വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

അതിശയിപ്പിക്കുന്ന ഈ കൂറ്റ‌ന്‍ പ്രതി‌മകള്‍ കർണ്ണാടകയിലെ അത്ഭുതങ്ങളാണ്

Written by:
Published: Thursday, March 16, 2017, 16:28 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വിഗ്രഹങ്ങളെ ആരാധിക്കുന്നവരാണ്. അതിനാല്‍ തന്നെ ഇന്ത്യയുടെ എവിടെ നോക്കിയാലും നിരവധി വിഗ്രഹങ്ങള്‍ കാണാം. ഇതിന് പുറമേ ദൈവങ്ങളുടേയും മഹാന്‍മാരുടേയും കൂറ്റന്‍ പ്രതിമകളും ഇന്ത്യയില്‍ നിരവധിയുണ്ട്.

കർണാടകയിലെ മുരുഡേശ്വരിലെ ശിവ പ്രതിമയാണ് ഉയരത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിമ. പക്ഷെ ഈ പ്രതിമയ്ക്ക് അധികകാലം ഈ പദവി നിലനിര്‍ത്താനാവില്ല. കാരണം 597 അടി ഉയരത്തില്‍ ഗുജറാത്തില്‍ മറ്റൊരു പ്രതിമ ഉയര്‍ന്ന് വരുകയാണ്. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് ഇത്. എങ്കിലും സൗത്ത് ഇന്ത്യയിലെ ഏറ്റവും വ‌ലിയ പ്രതിമ എന്ന ഖ്യാദി ഈ പ്രതിമയ്ക്കാണ്. കർണ്ണാടകയിൽ കണ്ടിരിക്കേ‌ണ്ട കൂറ്റൻ പ്രതിമകൾ പരിചയപ്പെടാം

01 മുരുഡേശ്വരയിലെ ശിവന്‍, കര്‍ണാടക

കര്‍ണാടകയിലെ മുരുഡേശ്വരയില്‍ അറബിക്കടലിന്റെ തീരത്താണ് ഈ കൂറ്റന്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്. 122 അടിയാണ് ഈ പ്രതിമയുടെ ഉയരം. ഇന്ത്യയിലേ ഏറ്റവും ഉയരമുള്ള ശിവ പ്രതിമയാണ് ഇത്. ലോകത്തിലെ രണ്ടാമത്തെ വലിയ ശിവ പ്രതിമയാണ്. നേപ്പാളിനാണ് ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Lucky vivs

 

 

02. ബാംഗ്ലൂരിലെ ബാസവ പ്രതിമ, കര്‍ണാടക

വീരശൈവമതത്തിന്റെ സ്ഥാപകനാണെന്ന് പറയപ്പെടുന്ന ബാസവേശ്വരന്റെ ഈ പ്രതിമ ബാംഗ്ലൂരില്‍ ആണ് സ്ഥിതി ചെയ്യുന്നത്. 108 അടിയാണ് ഈ പ്രതിമയുടെ ഉയരം. 2012ല്‍ ആണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.
Photo Courtesy: Irrigator

03. ശ്രാവണബലഗോളെയിലെ ബാഹുബലി, കര്‍ണാട‌ക

ശ്രാവണ ബലഗോളയിലേ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലി പ്രതിമയാണ്. ലോകത്തിലേ തന്നെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ഇത്. 17.5 മീറ്റര്‍ ആണ് ഈ പ്രതിമയുടെ നീളം. പ്രചീന കാലം മുതലെ ശ്രവണബലഗോളെ ജൈനരുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രശസ്തമാണ്. എ ഡി 978 ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഇവിടുത്തെ ബാഹുബലി ഗോമേതേശ്വരന്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ക്ഷേത്രം അറിയപ്പെടുന്നതും ഗോമേതേശ്വര ക്ഷേത്രം എന്നാണ്.
Photo Courtesy: Sughoshdivanji

04. ബീജാപൂരിലെ ശിവപ്രതിമ, കർണാടക

ബീജാപൂര്‍ 85 അടി ഉയരമുള്ള ഈ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലെ ബീജാപ്പൂരിലാണ്.

Photo Courtesy: Sissssou2

05. കര്‍ക്കാളയിലെ ബാഹുബലി, കര്‍ണാടക

ശ്രാവണ ബലഗോളയിലെ ബാഹുബലി പ്രതിമ കഴിഞ്ഞാല്‍, ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലേ ഏറ്റവും വലിയ ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത് കര്‍ക്കാളയിലാണ്. 42 അടി ഉയരമാണ് ഇതിന്റെ നീളം.

Photo Courtesy: Vaikoovery

 

06. ധര്‍മ്മസ്ഥലയിലെ ബാ‌ഹുബ‌ലി, കര്‍ണാടക

കര്‍ണാടകയിലെ പ്രശസ്തമായ മറ്റൊരു ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത് ധര്‍മ്മസ്ഥലയിലാണ്. മഞ്ജനാഥക്ഷേത്രം പോലെതന്നെ ധര്‍മ്മസ്ഥലയിലെ പ്രത്യേകതകളില്‍ ഒന്നാണിത്. രത്‌നഗിരി മലയുടെ മുകളിലായിട്ടാണ് ബാഹുബലിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത്. ഇതിന് ഏതാണ്ട് 39 അടി ഉയരമുണ്ട്. 1973ല്‍ രെഞ്ജന ഗോപാല്‍ കൃഷ്ണ ഷേണായിയാണ് ഇത് പണികഴിപ്പിച്ചത്.

Photo Courtesy: Mithun Raju

 

07. വെന്നൂറിലെ ബാഹുബലി, കര്‍ണാട‌ക

കര്‍ണാടകത്തിലെ നാല് പ്രധാന ബാഹുബലി പ്രതിമകളില്‍ ഉള്‍പ്പെടുന്ന പ്രതിമകളില്‍ ഏറ്റവും ചെറിയ പ്രതിമ വെനൂരിലാണ് ഉള്ളത്. ഒറ്റക്കല്ലില്‍ തീര്‍ത്തതാണ് 35 അടി ഉയരമുള്ള ഈ പ്രതമ. അജില രാജാവായ തിമ്മണ്ണയുടെ നിര്‍ദ്ദേശപ്രകാരം അമരശില്‍പി ജകനാചാരിയാണ് ഈ ശില്‍പം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫാല്‍ഗുനി നദിയുടെ തീരത്താണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

08. ബാംഗ്ലൂരിലെ ശിവപ്രതിമ, കര്‍ണാടക

ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന ഈ ശിവ പ്രതിമയുടെ നീളം 65 അടിയാണ്. ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ആറാം സ്ഥാനമുണ്ട് ഈ പ്രതിമയ്ക്ക്

Photo Courtesy: Kalyan Kumar

 

09. ഗോമാതഗിരി, കര്‍ണാടക

മൈസൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായിട്ടണ്ണ് ഗോമാതഗിരി സ്ഥിതി ചെയ്യുന്നത്. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍ താലൂക്കില്‍ ബിലിക്കെരെ ഹോബ്ലി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rajan Thambehalli

10. ചാമുണ്ഡി ഹില്‍സിലെ നന്ദി, കര്‍ണാടക

മൈസൂര്‍ 1664ല്‍ ദൊഡ ദേവരാജ വഡയാര്‍ ആണ് ചാമുണ്ഡി ഹില്‍സില്‍ ഈ നന്ദി വിഗ്രഹം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ നന്ദി വിഗ്രഹങ്ങളില്‍ ഒന്നായ ഈ വിഗ്രഹത്തിന്റെ നീളം 24 അടിയും ഉയരം 15 അടിയുമാണ്.
Photo Courtesy: Sanjay Acharya

11. വിരുപക്ഷ ക്ഷേത്രം, കര്‍ണാട‌ക

ബാംഗ്ലൂരില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഹംപിയിലാന് വിരുപക്ഷ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ നന്ദി വിഗ്രഹം ഏറെ പ്രശസ്തമാണ്.

Photo Courtesy: Mukul Banerjee

12. ബുള്‍ ടെമ്പിള്‍, കര്‍ണാ‌ടക

1537ല്‍ കേംപഗൗഡയുടെ കാലത്താണ് ബാംഗ്ലൂരില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. 20 അടിയാണ് ഇവിടുത്തെ നന്ദി വിഗ്രഹത്തിന്റെ നീളം. 15 അടി ഉയരവും ഈ വിഗ്രഹത്തിനുണ്ട്.

Photo Courtesy: Visdaviva

 

Read more about: karnataka, bangalore, mysore
English summary

Biggest Statues in Karnataka

Here is the list of some tallest and biggest statues in Karnataka
Please Wait while comments are loading...