് തിരുവിതാംകൂർ കീഴടക്കാൻ ഒരുങ്ങിയ സമയം. ഇവിടുത്തെ നാട്ടുകാരെല്ലാം ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഈ ദേവാലയത്തിൽ വന്ന് പ്രാർത്ഥിച്ചു.
Photo Courtesy: Eustache Le Sueur

മാതാവിന്റെ അത്ഭുതം

മാതാവിന്റെ അത്ഭുതപ്രവർ‌ത്തിയാൽ ആ സ്ഥലം മുഴുവൻ കോടമഞ്ഞ് നിറഞ്ഞു. കോടമഞ്ഞ് നിറഞ്ഞ ‌പരിസ‌രം അറബിക്കടൽ ആണെന്ന് ‌വിചാരിച്ച് ടിപ്പുവിന്റെ പട‌യാ‌‌ളികൾ പിൻതിരിഞ്ഞു എന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ മാതാവ് മഞ്ഞുമാത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
Photo Courtesy: Giovanni Battista Salvi da Sassoferrato

ആഘോഷം

എല്ലാ വർഷവും ജൂലൈ 30 മുതൽ മാതാവിന്റെ അമലോ‌ത്ഭവ ദിനമായ ആഗസ്റ്റ് 15 വരെയാണ് ഈ പള്ളിയിലെ ആഘോഷം. ആഗസ്റ്റ് 5നാണ് പ്രധാന തിരുനാൾ.

Photo Courtesy: Miguel Palafox

English summary

Basilica of Our Lady of Snows, Pallippuram

The Basilica of Our Lady of Snow, Pallippuram, Ernakulam, Kerala, is a minor basilica.
Please Wait while comments are loading...