Search
  • Follow NativePlanet
Share
» »ഡിസംബറില്‍ യാത്ര ചെയാന്‍ ചില സ്ഥലങ്ങള്‍

ഡിസംബറില്‍ യാത്ര ചെയാന്‍ ചില സ്ഥലങ്ങള്‍

By Maneesh

സഞ്ചാരികളില്‍ പലരും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു മാസമാണ് ഡിസംബര്‍. ‌പുതുവര്‍ഷത്തിന് മുന്‍പ് പോകണമെന്ന് പ്ലാന്‍ ചെയ്ത പല സ്ഥലങ്ങളിലേക്കും പോകാന്‍ പറ്റിയ സമയം. എന്നാല്‍ കനത്ത ശൈത്യം മൂലം ഇന്ത്യയിലെ പല പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പോകാന്‍ കഴിയില്ല.

കനത്ത മഞ്ഞുവീഴ്ച ഹിമാലയത്തിലെ പലറോഡുകളേയും താറുമാറാക്കും. പല റോഡുകളിലും ഗതാഗതം നിരോധിച്ചിരിക്കുകയായിരിക്കും. എന്നാല്‍ ഇതൊന്നും ഓര്‍ത്തും നിങ്ങള്‍ വിഷമിക്കേണ്ട. ഡി‌‌സംബര്‍ മാസത്തില്‍ പോകാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്.

ഈ പുതുവര്‍ഷത്തിന് മുന്‍പായി പോയിരിക്കേണ്ട 15 സ്ഥലങ്ങള്‍ പരിചയപ്പെടാം. ഇപ്പോള്‍ തന്നെ നിങ്ങളുടെ യാത്ര പ്ലാന്‍ ചെയ്യാം.

01. ഗോവ

01. ഗോവ

ക്രിസ്തുമസ് ആഘോഷത്തിന്റെ മാസമായ ഡി‌‌സംബറില്‍ പോകാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലം ഗോവയാണ്. ഗോവയിലെ ക്രി‌സ്മസ് കാര്‍‌ണിവലുകളും കരോളുകളും ആഘോഷങ്ങളുമൊക്കെ ആസ്വദിക്കാന്‍ ‌ഡി‌സംബറില്‍ തന്നെ യാത്ര ചെയ്യണം. വിശദമായി വായിക്കാം

Photo Courtesy: P.S.SUJAY

02. ആലപ്പുഴ

02. ആലപ്പുഴ

ആള്‍ക്കൂട്ട ബഹ‌ളത്തില്‍ നിന്ന് ഒഴി‌ഞ്ഞുമാറി ഒരു അവധിക്കാലം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അലപ്പുഴയിലേക്ക് പോകാം. ഹൗസ്‌ബോട്ടുകള്‍ മാത്രമല്ല ആലപ്പു‌ഴയില്‍. വിശദമായി വായിക്കാം
Photo courtesy: Sarath Kuchi

03. ജ‌യ്സാല്‍മീര്‍

03. ജ‌യ്സാല്‍മീര്‍

ഡിസംബറില്‍ രാജസ്ഥാന്‍ മരുഭൂമിക്ക് തണുപ്പ് പിടിക്കുമെങ്കിലും വേനലിലെ കൊടും ചൂടില്‍ പോകുന്നതിനേക്കാള്‍ നല്ലതാണ് ജയ്സാല്‍മീറില്‍ ഡി‌‌സംബര്‍ മാസത്തില്‍ സന്ദര്‍ശിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: MagentaGreen

04. ആഗ്ര

04. ആഗ്ര

താജ്‌മ‌ഹല്‍ കാണാന്‍ ആഗ്രയിലേക്ക് പോകാന്‍ പറ്റിയ മാസമാണ് ഡിസംബര്‍. വിശദമായി വായിക്കാം

Photo Courtesy: Dcastor

05. ഓലി

05. ഓലി

മഞ്ഞുമലയിലൂടെ ആര്‍ത്തുല്ലസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡിസംബറില്‍ ഓലിയിലേക്ക് പോകാം. വിശദമാ‌യി വായിക്കാം

Photo: Mandeep Thander

06. ലക്ഷദ്വീപ്

06. ലക്ഷദ്വീപ്

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഡിസംബര്‍ മാസമാണ്. വിശദമായി വായിക്കാം

Photo Courtesy: Lenish Namath

07. കൊണാര്‍ക്ക്

07. കൊണാര്‍ക്ക്

പ്രശസ്തമായ കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍ നടക്കാറുള്ള ഡിസംബര്‍ മാസത്തില്‍ തന്നെ കൊണാര്‍ക്ക് സന്ദര്‍ശിക്കണം. വിശദമായി വായിക്കാം

Photo Courtesy: designadda

08. കൊഹിമ

08. കൊഹിമ

നാഗലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയിലെ പ്രശസ്തമായ വേഴാമ്പല്‍ ഉത്സവം നടക്കുന്നത് ഡിസംബര്‍ മാസത്തിലാണ്. വിശദമായി വായിക്കാം

Photo Courtesy: Homen Biswas
09. റണ്‍ ഓഫ് കച്ച്

09. റണ്‍ ഓഫ് കച്ച്

ഡിസം‌ബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണ് പ്രശസ്തമായ കച്ച് റണ്‍ ഉത്സവം നടക്കുന്നത്. വിശദമായി വായിക്കാം

Photo courtesy: anurag agnihotri
10. ഉദയ്പൂര്‍

10. ഉദയ്പൂര്‍

ഡിസംബറില്‍ യാത്ര പോകാന്‍ ‌പറ്റിയ മറ്റൊരു സ്ഥലമാണ് രാജസ്ഥാനിലെ ഉദയ്‌പൂര്‍. ഉദയ്പൂരിലെ പ്രശസ്തമായ ശില്‍പ്ഗ്രാം ഫെസ്റ്റി‌വല്‍ നടക്കാറുള്ളത് ഡിസംബര്‍ മാസത്തിലാണ്. വിശദമായി വായിക്കാം

Photo Courtesy: Vberger

Read more about: goa jaisalmer agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X