Search
  • Follow NativePlanet
Share
» »സഞ്ചാരികളെ ഭയപ്പെടുത്തുന്ന രാജസ്ഥാനിലെ കോട്ട

സഞ്ചാരികളെ ഭയപ്പെടുത്തുന്ന രാജസ്ഥാനിലെ കോട്ട

പ്രേത‌ങ്ങൾ വിഹരിക്കുന്നുണ്ടെന്ന് ‌പറയപ്പെടുന്ന രാജസ്ഥാനിലെ ഒരു കോട്ട നമുക്ക് പരിചയപ്പെ‌ടാം

By Maneesh

പ്രേതങ്ങളുടെ ‌സാന്നിധ്യം ഉണ്ടെന്ന് പറയപ്പെടുന്ന നിരവ‌ധി സ്ഥല‌ങ്ങൾ നമ്മുടെ ഇന്ത്യയിലുണ്ട്. പഴങ്കഥകളും പണ്ട് നടന്ന മരണങ്ങളുമൊക്കെ ഈ പ്രേകഥകളെ സമർത്ഥിക്കാൻ ആളുകൾ ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ പ്രേത‌ങ്ങൾ വിഹരിക്കുന്നുണ്ടെന്ന് ‌പറയപ്പെടുന്ന രാജസ്ഥാനിലെ ഒരു കോട്ട നമുക്ക് പരിചയപ്പെ‌ടാം

പ്രേതങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കേണ്ടിവരും; രാജസ്ഥാനിലെ ഈ പ്രേതാലയങ്ങളില്‍ പോയാല്‍പ്രേതങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കേണ്ടിവരും; രാജസ്ഥാനിലെ ഈ പ്രേതാലയങ്ങളില്‍ പോയാല്‍

ഇന്ത്യയിലെ പ്രേത നഗരങ്ങൾഇന്ത്യയിലെ പ്രേത നഗരങ്ങൾ

ചരിത്രവും ഐതിഹ്യവും മിത്തുകളും ഇടകലര്‍ന്ന് സന്ദര്‍ശകരില്‍ ഭയത്തിന്റെ കണികകള്‍ സൃഷ്ടിക്കുന്ന ഈ കോട്ട രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഭാംഗഡ് എന്നാണ് ഈ കോട്ടയുടെ പേര്

സഞ്ചാരികളെ ഭയപ്പെടുത്തുന്ന രാജസ്ഥാനിലെ കോട്ട

Photo Courtesy: Arindambasu2

ച‌രിത്രം

അംബര്‍ രാജ്യത്തിലെ (ഇപ്പോഴത്തെ ജയ്പൂര്‍) രാജാവും മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ജനറലുമായിരുന്ന മാന്‍സിംഗിന്റെ മകന്‍ മധോസിംഗ് 1613ലാണ് മനോഹരമായ ഈ കോട്ട നിര്‍മ്മിച്ചത്. പ്രകൃതി ദത്തമായ ജലധാരകള്‍, വെള്ളച്ചാട്ടങ്ങള്‍, മനോഹരമായ ഹവേലികള്‍ തുടങ്ങിയവയാല്‍ ഒരുകാലത്ത് ആകര്‍ഷകമായിരുന്ന കോട്ടയും പരിസരവും ‌പിന്നീട് എല്ലാവരും ഉപേക്ഷിച്ച് പോകുകയായിരുന്നു. ഇതിന് പിന്നിൽ ഒരു ഐതിഹ്യ കഥ ‌പ്രചരിക്കുന്നുണ്ട്.

സഞ്ചാരികളെ ഭയപ്പെടുത്തുന്ന രാജസ്ഥാനിലെ കോട്ട

Photo Courtesy: Shahnawaz Sid

ഐ‌തിഹ്യം

ബാബാ ബലനാഥ് എന്ന സന്യാസിയുടെ ശാപം മൂലം മധോസിംഗിന്റെ പേരക്കുട്ടി അജബ്സിംഗിന്റെ കാലത്ത് ഈ കോട്ട ഉപേക്ഷിച്ചതായാണ് ഐതിഹ്യം. മൂന്ന് ക്ഷേത്രങ്ങളും ഉള്ള കോട്ടയും പരിസരവും പ്രേതനഗരമായാണ് പരിസരവാസികള്‍ ഗണിക്കുന്നത്.

ഇരുട്ടത്ത് പ്രവേശനമില്ല

കോട്ടയും പരിസരവും സഞ്ചാരികളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന് കാട്ടി സൂര്യോദയത്തിന് മുമ്പും ശേഷവും ഇങ്ങോടുള്ള പ്രവേശനം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

സഞ്ചാരികളെ ഭയപ്പെടുത്തുന്ന രാജസ്ഥാനിലെ കോട്ട

Photo Courtesy: ptwo

സ‌രിസ്കയേക്കുറിച്ച് വായിക്കാം

ആല്‍വാര്‍ ജില്ലയില്‍ ആരവല്ലി പര്‍വത നിരയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന സരിസ്ക മുമ്പ് ആല്‍വാര്‍ നാട്ടുരാജാക്കന്‍മാര്‍ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന വനമേഖലയാണ്. ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുനില്‍ക്കുന്ന കടുവാസങ്കേതവും ഒപ്പം പഴമയുടെ ഭംഗി വിടര്‍ത്തി നില്‍ക്കുന്ന ഒരുപിടി പുരാതന കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും ക്ഷേത്രങ്ങളുമാണ് കിഴക്കന്‍ രാജസ്ഥാനിലെ സരിസ്കയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. വിശദമായി വായിക്കാം

എത്തിച്ചേരാൻ

ജയ്പൂരില്‍ നിന്ന് 130 കിലോമീറ്ററും ഡല്‍ഹിയില്‍ നിന്ന് 120 കിലോമീറ്ററും സഞ്ചരിച്ചാല്‍ സരിസ്കയിലെത്താം. ഈ രണ്ട് സ്ഥലങ്ങള്‍ക്കും ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന കടുവാസങ്കതേമാണ് സരിസ്ക. ജയ്പൂരിലുള്ള സംഗനീര്‍ എയര്‍പോര്‍ട്ട് ആണ് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് എപ്പോഴും ഇങ്ങോട് വാഹനങ്ങള്‍ ലഭ്യമാണ്.

Read more about: rajasthan forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X