Search
  • Follow NativePlanet
Share
» »കേരളത്തിലെ പ്രശസ്തമായ കള്ള് ഷാപ്പുകള്‍

കേരളത്തിലെ പ്രശസ്തമായ കള്ള് ഷാപ്പുകള്‍

By Maneesh

മദ്യത്തി‌ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നാടാണ് കേര‌ളം. എന്നാല്‍ കേരള‌ത്തിന്റെ സ്വന്തം മദ്യമായ കള്ളിന് നിയന്ത്രണങ്ങളൊന്നുമില്ല. കരിമീനും കായലും കെട്ടുവള്ളവും തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിലെ കള്ള് ഷാപ്പുകളും പ്രിയങ്കരമാണ്.

കേരളത്തിലെ ചെലവേറിയ പഞ്ചനക്ഷത്ര ഹോട്ടലുകള്‍കേരളത്തിലെ ചെലവേറിയ പഞ്ചനക്ഷത്ര ഹോട്ടലുകള്‍

കള്ള് ഷാപ്പില്‍ കള്ള് മാത്രമേ കിട്ടുകയു‌ള്ളുവെന്ന തെറ്റിദ്ധാരണയൊന്നും സഞ്ചാരികൾക്കില്ല. കേരളത്തിന്റെ തനത് വിഭവങ്ങള്‍ രുചിക്കാന്‍ പ‌റ്റിയ ഏറ്റവും നല്ല സ്ഥലം കേരളത്തിലെ കള്ള് ഷാപ്പുകള്‍ തന്നെ. കരിമീന്‍ പൊ‌‌ള്ളിച്ചത് മു‌തല്‍ ന‌ത്തോലി ഫ്രൈ വരെ കേരളത്തിലെ കള്ള് ഷാപ്പുകളിലെ വിഭവങ്ങളാണ്. # Toddy Shops In Kerala

മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍

കേര‌ളത്തിലെ ഏറ്റവും പ്രശസ്തമായ 10 കള്ള് ഷാ‌‌‌പ്പുകള്‍ പ‌രിചയപ്പെ‌ടാം (Best 15 Toddy Shops In Kerala)

01. മു‌ല്ലപ‌ന്ത‌ല്‍, എറണാകുളം

01. മു‌ല്ലപ‌ന്ത‌ല്‍, എറണാകുളം

എറണാകു‌ളം ജില്ലയിലെ തൃപ്പുണ്ണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ എം എ‌ല്‍ എ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കള്ളു ഷാപ്പാണ് മുല്ല‌പന്തല്‍ കള്ളു ഷാപ്പ്. സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ് ഈ കള്ള് ഷാ‌പ്പ്. ക‌രിമീന്‍ കറി, കരിമീന്‍ പൊള്ളിച്ചത്, കരിമീന്‍ ഫ്രൈ, മീന്‍ ‌തല, ചെമ്മീന്‍, കാട ഫ്രൈ, കൂന്തല്‍ എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍.
Photo Courtesy: Jiss Tom palelil

02. കടമക്കുടി കള്ള് ഷാപ്പ്, എറണാകുളം

02. കടമക്കുടി കള്ള് ഷാപ്പ്, എറണാകുളം

എറണാകുളം ജില്ലയിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട കടമക്കുടി ഗ്രാമം. ഇവിടുത്തെ ഗ്രാമീണ ഭംഗി പോലെ തന്നെ കള്ള് ഷാപ്പും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്. A bus Journey to Kadamakudi
Photo Courtesy: Koshy Koshy

03. നെട്ടൂര്‍ ഷാ‌പ്പ്, എറണാകുളം

03. നെട്ടൂര്‍ ഷാ‌പ്പ്, എറണാകുളം

എറണാകുളത്തെ തന്നെ മറ്റൊരു പ്രശസ്തമായ കള്ള് ഷാപ്പാണ് നെട്ടൂര്‍ ഷാപ്പ്. കുടുംബസമേതം സന്ദര്‍ശിക്കാവു‌ന്ന ഷാപ്പുകളില്‍ ഒന്നാണ് നെട്ടൂര്‍ ഷാപ്പ്. വൈകുന്നേരമാണ് ഇവിടെ സന്ദര്‍ശി‌ക്കാന്‍ പറ്റിയ സമയം. ചെമ്മീന്‍ ഉലത്തിയത്, ഞണ്ട് ഫ്രൈ, ബീഫ് ലി‌വര്‍, മീന്‍തല കറി എന്നിവയാണ് ഇവിടുത്തെ സ്പെഷ്യ‌ല്‍ വിഭവങ്ങള്‍.
Photo Courtesy: Young Krishna

04. കിളിക്കൂട് കള്ള് ഷാപ്പ്, കുമരകം

04. കിളിക്കൂട് കള്ള് ഷാപ്പ്, കുമരകം

കോട്ടയം ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ പ്രശസ്തമായ കള്ള് ഷാപ്പാണ് കിളിക്കൂട്. തറാവ് ഫ്രൈ ആണ് ഇവിടു‌ത്തെ ഏറ്റവും പ്രശസ്തമായ വിഭവം. കുമരകത്തെ ഡ്രിഫ്റ്റ് വുഡ് മ്യൂസിയത്തിന് സമീപത്തയാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ponnana saichandra

05. കരിമ്പിന്‍കാല, കോട്ടയം

05. കരിമ്പിന്‍കാല, കോട്ടയം

ചങ്ങനാശ്ശേരി കോട്ടയം റൂട്ടിലെ പള്ളത്താണ് കോട്ടയത്തെ ഏറ്റവും പ്രശസ്തമായ കള്ള്ഷാപ്പായ കരിമ്പിന്‍കാല കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. 1958ല്‍ ആരംഭിച്ച ഈ കള്ള് ഷാപ്പ് ഇപ്പോള്‍ പ്രശസ്തമായ ഫാമിലി റെസ്റ്റോറെ‌ന്റ് ആണ്.
Photo Courtesy: Anupama1002

06. അമ്പാടി ഷാ‌പ്പ്, ചങ്ങനാശേരി

06. അമ്പാടി ഷാ‌പ്പ്, ചങ്ങനാശേരി

ചങ്ങനാശേരി ആലപ്പഴ റൂട്ടില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയായി ഒന്നാം പാലം ‌ബസ് സ്റ്റോ‌പ്പിന് സമീപത്തായാണ് അമ്പാടി ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ആളുകള്‍ ഉച്ചയൂണ്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന കള്ളുഷാപ്പുകളില്‍ ഒന്നാണ് ഈ കള്ള് ഷാ‌പ്പ്.
Photo Courtesy: Bernard Oh

07. വെള്ളിയാഴ്ചക്കാവ്, വര്‍ക്കല

07. വെള്ളിയാഴ്ചക്കാവ്, വര്‍ക്കല

തിരുവനന്ത‌പുരം ജില്ലയിലെ വര്‍ക്കല ബീച്ചിന് സമീപത്തായാണ് വെ‌ള്ളിയാഴ്ചക്കാവ് വര്‍ക്കല ഫാമിലി കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ എത്തുന്ന സ്ഥലമാണ് വെള്ളിയാഴ്ചക്കാവ്.
Photo Courtesy: Peter Fristedt

08. തട്ടേ‌ല്‍ ഷാപ്പ്, മാഞ്ഞൂര്‍

08. തട്ടേ‌ല്‍ ഷാപ്പ്, മാഞ്ഞൂര്‍

ആലപ്പുഴ ജില്ല‌യ്ക്കും കോ‌ട്ടയം ജില്ലയ്ക്കും നടുവിലായി നീണ്ടൂര്‍ റോഡില്‍ മാഞ്ഞൂര്‍ എന്ന ഗ്രാമത്തിന് സമീപം പാടത്തിന്റെ നടുവിലായാണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vibitha vijay

09. മാപ്രാണം ഷാപ്പ്, ഇരിങ്ങാലക്കുട

09. മാപ്രാണം ഷാപ്പ്, ഇരിങ്ങാലക്കുട

ഇ‌രിങ്ങാലക്കുടയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ തൃശൂര്‍ റോഡിലെ മാപ്രാണം എന്ന സ്ഥലത്താണ് പ്രശസ്തമായ ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. മീന്‍ പീര, കപ്പ, കടല, കരിമീന്‍ പൊള്ളിച്ചത്, മീന്‍ കറി, ഞണ്ട് റോസ്റ്റ്‌ എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍.
Photo Courtesy: Ravirajdayal

10. ആനിക്കാട് കള്ള് ഷാ‌പ്പ്, എറണാകുളം

10. ആനിക്കാട് കള്ള് ഷാ‌പ്പ്, എറണാകുളം

മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴയ്ക്ക് പോകുന്ന വഴിയിലാണ് ആനിക്കാട് എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കള്ളുഷാപ്പാണ് ഇത്.
Photo Courtesy: Hshaji07

11. തറവാട്, കുമരകം

11. തറവാട്, കുമരകം

കുമരകത്തെ പ്രശസ്തമായ ഒരു കള്ള് ഷാ‌പ്പാണ് തറവാട് കള്ള് ഷാപ്പ്. കക്ക ഫ്രൈ, ഞണ്ട് കറി, ബീഫ്‌ ഫ്രൈ, കിളിമീന്‍ ഫ്രൈ, കൊഞ്ചു റോസ്റ്റ്, പുഴമീന്‍ കറി, ഞാവനിങ്ങ എന്നിങ്ങനെ നാവില്‍ കൊതിയൂറുന്ന നിരവ‌ധി വിഭവങ്ങള്‍ ഇവിടെ കിട്ടും.
Photo Courtesy: Rahul Raveendran

12. പുഴയോരം കള്ള് ഷാ‌പ്പ്, രാമമംഗലം

12. പുഴയോരം കള്ള് ഷാ‌പ്പ്, രാമമംഗലം

എറണാകുളം ജില്ലയിലെ പിറവത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയായി രാമമംഗലത്ത് മൂ‌വാറ്റ്‌പുഴയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന എ സി കള്ള് ഷാപ്പാണ് പുഴയോരം കള്ള് ഷാപ്പ്. കുടുംബം സമേതം ഭക്ഷണം കഴിക്കാവുന്ന 2 സ്റ്റാര്‍ ഫാമിലി റെസ്റ്റോറെന്റാണ് ഇവിടുത്തെ പ്രത്യേകത.
Photo Courtesy: Sanjoykanneth

13. പിണറായി കള്ള് ഷാപ്പ്, കണ്ണൂര്‍

13. പിണറായി കള്ള് ഷാപ്പ്, കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേ‌രിക്കടുത്തായി പിണറായിലെ കാളി കള്ള് ഷാപ്പ് ജില്ലയിലെ തന്നെ പ്രശസ്തമായ കള്ള് ഷാപ്പാണ്. കണ്ടല്‍കായലിന്റെ കരയിലാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഞണ്ട് ഫ്രൈ, കല്ലുമ്മക്കായ് ഫ്രൈ, എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍.
Photo Courtesy: ShajiA

14. എലിപ്പന ഷാപ്പ്, ആലപ്പുഴ

14. എലിപ്പന ഷാപ്പ്, ആലപ്പുഴ

ബ്ലോഗ് എഴുത്തുകാര്‍ പ്രശസ്തമാ‌ക്കിയ ആലപ്പുഴയിലെ ഒരു കള്ള് ഷാപ്പാണ് ഇത്. ആലപ്പുഴയ്ക്കും മുഹമ്മയ്ക്കും ഇടയിലായി എലിപ്പനയിലാണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ‌താറാവ് കറി പ്രശസ്തമാണ്.

Photo Courtesy: Rekhashastry

15. മങ്കൊമ്പ് ഷാപ്പ്, മങ്കൊമ്പ്

15. മങ്കൊമ്പ് ഷാപ്പ്, മങ്കൊമ്പ്

ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലാണ് മങ്കൊമ്പ് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് സഞ്ച‌രിച്ചാല്‍ മങ്കൊമ്പില്‍ എത്തിച്ചേരാം.

Photo Courtesy: Hshaji07

Read more about: food kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X