Search
  • Follow NativePlanet
Share
» »സ്ത്രീകള്‍ക്ക് മാത്രമായി ബതുകമ്മ പാദുഗ

സ്ത്രീകള്‍ക്ക് മാത്രമായി ബതുകമ്മ പാദുഗ

By Anupama Rajeev

മേഡക്കിലെ ഏറ്റവും പ്രധാനപ്പെട്ടതും വിപുലമായി കൊണ്ടാടുന്നതുമായ ആഘോഷമാണ്‌ ബതുകമ്മ ഉത്സവം. തെലുങ്കാന മേഖലയുമായി ബന്ധപ്പെട്ട ഈ ഉത്സവത്തില്‍ സ്‌ത്രീകള്‍ മാത്രമേ പങ്കെടുക്കാറുള്ളൂ. ഗൗരീദേവിയുടെ പ്രതീക്കായി നടത്തുന്ന ഉത്സവം നവരാത്രിയോട്‌ അനുബന്ധിച്ച്‌ ആഘോഷിക്കുന്നു. തെലുങ്കാന മേഖലയില്‍ ഗൗരീദേവി ബതുകമ്മയായാണ്‌ ആരാധിക്കപ്പെടുന്നത്‌.

ദേവി പ്രത്യക്ഷപ്പെടുന്നതിന്‌ വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്‌ ഈ ആഘോഷം. ഒമ്പത്‌ ദിവസം നീണ്ടുനില്‍ക്കുന്ന ബതുകമ്മ പാദുഗ ഒരു ശരത്‌കാല ഉത്സവമാണ്‌. ദസറയുടെ തലേദിവസം ഉത്സവത്തിന്‌ കൊടിയിറങ്ങും.

സ്ത്രീകള്‍ക്ക് മാത്രമായി ബതുകമ്മ പാദുഗ

Photo Courtesy: Randhirreddy at English Wikipedia

മേ‌ദക്കിനേക്കുറിച്ച്

തെലങ്കാനയിലെ മേദക്‌ ജില്ലയില്‍ പെടുന്ന പട്ടണമാണ്‌ മേദക്‌. തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്ന്‌ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേദക്കിലെത്താം. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള പട്ടണമാണ്‌ മേദക്ക്‌.

പല പേരുകളിൽ മേദക്ക്

മേദക്കിന്റെ യഥാര്‍ത്ഥ പേര്‌ സിദ്ധപുരം എന്നായിരുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. പിന്നീട്‌ ഇത്‌ ഗുല്‍ഷന്‍ബാദ്‌ എന്ന്‌ അറിയപ്പെടാന്‍ തുടങ്ങി. കക്കാത്തിയ രാജവംശത്തിന്റെ ഭരണകാലത്താണ്‌ ഈ പട്ടണം വികാസം പ്രാപിച്ചത്‌.

ആക്രമണങ്ങളില്‍ നിന്ന്‌ പട്ടണത്തെ സംരക്ഷിക്കുന്നതിനായി കക്കാത്തിയ വംശത്തിലെ രാജാവായ പ്രതാപ രുദ്ര മേദക്കിന്‌ ചുറ്റിലുമായി ഒരു കോട്ട നിര്‍മ്മിച്ചു. ഒരു കുന്നിന്‍മുകളില്‍ കോട്ട നിര്‍മ്മിച്ച അദ്ദേഹം അതിന്‌ മേതുകുര്‍ദുര്‍ഗം എന്ന്‌ പേര്‌ നല്‍കി. പ്രാദേശികമായി ഇത്‌ മേതുകുസീമ എന്ന്‌ അറിയപ്പെടുന്നു. വിളഞ്ഞ നെന്മണിയെന്നാണ്‌ തെലുങ്കില്‍ മേതുകു എന്ന വാക്കിന്റെ അര്‍ത്ഥം.

സ്ത്രീകള്‍ക്ക് മാത്രമായി ബതുകമ്മ പാദുഗ

Photo Courtesy: Karun138

മേദക്കിലെ കാഴ്ചകൾ

മേദക്കിലെ കാഴ്‌ചകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. സായിബാവ ഭക്തന്മാര്‍ നിര്‍മ്മിച്ച സായിബാവ ക്ഷേത്രം ഇവിടുത്തെ നിരവധി ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. മനോഹരങ്ങളായ നിരവധി തടാകങ്ങളും ക്ഷേത്രങ്ങളും കൊണ്ട്‌ പ്രശസ്‌തമായ ഗോട്ടംഗുട്ട ഗ്രാമം മേഡക്കിന്‌ സമീപമാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഒരു കാലത്ത്‌ ഹൈദരബാദ്‌ നൈസാമുമാര്‍ വേട്ടയ്‌ക്കെത്തിയിരുന്ന പോച്ചാരം വനവും വന്യമൃഗസങ്കേതവും യുവ സഞ്ചാരികളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. വിശദമായി വായിക്കാം

Read more about: telangana festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X