Search
  • Follow NativePlanet
Share
» »കേരളത്തിലെ പക്ഷിസങ്കേതങ്ങള്‍

കേരളത്തിലെ പക്ഷിസങ്കേതങ്ങള്‍

By Maneesh

കേരളത്തിന്റെ സുന്ദരമായ തണ്ണീര്‍ത്തടങ്ങളും വനങ്ങളും അനേകായിരം പക്ഷികളുടെ ആവാസ കേന്ദ്രങ്ങളാണ്. കേരളത്തില്‍ തന്നെ 500ല്‍ അധികം ഇനം പക്ഷികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതിന് പുറമേ നൂറിലധികം ഇനം ദേശാടനപക്ഷികളും കേരളത്തിലേക്ക് ചേക്കേറാറുണ്ട്.

പക്ഷികളെ ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരിയാണ് നിങ്ങളെങ്കിൽ കേരളം നിങ്ങൾക്ക് ഒരു സ്വർഗം തന്നെയാണ്. പക്ഷി നിരീക്ഷണത്തിന് പറ്റിയ നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്.

നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റിയ കേരളത്തിലെ പ്രശസ്തമായ ചില പക്ഷി സങ്കേതങ്ങൾ പരിചയപ്പെടാം.

യാത്രകൾ

കൊച്ചിയിൽ നിന്ന് പോകാൻ ഭൂതത്താൻകെട്ടും തട്ടേക്കാടുംകൊച്ചിയിൽ നിന്ന് പോകാൻ ഭൂതത്താൻകെട്ടും തട്ടേക്കാടും

പക്ഷിപാതാളത്തിലേക്കുള്ള വഴി എളുപ്പമാക്കാംപക്ഷിപാതാളത്തിലേക്കുള്ള വഴി എളുപ്പമാക്കാം

കുമരകം പക്ഷിസങ്കേതം (Kumarakom Bird Sanctuary)

കുമരകം പക്ഷിസങ്കേതം (Kumarakom Bird Sanctuary)

കോട്ടയം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയായി കുമരകത്ത് വേമ്പനാട് കായലിന്റെ തീരത്താണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ പക്ഷി സങ്കേതം വേമ്പനാട് പക്ഷി സങ്കേതം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

Photo courtesy: Lip Kee

കുമരകം പക്ഷിസങ്കേതം

കുമരകം പക്ഷിസങ്കേതം

കുമരകത്തെ ഒരു റബ്ബർ തോട്ടത്തി‌ൽ 1847ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഈ പക്ഷി സങ്കേതം സ്ഥാപിച്ചത്. 5.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ സ്ഥലം ബേക്കർ എസ്റ്റേസ്റ്റ് എന്നായിരുന്നു മുൻപ്‌ അറിയപ്പെട്ടിരുന്നത്. ജൂൺ മുതൽ ആഗസ്റ്റ് മാസം വരെയാണ് ഇവിടം സന്ദർശിക്കാൻ മികച്ച സമയം. ദേശാടന പക്ഷികളെ കാണാൻ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് നല്ലത്. കൂടുതൽ വിവരങ്ങൾക്ക്
Photo courtesy: P.K.Niyogi at the wikipedia

തട്ടേക്കാട് പക്ഷിസങ്കേതം (Thattekkad Bird Sanctuary)

തട്ടേക്കാട് പക്ഷിസങ്കേതം (Thattekkad Bird Sanctuary)

പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന ഡോക്ടർ സലീം അലിയുടെ നിർദ്ദേശപ്രകാരമാണ് 1983ൽ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥാപിച്ചത്. ആദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഈ പക്ഷി സങ്കേതത്തിന് സലീം അലി പക്ഷി സങ്കേതം എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. എറണാകുളം ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഈ പക്ഷി സങ്കേതം നിലകൊള്ളുന്നത്.
Photo courtesy: Yathin S Krishnappa

തട്ടേക്കാട് പക്ഷിസങ്കേതം

തട്ടേക്കാട് പക്ഷിസങ്കേതം

കൊച്ചിയിൽ നിന്ന് 60 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. കൊച്ചിയിൽ നിന്ന് കോതമംഗലം വഴി തട്ടേക്കാട് എത്തിച്ചേരം. കോതമംഗലത്ത് നിന്ന് 17 കിലോമീറ്റർ അകലെയായാണ് തട്ടേക്കാട് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്
Photo courtesy: Lip Kee Yap

കടലുണ്ടി പക്ഷിസങ്കേതം (Kadalundi Bird Sanctuary )

കടലുണ്ടി പക്ഷിസങ്കേതം (Kadalundi Bird Sanctuary )

കോഴിക്കോട് നിന്ന് 19 കിലോമീറ്റർ അകലെയായി കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് നിരവധി ദേശാടന പക്ഷികൾ ഇവിടെ എത്താറുണ്ട്.
Photo courtesy: Dhruvaraj S

കടലുണ്ടി പക്ഷിസങ്കേതം

കടലുണ്ടി പക്ഷിസങ്കേതം

ബേപ്പൂർ സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ കടലുണ്ടി പക്ഷി സങ്കേതത്തിൽ എത്തിച്ചേരാവുന്നതാണ് ബേപ്പൂർ തുറമുഖത്ത് നിന്ന് 7 കിലോമീറ്റർ അകലെയായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്

Photo courtesy: Dhruvaraj S

മംഗളവനം പക്ഷിസങ്കേതം (Mangalavanam Bird Sanctuary)

മംഗളവനം പക്ഷിസങ്കേതം (Mangalavanam Bird Sanctuary)

കൊച്ചി നഗരത്തിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു പക്ഷി സങ്കേതമാണ് മംഗളവനം പക്ഷിസങ്കേതം. സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമായ ഈ സ്ഥലം 200‌4ൽ ആണ് ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. കൊച്ചിയിലെ കേരള ഹൈക്കോടതിയുടെ പിറകിലായാണ് 274 ചതുരശ്രമീറ്റർ വിസ്തൃതിമാത്രമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്

Photo courtesy: Lee2008 at ml.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X