വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ബേലം ഗുഹ യാത്ര; ഭുമിക്കടിയിലെ വിസ്മയ‌ങ്ങ‌ൾ തേടി

Written by:
Published: Saturday, February 25, 2017, 16:55 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഭൂമിക്ക് 150 അടി താഴ്ചയിൽ രണ്ടു കിലോമീറ്റർ കാൽ നടയാത്ര ചെയ്താൽ എങ്ങനെ ഇരിക്കും. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്തായാലും നിങ്ങൾക്ക് അങ്ങനെ ഒരു യാത്ര ചെയ്യാൻ അവസരം കിട്ടിയാൽ പാഴക്കുമോ? നിങ്ങൾ ഒരു സാഹസിക പ്രിയനാണെങ്കിൽ ഒരിക്കലും പാഴാക്കില്ല. അതിന് പറ്റിയ ഒരു സ്ഥലം ഇന്ത്യയിൽ തന്നെയുണ്ട്.

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലെ ബേലം ഗുഹയിൽ കയറിയാൽ മതി, നിങ്ങൾക്ക് ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാം. ഇന്ത്യയിലെ പ്രശസ്തമായ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം ഗുഹ.

മനുഷ്യർ തു‌രന്ന് നിർമ്മിച്ച വിസ്മയ ഗുഹകൾ!

ദിയുവി‌‌‌ലെ നൈദ ഗുഹയേക്കുറിച്ച്

കൊള്ളക്കാരുടെ ഗുഹയിലേ‌ക്ക് ഒരു യാത്ര

ഗുഹയിൽ കയറാം

ഈ ഗുഹയിലൂടെ സഞ്ചാരികളെ സഞ്ചരിക്കാൻ അനുവദിക്കും. ഗുഹയിലൂടെ ഏകദേശം മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കാം. ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവാണ് സഞ്ചാരത്തിന് ഏറ്റവും അനുയോജ്യം.
Photo Courtesy: editor CrazyYatra

 

ചരിത്രം

1983ൽ ആണ് ജർമ്മൻ സംഘം ഈ ഗുഹയിൽ ആദ്യം പര്യവേഷം നടത്തിയത്. പിന്നീട് 19 വർഷങ്ങൾക്ക് ശേഷം 2002ൽ ആണ് ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റ് ഈ ഗുഹ സന്ദർശിക്കാൻ പൊതുജനങ്ങളെ അനുവദിച്ചു തുടങ്ങിയത്.
Photo Courtesy: Pravinjha

മുഖവുര

3.5 കിലോമീറ്റർ ഗുഹയിലൂടെ യാത്ര ചെയ്യാമെങ്കിലും 1.5 കിലോമീറ്റർ യാത്ര മാത്രമേ സഞ്ചാരികൾക്ക് അനുവദിച്ചിട്ടുള്ളു. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റിനാണ് ഗുഹയുടെ നിയന്ത്രണം. ഗുഹയിൽ പ്രവേശിക്കാൻ 50 രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്.
Photo Courtesy: Mahesh Telkar

 

ഗുഹയിലേക്ക്

ഈ ഗുഹയേക്കുറിച്ച് ഇവിടുത്തെ പ്രാദേശിക ജനങ്ങൾക്ക് നേരത്തെ അറിയാമെങ്കിലും 1982- 83 കാലത്ത് ഹെബ്ബേർട്ട് ഡാനിയേലിന്റെ നേതൃത്ത്വത്തിലുള്ള ജർമ്മൻ സംഘമാണ് ഗുഹയിൽ പര്യവേഷണം നടത്തിയത്.
Photo Courtesy: editor CrazyYatra

കുപ്പത്തൊട്ടി ആക്കി മാറ്റിയ ഗുഹ

1988വരെ ഈ ഗുഹ ഒരു കുപ്പത്തൊട്ടിയായിരുന്നു. പ്രാദേശിക ജനങ്ങൾ മാലിന്യങ്ങൾ തള്ളിയിരുന്നത് ഇതിനുള്ളിൽ ആയിരുന്നു. തുടർന്ന് പ്രദേശവാസികളായ ചിലരുടെ നിരന്തരശ്രമത്തിന്റെ ഫലമായി ഈ പ്രദേശം, ആന്ധ്രാസർക്കാർ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയായിരുന്നു. 1999 മുതൽ സർക്കാർ മുൻകൈ എടുത്ത് ഗുഹ ‌വൃത്തിയാക്കാനുള്ള ശ്രമം ആരംഭിച്ചു. 75 ലക്ഷം രൂപയോളം ചിലവ് ചെയ്താണ് ഗുഹ വൃത്തിയാക്കിയത്.
Photo Courtesy: editor CrazyYatra

മുൻപേ വന്നവർ

ഭൂമിശാസ്ത്ര പരമായും ചരിത്രപരമായു ഏറെ പ്രാധാന്യമുള്ള ഗുഹയാണ് ബേലം ഗുഹ. നൂറ്റാണ്ടുകൾക്ക് മുൻപ് ബുദ്ധ ജൈന സന്യാസികൾ ഈ ഗുഹയിൽ വസിച്ചതിന്റെ സൂചനകൾ പലതുമുണ്ട്. ബുദ്ധ സന്യാസികൾ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഈ ഗുഹയിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഈ അവശിഷ്ടങ്ങൾ അനന്തപ്പൂരിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
Photo Courtesy: editor CrazyYatra

പൂച്ച വാതിൽ

പൂച്ച വാതിൽ എന്ന് അർത്ഥം വരുന്ന പിലിദ്വാരമാണ് ഇത്. ചുണ്ണാമ്പുകല്ലിൽ താനെ രൂപപ്പെട്ട ഒരു കമാനമാണ് ഇത്. ഒരു സിഹത്തിന്റെ തലയുടെ രൂപമാണ് ഇതിന്.
Photo Courtesy: Venkasub

കോടി ലിംഗ അറ

ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട ഒരു ശിവലിംഗം നിങ്ങൾക്ക് ഇവിടെ കാണാം. ഇത്തരത്തിൽ രൂപപ്പെട്ട നിരവധി ശിൽപങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും.
Photo Courtesy: Prashanth Pai

 

പാതാള ഗംഗ

ഗുഹയ്ക്ക് ഉള്ളിൽ കാണുന്ന ചെറിയ നീർച്ചാൽ ആണ് പാതാള ഗംഗ എന്ന് അറിയപ്പെടുന്നത്. തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകിയെത്തുന്ന ഈ നീർച്ചാൽ ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. ഈ നീർച്ചാൽ ഗുഹയ്ക്ക് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു കിണറിലേക്ക് ഒഴുകിയെത്തുകയാണെന്നാണ് വിശ്വാസം.
Photo Courtesy: editor CrazyYatra

സംഗീതം പൊഴിക്കുന്ന ഗുഹ

സപ്തസ്വര ഗുഹയാണ് മറ്റൊരു ആകർഷണം. ചുണ്ണാമ്പ് കല്ലിൽ രൂപപ്പെട്ട ഒരു അറയാണ് ഇത്. ഇതിന്റെ ഭിത്തിയിൽ ഒന്ന് മുട്ടിയാൽ സംഗീതം പൊഴിയും. 2006ൽ ആണ് ഈ അറ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്.
Photo Courtesy: Pravinjha at English Wikipedia

മെഡിറ്റേഷൻ ചെയ്യാൻ ഒരു സ്ഥലം

ഗുഹാകവാടത്തിന് ഏറ്റവും അടുത്തായാണ് ഈ അറ സ്ഥിതി ചെയ്യുന്നത്. നിരവധി ബുദ്ധസന്യാസികൾ ഇവിടെ എത്തി ധ്യാനത്തിൽ ഇരുന്നതായാണ് വിശ്വാസം. ഇതിന് തെളിവ് നൽകുന്ന നിരവധി അവശിഷ്ടങ്ങല് ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
Photo Courtesy: Pravinjha at English Wikipedia

ആയിരം സർപ്പങ്ങൾ

ആയിരക്കണക്കിന് സർപ്പങ്ങൾ പത്തിവിടർത്തിൽ നിൽക്കുന്ന പോലെ, ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട ഒരു അറയാണ് ഇത്. ഈ അറയുടെ മുകൾതട്ടിലാണ് ഈ ദൃശ്യങ്ങൾ കാണാനാവുക.
Photo Courtesy: Pravinjha at English Wikipedia

ആൽമര അറ

ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട നിരവധി തൂണുകൾ തൂങ്ങിക്കിടക്കുന്ന ഒരു അറയാണ് ഇത്. ഒരു ആൽമരത്തിന്റെ രൂപമാണ് ഇതിന്. അതിനാൽ ആണ് ഇത് ആൽമര അറ എന്ന് അറിയപ്പെടുന്നത്.
Photo Courtesy: Pravinjha

താമസിക്കാൻ ഒരു ഇടം

ഗുഹയ്ക്ക് അടുത്തായി ആന്ധ്രാ ടൂറിസം വകുപ്പിന്റെ ഒരു ഹോട്ടൽ ഉണ്ട്. 32 ബെഡുകൾ ഉള്ള ഒരു ഡോർമെറ്ററി മാത്രമേ ഇവിടെയുള്ളു. 40 രൂപയാണ് ഒരാളിൽ നിന്ന് ഇതിനായി ഈടാക്കുന്നത്.
Photo Courtesy: Chaduvari

ഇതാ ആ വഴി

ബാംഗ്ലൂരിൽ നിന്ന് ഇവിടേക്ക് 320 കിലോമീറ്റർ ആണ് ദൂരം. ഹൈദരബാദിൽ നിന്നും ഇതേ ദൂരമാണ്. കേരളത്തിൽ നിന്ന് പോകുമ്പോൾ ബാംഗ്ലൂരിൽ ചെന്ന് പോകുന്നതാണ് നല്ലത്. ബാംഗ്ലൂരിൽ നിന്ന് അനന്തപൂരിൽ എത്തി, അവിടെ നിന്ന് കോളിമിഗുണ്ട്ലയിലേക്ക് (Kolimigundla) യാത്ര ചെയ്യുക. ഇവിടെ നിന്ന് 4 കിലോമീറ്റർ യാത്ര ചെയ്താൽ ബേലംഗുഹയിൽ എത്താം.

 

 

English summary

Belum cave In Andhra Pradesh

Belum cave is located in Kurnool district of Andhra Pradesh
Please Wait while comments are loading...