Search
  • Follow NativePlanet
Share
» »ഭുവനേശ്വർ സന്ദർശിക്കാൻ 9 കാരണങ്ങൾ

ഭുവനേശ്വർ സന്ദർശിക്കാൻ 9 കാരണങ്ങൾ

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വർ ഒരു ക്ഷേത്ര നഗരം കൂടിയാണ്. ഭുവനേശ്വരിലേക്ക് സഞ്ചാ‌രികളെ ആകർഷിപ്പിക്കുന്നത് എന്താണെന്ന് കാണാം

By Maneesh

നിരവധി പ്രാചീന ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന നഗരമാണ് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വർ. ഈ ക്ഷേത്രങ്ങളിൽ പലതും ഇപ്പോഴും ഒരു നാശവും വരാതെ നിലനിൽക്കുന്നവയാണ്. എന്നാൽ ക്ഷേത്രങ്ങൾ മാത്രമാണ് ഭുവനേശ്വറിന്റെ ആകർഷണം എന്ന് നിങ്ങൾ കരുതരുത്. ഭുവനേശ്വർ നഗരപരിധിക്കുള്ളിൽ തന്നെ നിങ്ങൾ ഒറ്റ ‌ദിവസം കൊണ്ട് ചുറ്റിയടിച്ച് കാണാൻ നിരവധി കാര്യങ്ങളുണ്ട്.

ഭുവനേശ്വ‌രിൽ ഓട്ടോപിടി‌ച്ച് കാണേണ്ട കാഴ്ചകൾ എന്തെക്കെയാണെന്ന് അറിയണമെങ്കിൽ സ്ലൈഡുകളിലൂടെ ടൂർ പോകാം. ഭുവനേശ്വറിനേക്കുറിച്ച് വിശദമായി വായിക്കാം

<strong>ഒഡീഷ സന്ദര്‍ശിക്കാന്‍ ഇതാ 10 കാരണങ്ങള്‍ </strong>ഒഡീഷ സന്ദര്‍ശിക്കാന്‍ ഇതാ 10 കാരണങ്ങള്‍

തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് പുരിതീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് പുരി

01. ക്ഷേത്രങ്ങൾ

01. ക്ഷേത്രങ്ങൾ

ലിംഗരാജ ക്ഷേത്രം, മുക്തേശ്വര്‍ ക്ഷേത്രം, രാജറാണി ക്ഷേത്രം, ഇസ്‌കോണ്‍ ക്ഷേത്രം, റാം മന്ദിര്‍,ഷിര്‍ദ്ദി സായി ബാബ മന്ദിര്‍, ഹീരാപൂരിലെ യോഗിനി ക്ഷേത്രം തുടങ്ങി ഒഡീഷ്യന്‍ ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ച നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാന്‍ കഴിയും. ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമാണ്‌ ലിംഗരാജ ക്ഷേത്രം. നിരവധി കാര്യങ്ങള്‍ കൊണ്ട്‌ ക്ഷേത്രത്തിന്‌ പ്രത്യേകതകള്‍ ഉണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Subhasisa Panigahi
02. ധൗലിഗിരി

02. ധൗലിഗിരി

ഭുവനേശ്വറിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്‌ ധൗളി ഗിരി. മൗര്യ രാജവംശത്തിലെ അശോക ചക്ര വര്‍ത്തി കരിങ്കല്ലില്‍ പണികഴിപ്പിച്ച രാജശാസനം ഇവിടെയുണ്ട്‌. കലിംഗയുദ്ധം നടന്ന സ്ഥലമാണ്‌ ധൗലി മലകള്‍. ഈവിടെ നിന്നും ബുദ്ധമതത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. മലമുകളില്‍ ഒരു ബുദ്ധ ക്ഷേത്രം ഉണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon
03. മൃഗശാല

03. മൃഗശാല

നാനൂറ്‌ ഹെക്‌ടര്‍ സ്ഥാലത്ത്‌ വ്യാപിച്ച്‌ കിടക്കുന്ന നന്ദന്‍ കാനന്‍ സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡനും കാഴ്‌ചബംഗ്ലാവും ചേര്‍ന്നതാണ്‌. 1979 ലാണ്‌ ഈ സൂ പൊതു ജനങ്ങള്‍ക്കായി തുറക്കുന്നത്‌. ഭുവനേശ്വറിലെ ഏറെ തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണിത്‌. കുട്ടികളുമായാണ്‌ എത്തുന്നതെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്‌. വിശദമായി വായിക്കാം

Photo Courtesy: Jitendraamishra
04. ഗുഹകൾ

04. ഗുഹകൾ

ഭവനേശ്വറിലെ ഒരു പ്രധാന കാഴ്ചയാണ് ഉദയഗിരി & ഖാന്ദഗിരി ഗുഹകള്‍. പ്രകൃതിമനോഹരമായതും, ശാന്തവുമായ സ്ഥലമാണ് ഭുവനേശ്വറില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള ഈ ഇരട്ട കുന്നുകള്‍. ഒരുകാലത്ത് പ്രശസ്തമായ ഒരു ജൈന സന്യാസിമഠം ഇവിടെയുണ്ടായിരുന്നു. വിശദമായി വായിക്കാം

Photo Courtesy: Anupam Manur

05. തടാകങ്ങ‌ൾ

05. തടാകങ്ങ‌ൾ

ലിംഗരാജ് ക്ഷേത്രത്തിന് വടക്ക് ഭാഗത്താണ് ബിന്ദു സാഗര്‍ തടാകം. ഭുവനേശ്വറില്‍ ഏറെ സഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് ഇത്. പ്രകൃതി മനോഹരമായ ഇവിടം ഒരു പ്രമുഖ പിക്നിക് കേന്ദ്രമാണ്. 1300 അടി നീളവും, 700 അടി വീതിയും ഈ തടാകത്തിനുണ്ട്. ഈ തടാകത്തില്‍ കുളിച്ചാല്‍ എല്ലാവിധ രോഗങ്ങള്‍ക്കും ശമനമുണ്ടാകുകയും, പാപങ്ങള്‍ മോചിക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം. വിശദമായി വായിക്കാം

Photo Courtesy: Bikashrd
06. പാർക്കുകൾ

06. പാർക്കുകൾ

പ്രകൃതി സ്‌നേഹികളെ ആകര്‍ഷിക്കുന്ന നിരവധി ഉദ്യാനങ്ങള്‍ നഗരത്തിലുണ്ട്‌. ബിജു പട്‌നായിക്‌ പാര്‍ക്‌, ബുദ്ധ ജയന്തി പാര്‍ക്‌, ഐ. ജി പാര്‍ക്‌, ഫോറസ്റ്റ്‌ പാര്‍ക്‌, ഗാന്ധി പാര്‍ക്‌, ഇകാമ്ര കാനന്‍, ഐഎംഎഫ്‌എ പാര്‍ക്‌, ഖരവേള പാര്‍ക്‌, എസ്‌പി മുഖര്‍ജി പാര്‍ക്‌, നേതാജി സുബാഷ്‌ ചന്ദ്രബോസ്‌ പാര്‍ക്‌, എന്നിവ ഇവിയില്‍ ചിലതാണ്‌. വിശദമായി വായിക്കാം

Photo Courtesy: Bikashrd
07. വന്യജീവി സങ്കേതങ്ങൾ

07. വന്യജീവി സങ്കേതങ്ങൾ

ഭുവനേശ്വറിന്‍റെ വടക്ക് പടിഞ്ഞാറായാണ് ചന്ദാക വന്യജീവി സംരക്ഷണ കേന്ദ്രം. 1982 ഡിസംബറില്‍ ആനസംരക്ഷണ കേന്ദ്രമായി ആരംഭിച്ച ഈ കേന്ദ്രം 175.79 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയുള്ളതാണ്. വൈവിധ്യമാര്‍ന്ന സസ്യ-ജീവജാതികളുടെ സങ്കേതമായ ഇവിടെ അപൂര്‍വ്വയിനം സസ്യങ്ങളുമുണ്ട്. ആനയാണ് ഇവിടയുള്ള വന്യമൃഗങ്ങളിലെ പ്രധാന ഇനം. വിശദമായി വായിക്കാം

Photo Courtesy: Devopam
08. കരകൗശ‌ല ഗ്രാമം

08. കരകൗശ‌ല ഗ്രാമം

ഭുവനേശ്വറിന്‌ സമീപത്തുള്ള ചെറിയ ഗ്രാമമാണ്‌ പിപ്ലി. കരകൗശലവസ്‌തുക്കളാല്‍ പ്രശസ്‌തമാണ്‌ ഈ ഗ്രാമം. ഹാന്‍ഡ്‌ ബാഗുകള്‍, തലയിണ കവറുകള്‍, കുഷ്യന്‍, കവറുകള്‍, മെത്ത വിരകള്‍ തുടങ്ങി വിവിധ ഉത്‌പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്‌. ഗ്രാമവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കരകൗശല ഉത്‌പന്ന നിര്‍മാണമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Psubhashish
09. ഹോട്ടലുകൾ

09. ഹോട്ടലുകൾ

ഉർമീ, ദീ റോയലെ മിഡ് ടൗൺ, മിലന്ദ് പാലസ്, എക്സ‌ലൻസി തുടങ്ങി നിരവധി ഹോട്ട‌ലുകൾ ഇവിടെയുണ്ട്. വിശദമായി വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X