Search
  • Follow NativePlanet
Share
» »കുമരകത്തെ മികച്ച 4 റിസോര്‍ട്ടുകള്‍ പരിചയപ്പെടാം

കുമരകത്തെ മികച്ച 4 റിസോര്‍ട്ടുകള്‍ പരിചയപ്പെടാം

By Maneesh

കായല്‍ ഭംഗി ആസ്വദിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട് കേരളത്തില്‍. അവയില്‍ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് കോട്ടയം ജില്ലയിലെ കുമരകം. ഹൗസ്‌ബോട്ടുകളില്‍ യാത്ര ചെയ്‌ത് കായല്‍ഭംഗി ആസ്വദിക്കുന്ന‌ത് പോലെ തന്നെ മികച്ച അനുഭവം പകരുതന്നതാണ്, കുമരകത്തെ കായലോര റിസോര്‍ട്ടുകളിലേയും ഹോട്ടലുകളിലേ‌യും താമസം.

കുമരകത്തെ മനോഹരമാക്കുന്ന സു‌ന്ദരമാ‌യ വേമ്പനാട്ട് കായലി‌‌ന്റെ തീരത്ത് നിരവധി ഹോട്ടലുകളും റിസോര്‍ട്ടു‌കളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവരില്‍ പല റിസോര്‍ട്ടുകള്‍ക്കും ഹൗസ്ബോട്ടുകളും ഉണ്ട്. സൂര്യസ്ത‌മയ സ‌മയത്ത് ഈ ഹൗസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് ഉ‌ല്ലസിക്കാം.

കുമരകത്തേക്കുറിച്ച് വായിക്കാം

കു‌മരകത്തെ ഏറ്റവും പ്രശസ്തമായ 4 റിസോര്‍ട്ടുകള്‍ നമുക്ക് പരിചയപ്പെടാം

കുമരകം ലേക്ക് റിസോര്‍ട്ട്

കുമരകം ലേക്ക് റിസോര്‍ട്ട്

കേരളത്തിലെ കായല്‍ത്തീര‌ങ്ങളില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടുകളില്‍ ഏറ്റവും ‌മികച്ച റിസോര്‍ട്ട് ആണ് കുമരകം ലേക്ക് റിസോര്‍ട്ട്. പ്രവര്‍ത്തന മികവി‌നാല്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് കുമരകത്തെ ഈ ഹെറിട്ടേജ് റിസോര്‍ട്ട്.
Photo Courtesy: kumarakomlakeresort.in

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഏകദേശം 30 മിനുറ്റ് ഡ്രൈവ് ചെയ്താല്‍ സുന്ദരമായ ഈ റിസോര്‍ട്ടി‌ല്‍ എത്താം. 25 ഏക്കറിലായി പരന്ന് കിടക്കുന്ന ഈ റിസോര്‍ട്ടില്‍ 59 ആഢംബര മുറികള്‍ ഉണ്ട്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു നാലു‌കെട്ടാണ് റിസോര്‍ട്ടാക്കി മാറ്റിയിരിക്കുന്നത്.
Photo Courtesy: kumarakomlakeresort.in

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

ആയുര്‍വേദിക് സ്പാ, സ്വിമ്മിംഗ് പൂളുകള്‍, രുചികരമായ വിഭവങ്ങളുള്ള രണ്ട് റെസ്റ്റോറെന്റുകള്‍, ടീ ഷോപ്പ് എന്നിവകൂടാതെ വില്ലേജ് വാക്ക്, സണ്‍സെറ്റ് ക്രൂയിസ്, സൈക്ലിംഗ്, വാട്ടര്‍ സ്പോര്‍ട്സ്, എന്നിങ്ങനെ നിരവധി ആക്റ്റിവിറ്റികളും ഇവിടെ ലഭ്യമാണ്. നിരക്ക് പരിശോധിക്കാം, Hotel ബുക്ക് ചെയ്യാം
Photo Courtesy: kumarakomlakeresort.in

വിവന്ത ബൈ താജ്

വിവന്ത ബൈ താജ്

കുമരകത്തെ ഏറ്റവും മികച്ച റൊമാന്റി‌ക് ഹോട്ടല്‍ ഏതെന്ന് ചോദിച്ചാല്‍ വിവന്ത ബൈ താ‌ജ് എന്ന ഒറ്റ ഉത്തരമേയുള്ളു. കുമരകം പക്ഷി സങ്കേതത്തിന് സമീപത്തായാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കോളനി ഭരണകാലത്ത് നിര്‍മ്മിച്ച ഒരു ബംഗ്ലാവ് ആണ് ഇപ്പോള്‍ ഹോട്ടലാക്കി മാറ്റിയിട്ടുള്ളത്.
Photo Courtesy: vivantabytaj

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

28 മുറികളും, കോട്ടേജുകളും വില്ലകളും അടങ്ങിയതാണ് ഈ ഹോട്ടല്‍. നാച്വറല്‍ വോക്ക്, ഹൗസ്‌ബോട്ട് യാത്ര, ട്രെഡീഷനല്‍ ലഞ്ച്, തുടങ്ങി നിരവധി ആക്റ്റിവിറ്റികളും ഇവിടെയുണ്ട്. നിരക്ക് പരിശോധിക്കാം, Hotel ബുക്ക് ചെയ്യാം

Photo Courtesy: vivantabytaj

കോക്കനട്ട് ലഗൂണ്‍

കോക്കനട്ട് ലഗൂണ്‍

കുമരകത്തെ പേരുകേട്ട ഇക്കോ ഫ്രണ്ട്‌ലി റിസോര്‍ട്ട് ആണ് കോട്ടനട്ട് ലഗൂണ്‍. സി ജി എച്ച് എര്‍ത്ത് ഗ്രൂപ്പി‌ന്റെ സ്ഥാപനമാണ് ഈ റിസോര്‍ട്ട്. ബോട്ട് മാര്‍ഗമാണ് ഈ റി‌സോര്‍ട്ടില്‍ എത്തിച്ചേരണ്ടത് എന്നതാണ് ഈ റിസോ‌ര്‍ട്ടിന്റെ ഏറ്റവും വ‌ലിയ പ്രത്യേകത.
Photo Courtesy: cghearth.com

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വേമ്പനാട് കായലില്‍ നിന്ന് അധികം ദൂരയല്ലാതെ കാവനാര്‍ നദിയുടെ തീരത്തെ തെങ്ങിന്‍തോപ്പി‌ന് നടുവിലായാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 30 ഏക്കര്‍ സ്ഥലത്തായാണ് ഈ റിസോര്‍ട്ട് പരന്ന് കിടക്കുന്നത്.
Photo Courtesy: cghearth.com

പ്രത്യേകതകള്‍

പ്രത്യേകതകള്‍

സഞ്ചാരികള്‍ക്ക് മുന്‍പാകെ കേരളത്തിലെ തനത് കലാകായിക രൂപങ്ങളുടെ അവതരണമാണ് ഈ റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. നിരക്ക് പരിശോധിക്കാം, Hotel ബുക്ക് ചെയ്യാം

Photo Courtesy: cghearth.com
 ദി സൂരി കുമരകം

ദി സൂരി കുമരകം

വേമ്പനാട് കായല്‍തീരത്തെ പ്രശസ്തമായ മറ്റൊരു റിസോര്‍ട്ട് ആണ് ദി സൂരി. 2006ല്‍ ആണ് ഈ റിസോര്‍ട്ട് ആരംഭിച്ചത്. ‌വേമ്പനാട് ലേ‌ക്ക് റിസോര്‍ട്ട്, താജ് വിവന്ത എന്നിവയ്ക്ക് സമീപത്ത് തന്നെയാണ് ഈ റിസോര്‍ട്ടും സ്ഥിതി ചെയ്യുന്നത്.
Photo Courtesy: thezurihotels

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

18 ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടില്‍ 72 മുറികളും, കോട്ടേജുകളും വില്ലകളും ഉണ്ട്. ഈ റിസോര്‍ട്ടില്‍ സ്പായും ഉണ്ട്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ‌‌വ‌ലിയ സ്പാ ആണ് ഇത്. നിരക്ക് പരിശോധിക്കാം, Hotel ബുക്ക് ചെയ്യാം

Photo Courtesy: thezurihotels

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X