Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ 10 ദീർഘദൂര ട്രെക്കിംഗ് പാതകൾ

ഇന്ത്യയിലെ 10 ദീർഘദൂര ട്രെക്കിംഗ് പാതകൾ

ആനന്ദിക്കാനും ത്രില്ലടിക്കാനും പറ്റിയ 10 ട്രെക്കിംഗ് പാതകൾ നമുക്ക് പരിചയപ്പെടാം

By Maneesh

യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളിലേക്ക് വീണ്ടും വീണ്ടും യാത്ര ചെയ്യുമ്പോൾ യാത്ര വിരസമാകാറുണ്ട്. സഞ്ചാരികൾ തിരയുന്നത് പുതിയ സഞ്ചാര പാതകളാണ്. ദിവസങ്ങളോളം ത്രില്ലടിച്ച് യാത്ര ചെയ്യാൻ പറ്റിയ സുന്ദരമായ ചില ട്രെക്കിംഗ് പാതകൾ നമുക്ക് പരിചയപ്പെടാം.

ദീർഘദൂരമുള്ള ട്രെക്കിംഗ് പാതകൾ സഞ്ചാരികൾക്ക് ഒരു വെല്ലുവിളി തന്നെയാണ്. അത്രയും ദൂരം യാത്ര ചെയ്യുക എന്നതിലല്ല അതിന്റെ ത്രിൽ. ദുർഘടമായ വഴികൾ അതിജീവിച്ച് സുന്ദരമായ ചില മേടുകളിലൂടെ കാണാത്ത കാഴ്ചകൾ കണ്ട് ലക്ഷ്യസ്ഥലത്ത് എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന വിജയസുഖമാണ് സഞ്ചാരികൾ അനുഭവിക്കുന്ന ഏറ്റവും അനന്ദകരമായ അനുഭവം.

ദിവസങ്ങൾ കളയുക എന്നതല്ല ട്രെക്കിംഗ്. ദിവസങ്ങൾ ആനന്ദിക്കുക എന്നതാണ് ട്രെക്കിംഗിന്റെ ലക്ഷ്യം. ഇത്തരത്തിൽ ആനന്ദിക്കാനും ത്രില്ലടിക്കാനും പറ്റിയ 10 ട്രെക്കിംഗ് പാതകൾ നമുക്ക് പരിചയപ്പെടാം.

കുമാരപര്‍വത ട്രെക്കിംഗ് - ഫോട്ടോ ഫീച്ചര്‍കുമാരപര്‍വത ട്രെക്കിംഗ് - ഫോട്ടോ ഫീച്ചര്‍

അസ്ഥികൂടങ്ങളുടെ തടാകത്തിലേക്ക് ഒരു യാത്രഅസ്ഥികൂടങ്ങളുടെ തടാകത്തിലേക്ക് ഒരു യാത്ര

ദോദി താൽ ട്രെക്കിംഗിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ദോദി താൽ ട്രെക്കിംഗിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സ്വർഗത്തിലേക്കുള്ള കവാടം ഈ ഓണംകേറാമൂലയിലാണ്!സ്വർഗത്തിലേക്കുള്ള കവാടം ഈ ഓണംകേറാമൂലയിലാണ്!

ത്രിയുണ്ടിലേക്ക് ട്രെക്ക് ചെയ്യാനുള്ള 5 കാരണങ്ങൾത്രിയുണ്ടിലേക്ക് ട്രെക്ക് ചെയ്യാനുള്ള 5 കാരണങ്ങൾ

ചുർധാർ പീക്ക് ട്രെക്കിംഗ്

ചുർധാർ പീക്ക് ട്രെക്കിംഗ്

ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലെ സിർമോറിലാണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നത്. നാലു മുതൽ 10 ദിവസം വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചൂർധാർ മലനിരയിലേക്കുള്ള യാത്ര.
Photo Courtesy: Hariom5463

ഇന്ദ്രഹാർ ചുരം

ഇന്ദ്രഹാർ ചുരം

പിന്നിടുന്ന ഓരോ കാൽവെപ്പിലും സഞ്ചാരികളുടെ മുന്നിൽ വിസ്മയം വിരിയിക്കുന്നതാണ് ഇന്ദ്രഹാർ ചുരം താണ്ടിയുള്ള യാത്ര. ഹിമാചൽ പ്രദേശിലെ ധർമ്മശാലയ്ക്ക് അടുത്തായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. അഞ്ച് മുതൽ പത്ത് ദിവസം വരേയു‌ള്ള യത്രയുണ്ട്.

Photo Courtesy: sanyam sharma

ഹർ കി ഡൂൺ

ഹർ കി ഡൂൺ

ദൈവത്തിന്റെ തൂക്ക് താഴ്വര എന്ന് അറിയപ്പെടുന്ന ഹർക്കി ഡൂൺ സഞ്ചാരികളിൽ വിസ്മയം ഉളവാക്കുന്ന ട്രെക്കിംഗ് പാതയാണ്. 12 ദിവസം തുടർച്ചയായി ഈ പാതയിലൂടെ യാത്ര ചെയ്താൽ വൈവിധ്യമായ ഹിമാലയൻ പൂക്കളാൽ സമ്പന്നമായ ഈ താഴ്വരയുടെ ഭംഗി ആസ്വദിക്കാം. വിശദമായി വായിക്കാം

Photo Courtesy: Metanish

കുമാര പർവത ട്രെക്കിംഗ്

കുമാര പർവത ട്രെക്കിംഗ്

പുഷ്പഗിരി എന്ന പേരിലാണ് കുമാര പർവ്വത മലനിരകൾ അറിയപ്പെടുന്നത്. കർണാടകയിലെ കുക്കെ സുബ്രമണ്യയിൽ നിന്ന് നോക്കിയാൽ സുന്ദരമായ ഈ പർവ്വത നിരകൾ കാണാനാകും. കർണാടകയിലെ മൂന്നാമത്തെ ഉയർന്ന പർവ്വതമാണ് ഇത്. ഒന്ന് രണ്ട് ദിവസം യാത്ര ചെയ്യാനുള്ള ദൂരമേ ഈ സ്ഥലത്തിനുള്ളു. വിശദമായി വായിക്കാം

Photo Courtesy: Vivekvaibhavroy
ദോദിതാൽ ട്രെക്ക്

ദോദിതാൽ ട്രെക്ക്

ഗണപതിയുടെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന ഡോഡിതാൽ സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലാണ്. ദോദിതാൽ തടാകമാണ് ഇവിടുത്തെ സുന്ദരമായ കാഴ്ചകളിൽ ഒന്ന് 6 മുതൽ 8 വരെ ദിവസങ്ങൾ നീളുന്നതാണ് ഈ ട്രെക്കിംഗ്. വിശദമായി വായിക്കാം

PC: Nikhilchandra81
പിൻ‌ പാർവതിവാലി ട്രെക്ക്

പിൻ‌ പാർവതിവാലി ട്രെക്ക്

ഹിമാലയൻ താഴ്വരയുടെ പച്ചപ്പ് കണ്ട്കണ്ടുള്ള ഈ ട്രെക്കിംഗ് ഹിമാചലിലേ ഏറ്റവും ജനപ്രിയമായ ട്രെക്കിംഗുകളിൽ ഒന്നാണ്. 13 മുതൽ 17 വരെ ദിവസം നീളുന്നതാണ് ഈ ട്രെക്കിംഗ്.

PC: Zoeacs

മർഖ വാലി ട്രെക്ക്

മർഖ വാലി ട്രെക്ക്

ലിറ്റിൽ ടിബറ്റ് എന്ന് അറിയപ്പെടുന്ന മർഖാവാലി സ്ഥിതി ചെയ്യുന്നത് ലഡാക്കിലാണ്. മഞ്ഞ് മലകളിലൂടെയുള്ള ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ പാതയാണ് ഇത്. ഗണ്ടലായും മർഖ നദിയും മറികടന്ന് വേണം ട്രെക്കിംഗ് നടത്താൻ. അത്ര സുഖകരമല്ലാത്ത സഞ്ചാര വഴികളുള്ള ഇതിലൂടെ ട്രെക്കിംഗ് നടത്താൻ 12 മുതൽ 15 വരെ ദിവസങ്ങൾ വേണ്ടിവരും.

PC: SlartibErtfass der bertige

രൂപ്കുണ്ഡ് ട്രെക്കിംഗ്

രൂപ്കുണ്ഡ് ട്രെക്കിംഗ്

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രൂപ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. നിബിഢമായ കന്യാവനങ്ങളിലൂടെയുള്ള യാത്രയും ക്യാമ്പ് സൈറ്റുമാണ് രൂപ്കുണ്ഡിനെ വേറിട്ട് നിർത്തുന്നത്. രൂപ് കുണ്ഡ് തടാകമാണ് യാത്രക്കിടെ അത്ഭുതം പകരുന്ന മറ്റൊന്ന്. നിഗൂഢതകളുടെ തടാകം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. 7 മുതൽ 9 വരെ ദിവസമാണ് ഇതിലൂടെയുള്ള യാത്രാ ദൂരം. വിശദമായി വായിക്കാം

PC: Djds4rce
ഹേമകുണ്ഡ്, വാലി ഓഫ് ഫ്ലവർ ട്രെക്കിംഗ്

ഹേമകുണ്ഡ്, വാലി ഓഫ് ഫ്ലവർ ട്രെക്കിംഗ്

ഇന്ത്യയിൽ തന്നെ സുന്ദരമായ ഒരു സ്ഥലത്തേക്ക് ട്രെക്ക് ചെയ്യണമെങ്കിൽ പൂക്കളുടെ താഴ്വരയിലേക്ക് പോകാം. ഉത്തരാഖണ്ഡിലാണ് പ്രശസ്തമായ പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്നത്. താഴ്വരകളുടെ സൗന്ദര്യവും പൂക്കളുടെ വൈവിധ്യവും സഞ്ചാരികളെ ആനന്ദപുളകിതരാക്കുന്നു. യാത്രയിൽ പുഷ്പാവതി നദിയുടെ സൗന്ദര്യവും സഞ്ചാരികൾക്ക് ആസ്വദിക്കാം. ഒൻപത് മുതൽ 13 ദിവസമാണ് ഈ പാതയിലൂടെയുള്ള ട്രെക്കിംഗ് നീളുന്നത്. മെയ് മുതൽ ഒക്ടോബർ വരെയാണ് സഞ്ചരിക്കാൻ നല്ല സമയം. വിശദമായി വായിക്കാം

PC: Alosh Bennett

പിന്ദാരി ഗ്ലേസിയർ ട്രെക്കിംഗ്, കുമയോൺ

പിന്ദാരി ഗ്ലേസിയർ ട്രെക്കിംഗ്, കുമയോൺ

ഹിമാലയൻ പ്രദേശത്തെ ഏറ്റവും സുന്ദരവും സഞ്ചാരസുഖമുള്ളതുമായ ട്രെക്കിംഗ് പാതയാണ് പിന്ദാരി ഗ്ലേസിയർ ട്രെക്കിംഗ് പാത. നന്ദാകോട്ട് മുതൽ. പരിപാവനമായ നനന്ദാദേവി മലനിരകൾ വരേയാണ് ഈ ട്രെക്കിംഗ് പാത നീളുന്നത്. 11 മുതൽ 13 ദിവസം വരേയാണ് ഈ ട്രെക്കിംഗ് നീളുന്നത്. മെയ് മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് സന്ദർശനത്തിന് അനുകൂലമെങ്കിലും മഴക്കാലത്ത് യാത്ര ഒഴിവാക്കണം. കൂടുതൽ വായിക്കാം

PC: Yann

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X