Search
  • Follow NativePlanet
Share
» »ബീച്ച് ട്രെ‌ക്കിംഗിന് പറ്റിയ സമയം ഇതാണ്, ട്രെക്ക് ചെയ്യാൻ കർണാടകയിലെ ചില ബീച്ചുകൾ പരിചയപ്പെടാം

ബീച്ച് ട്രെ‌ക്കിംഗിന് പറ്റിയ സമയം ഇതാണ്, ട്രെക്ക് ചെയ്യാൻ കർണാടകയിലെ ചില ബീച്ചുകൾ പരിചയപ്പെടാം

ബീച്ചുകളിലൂടെയുള്ള ട്രെ‌ക്കിംഗ് ത്രില്ലടിപ്പിക്കുന്ന അനുഭവമാണ് സഞ്ചാരികൾക്ക് നൽകുക

By Maneesh

ബീച്ച് ട്രെക്കിംഗ് എന്ന് നിങ്ങൾ കേ‌‌‌‌ട്ടിട്ടുണ്ടോ?

കേട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ‌ചില ബീച്ചുകളിലൂടെയുള്ള ട്രെ‌ക്കിംഗ് ത്രില്ലടിപ്പിക്കുന്ന അനുഭവമാണ് സഞ്ചാരികൾക്ക് നൽകുക എന്ന കാര്യത്തിൽ സംശയമില്ല. തീരമാലകൾ ‌നുരഞ്ഞ് ‌പൊന്തുന്ന കടലിന് സമാന്തരമായി ഉയർന്നും താഴ്ന്നും കാടുകൾ നിറ‌ഞ്ഞതും ക‌രിമ്പാറക്കൂട്ടങ്ങൾ നിറഞ്ഞതും സുന്ദരവുമായ വഴികളിലൂടെ ട്രെക്ക് ‌ചെയ്യുക എന്ന് മാത്രമാണ് ബീച്ച് ട്രെക്കിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ട്രെക്ക് ചെയ്യാൻ പറ്റിയ സുന്ദരമായ കടലോര കർണാടകത്തിന്റെ ‌‌പലഭാഗങ്ങളിലും ഉണ്ട്. അവയിൽ ഓരോ ബീച്ചുകളും ഒന്നിനൊന്ന് സുന്ദരമാണ്. വേനൽക്കാലം എത്തുന്നതിന് മുൻ‌പാണ് ബീച്ചുകളിലൂടെ ട്രെക്ക് ചെയ്യാൻ ഏറ്റവും നല്ല സമയം. അതായത് ട്രെക്കിംഗിന് പറ്റിയ സമയം ‌ഇത് തന്നെ. ട്രെക്ക് ചെയ്യാൻ പറ്റിയ കർണാടകയിലെ ചില കടൽത്തീ‌രങ്ങൾ പരിചയപ്പെടാം

 ഗോകാർണ - ഹൊന്നാവർ

ഗോകാർണ - ഹൊന്നാവർ

കർണാടകയിലെ ‌പ്രശസ്തമായ ബീച്ചായ ഗോകർണ മുതൽ ഹൊന്നവർ വരെയുള്ള ട്രെക്കിംഗ് സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും.
Photo Courtesy: Happyshopper

റൂട്ട്

റൂട്ട്

ഗോകർണ -കുഡ്‌ലെ ബീ‌ച്ച് - ഓം ബീച്ച് - ഹാഫ്‌മൂൺ ബീച്ച് - പാരഡൈ‌സ് ബീച്ച് - ബെല്ലികാൻ അവിടെ നിന്ന് ‌ഫെറിയിൽ അഘാനാശിനി കടന്ന് ബർക്കാ ബീച്ചിൽ എത്തി‌ച്ചേരുക. പിന്നെ ലോങ് ബീച്ച് - സംഗം ബീച്ച്- അർദ്ധ വൃത്ത ബീച്ചിൽ എത്തി കുംതയിലെ കായൽ ബോട്ടിലൂടെ കടന്ന് ധരേശ്വർ ബീച്ചിൽ എത്തിച്ചേരുക. രമണഗിണ്ടി ബീച്ച് - താരെബഗിലു ബീച്ച് - കർക്കി എന്നിവ കഴിഞ്ഞ ഹൊന്നവറിൽ എത്തി‌ച്ചേരാം
Photo Courtesy: Axis of eran

ദൂരം

ദൂരം

45 കിലോമീറ്റർ ആണ് ഈ ട്രെക്കിംഗ് ട്രെയിലിന്റെ ദൂരം. രണ്ട് ദിവസം എടുക്കും ഈ ട്രെക്കിംഗ് പൂർത്തിയാക്കാൻ. ബീ‌ച്ചിലെ നൈറ്റ് ക്യാമ്പാണ് ഏറ്റവും അവിസ്മരണീയമായ അനുഭവം.
Photo Courtesy: Axis of eran

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ബാംഗ്ലൂരിൽ നിന്ന് ട്രെയിൽ ബസ് മാർഗം ഗോകർണയിൽ എത്തിച്ചേരാം. ഗോവയിലെ ഡാബോലിം വിമാനത്താവ‌കളമാണ് ഏറ്റവും അടുത്തു‌ള്ള വിമാനത്താവളം.
Photo Courtesy: Niamh Burke

ട്രെക്കിംഗ്

ട്രെക്കിംഗ്

കട‌ൽത്തീ‌രത്തിന് അരികിലായുള്ള മൊട്ടകുന്നുകളും പാറ‌ക്കെട്ടുകളും മറികടന്നാണ് ഇതുവഴി ട്രെക്ക് ചെയ്യേണ്ടത്. എന്നിരുന്നാലും ട്രെക്കിംഗ് അത്ര ദുഷ്കരം ആയിരിക്കില്ല. പക്ഷെ പാറകളിലൂടെ യാത്ര ചെയ്യുമ്പോൾ വഴുതൽ ഉണ്ടാകാതെ ശ്ര‌ദ്ധിക്കുന്നത് നല്ലതാണ്.
Photo Courtesy: Isroman.san

കർകി ഗ്രാമം

കർകി ഗ്രാമം

കർകി ഗ്രാമത്തിൽ എത്തിച്ചേർന്നാൽ നിങ്ങൾക്ക് ‌ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ ഓ‌ട്ടോ റിക്ഷയിലോ ബസിലോ ഹൊന്നാവറിൽ എത്തി‌ച്ചേരാം.
Photo Courtesy: Benjamín Preciado

02. ഭട്കൽ - മറവന്തേ

02. ഭട്കൽ - മറവന്തേ

ഭട്കൽ മുതൽ മറവ‌ന്തേ വരേ 35 കിലോമീറ്റർ ദൂ‌രമുള്ള ട്രെക്കിംഗ് ആണ് കർണാടകയിലെ മ‌റ്റൊ‌രു ജന‌‌‌പ്രിയ, തീരദേശ ട്രെക്കിംഗ് ട്രെ‌യിൽ
Photo Courtesy: Rayabhari

‌‌വഴി ഇതാണ്

‌‌വഴി ഇതാണ്

സോദിഗദ്ദേയിൽ നിന്ന് അൽവെ‌ഗദ്ദേയിൽ എത്തിച്ചേർന്ന് അവിടെ നിന്ന് ബോട്ടിൽ നദി കടന്ന് ‌ദൊ‌മ്ബേയിൽ എത്തിച്ചേരുക. അവിടെ നിന്ന് ബൈന്ദൂരിൽ നിന്ന് ഉപ്പുണ്ഡ ‌ബീച്ചിലേക്ക് - ‌പി‌ന്നീ‌ട് കോദേരി നവുണ്ട വഴി മറവ‌ന്തേയിൽ എത്തി‌ച്ചേരാം.
Photo Courtesy: Ppyoonus

ഭട്കലിൽ എത്തിച്ചേരാൻ

ഭട്കലിൽ എത്തിച്ചേരാൻ

മംഗലാപുരത്ത് നിന്ന് വളരെ എളുപ്പത്തിൽ ഭട്കലിൽ എത്തിച്ചേരാം. ഭ‌ട്കൽ ടൗണിൽ നിന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് സോദിഗദ്ദേ ബീച്ചിൽ എത്തിച്ചേരാം.
Photo Courtesy: Ppyoonus

അൽവേഗദ്ദേയിൽ

അൽവേഗദ്ദേയിൽ

അൽ‌‌വേഗദ്ദേയിൽ നിന്ന് ഒരു അരുവി കടന്ന് വേണം മുന്നോട്ട് പോകാൻ. ബൈന്ദൂരിൽ എത്തിച്ചേർന്നാ‌ൽ ഒരു ഓട്ടോ വിളിച്ച് ഉപ്പുണ്ഡയിൽ എത്തി‌ച്ചേർന്ന് അവിടെ നിന്ന് ട്രെക്കിംഗ് ആരംഭിക്കാം.
Photo Courtesy: Magiceye

താമസം

താമസം

ഒന്നാം ‌ദിവസത്തെ ട്രെക്കിംഗ് ബൈന്ദൂരിൽ അവസനാനിപ്പിക്കാം. ബൈന്ദൂരിൽ താമസിക്കാൻ പറ്റിയ ഹോട്ടലുകൾ ലഭ്യമാണ്.
Photo Courtesy: Stanyserra

Read more about: karnataka beaches trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X