Search
  • Follow NativePlanet
Share
» »പ്രണയിക്കുന്നവരേ...വരൂ...പോകാം...മൂന്നാറിലേക്ക്...

പ്രണയിക്കുന്നവരേ...വരൂ...പോകാം...മൂന്നാറിലേക്ക്...

പ്രണയത്തിനു മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ഈ വര്‍ഷം ലഭിച്ച കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്‌പോട്ടായ മൂന്നാറിനെക്കുറിച്ച്...

By Elizabath Joseph

പ്രണയിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭാഷ മൂന്നാറിനുണ്ടെന്ന് അറിയാതെ തോന്നും ചിലപ്പോള്‍. തഴുകുന്ന കാറ്റിനും പെയ്യുന്ന മഞ്ഞിനും മാത്രം മനസ്സിലാകുന്ന പ്രണയത്തിന്റെ ഭാഷ.

best love and honeymoon desinatin

pc: tornado_twister

പ്രണയവുമായി ഇത്രയധികം ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു സ്ഥലം മലയാളികള്‍ക്ക്‌ ഓര്‍ത്തെടുക്കാനാവില്ല. അത്രയധികമാണ് മൂന്നാറും പ്രണയവും തമ്മിലുള്ള ഇഴകളുടെ അടുപ്പം.
സ്‌കൂളിലെ വിനോദയാത്ര മുതലാണ് ശരാശരി മലയാളിയുടെ മൂന്നാര്‍ ബന്ധം ആരംഭിക്കുന്നത്. പിന്നെ കോളേജ് ടൂറിനും പ്രണയിനിയോടൊപ്പവും കുടുംബത്തോടൊപ്പവും മൂന്നാറിലേക്ക് ഒരുതവണയെങ്കിലും പോകാത്തവരുടെ എണ്ണം കുറയും. കൂട്ടുകാരുടെ കൂടെ മൂന്നാര്‍ കാണാന്‍ പോയതിന് കയ്യും കണക്കുമുണ്ടാവില്ല.

ഇത്രയും അടുത്ത ബന്ധമുള്ള മൂന്നാറിനാണ് പ്രണയത്തിനു മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചതെന്നു കേള്‍ക്കുമ്പോള്‍ പോലും തോന്നും ഉള്ളിലെവിടയോ ഒരു പ്രണയം. ഈ അവാര്‍ഡിനു യോജിച്ച മറ്റൊരു സ്ഥലവും ഉടനെയൊന്നും ആര്‍ക്കും കണ്ടെത്താനാവില്ല എന്നത് ഉറപ്പ്.

best love and honeymoon desinatin

pc: Raj

മൂന്നാറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമാണ്. ഓരോ മൂന്നാര്‍ യാത്രയും ബാക്കി വയ്ക്കുന്നതും അത്രയധികം ഓര്‍മ്മകളാണ്. മൂന്നാറിന്റ കവാടമായ അടിമാലി കടക്കുമ്പോഴേക്കും എത്തും മൂന്നാറിന്റെ മണവും രുചിയുമുള്ള കാറ്റ്.

best love and honeymoon desinatin

pc: Abhinaba Basu

മഞ്ഞുമൂടിയ മലനിരകളും പച്ചപുതച്ച തേയിലത്തോട്ടങ്ങളും അതിനു കുടവിരിച്ചതുപോലെ ഇടയ്ക്കിടെ കാണുന്ന യൂക്കാലി മരങ്ങളും തേയില നുള്ളുന്ന സ്ത്രീകളുമൊക്കെയാണ് എന്നും മൂന്നാറിലെ സജീവമായ കാഴ്ചകള്‍.

തേയിലത്തോട്ടങ്ങളുടെ ഭംഗിയും പച്ചപുതച്ച് മഞ്ഞില്‍ കുളിച്ച പരന്നു കിടക്കുന്ന സഹ്യനുമാണ് യഥാര്‍ത്ഥത്തില്‍ മൂന്നാറിന്റെ സൗന്ദര്യരഹസ്യമെന്ന് കരുതുന്നതാവും കുറച്ചുകൂടി നല്ലത്.
ഇത്രയും സുന്ദരിയായ മൂന്നാറല്ലാതെ മറ്റേതു സ്ഥലമാണ് പ്രണയിക്കാന്‍ യോജിച്ചത്.

best love and honeymoon desinatin

pc: prathap ramamurthy

കാഴ്ചകളുടെ വിസ്മയമാണ് എന്നും മൂന്നാറൊരുക്കുന്നത്. എത്രതവണ ആ വഴി പോയാലും എന്നും കാണും പുതിയതായി എന്തെങ്കിലുമൊക്കെ. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന പാതകളും ഒരുവശത്തെ കണ്ണെത്താ ദൂരത്തോളമുള്ള താഴ്‌വാരങ്ങളും ഇടയ്ക്കിടെ കാണുന്ന ചെറിയ ചായക്കടകളുമൊക്കെ എന്നും മൂന്നാറിനു മാത്രം സ്വന്തമാണ്.

best love and honeymoon desinatin

pc:rudra Services

കേരളത്തിലെ ഏറ്റവും ട്രെന്‍ഡിങ്ങായ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനവും മൂന്നാറിനു തന്നെയാണ്. പച്ചക്കാടുകള്‍ക്കു നടുവിലെ ഹണിമൂണ്‍ കോട്ടേജൂകള്‍ തേടിയെത്തുന്ന യുവമുഥുനങ്ങളുടെ എണ്ണത്തിന് ഇവിടെ ഒരിക്കലും കുറവുണ്ടായിട്ടില്ല.

പ്രണയിക്കുന്നവരുടെ മാത്രമല്ല, എല്ലാ വിഭാഗത്തിലുമുള്ള ആളുകളുടെ ഒരു സ്ഥിരം കേന്ദ്രം കൂടിയാണ് മൂന്നാര്‍. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും എത്തിച്ചേരാനുള്ള സൗകര്യവും കുറഞ്ഞ ജീവിത ചെലവും ആളുകളെ ഇവിടേയ്ക്ക് എന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
ഒരിക്കലെങ്കിലും മൂന്നാറിനെ കാണാത്തവര്‍ക്ക് , അറിയാത്തവര്‍ക്ക് നികത്താനാവാത്ത നഷ്ടമായിരിക്കും അതുണ്ടാക്കുക.

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X