Search
  • Follow NativePlanet
Share
» »പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍

പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍

By Maneesh

കേരളത്തിന്റെ സുന്ദരമായ തണ്ണീര്‍ത്തടങ്ങളും വനങ്ങളും അനേകായിരം പക്ഷികളുടെ ആവാസ കേന്ദ്രങ്ങളാണ്. കേരളത്തില്‍ തന്നെ 500ല്‍ അധികം ഇനം പക്ഷികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതിന് പുറമേ നൂറിലധികം ഇനം ദേശാടനപക്ഷികളും കേരളത്തിലേക്ക് ചേക്കേറാറുണ്ട്.

പക്ഷികളെ ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരിയാണ് നിങ്ങളെങ്കില്‍ കേരളം നിങ്ങള്‍ക്ക് ഒരു സ്വര്‍ഗം തന്നെയാണ്. പക്ഷി നിരീക്ഷണത്തിന് പറ്റിയ നിരവധി സ്ഥലങ്ങള്‍ കേരളത്തിലുണ്ട്.

നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ കേരളത്തിലെ പ്രശസ്തമായ ചില പക്ഷി സങ്കേതങ്ങള്‍ പരിചയപ്പെടാം.

കുമരകം പക്ഷിസങ്കേതം

കോട്ടയം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായി കുമരകത്ത് വേമ്പനാട് കായലിന്റെ തീരത്താണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ പക്ഷി സങ്കേതം വേമ്പനാട് പക്ഷി സങ്കേതം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍

Photo courtesy: Lip Kee

കുമരകത്തെ ഒരു റബ്ബര്‍ തോട്ടത്തി‌ല്‍ 1847ല്‍ ആല്‍ഫ്രഡ് ജോര്‍ജ് ബേക്കര്‍ ആണ് ഈ പക്ഷി സങ്കേതം സ്ഥാപിച്ചത്. 5.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സ്ഥലം ബേക്കര്‍ എസ്റ്റേസ്റ്റ് എന്നായിരുന്നു മുന്‍പ്‌ അറിയപ്പെട്ടിരുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ മികച്ച സമയം. ദേശാടന പക്ഷികളെ കാണാന്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് നല്ലത്. കൂടുതല്‍ വിവരങ്ങള്‍ക്ക്

പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍

Photo courtesy: P.K.Niyogi at the wikipedia

തട്ടേക്കാട് പക്ഷിസങ്കേതം

പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന ഡോക്ടര്‍ സലീം അലിയുടെ നിര്‍ദ്ദേശപ്രകാരമാണ് 1983ല്‍ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥാപിച്ചത്. ആദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഈ പക്ഷി സങ്കേതത്തിന് സലീം അലി പക്ഷി സങ്കേതം എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. എറണാകുളം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ പക്ഷി സങ്കേതം നിലകൊള്ളുന്നത്.

പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍

Photo courtesy: Yathin S Krishnappa

കൊച്ചിയില്‍ നിന്ന് 60 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. കൊച്ചിയില്‍ നിന്ന് കോതമംഗലം വഴി തട്ടേക്കാട് എത്തിച്ചേരം. കോതമംഗലത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെയായാണ് തട്ടേക്കാട് സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്

പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍

Photo courtesy: Lip Kee Yap

കടലുണ്ടി പക്ഷിസങ്കേതം

കോഴിക്കോട് നിന്ന് 19 കിലോമീറ്റര്‍ അകലെയായി കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്ത് നിരവധി ദേശാടന പക്ഷികള്‍ ഇവിടെ എത്താറുണ്ട്.

പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍

Photo courtesy: Dhruvaraj S

ബേപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ കടലുണ്ടി പക്ഷി സങ്കേതത്തില്‍ എത്തിച്ചേരാവുന്നതാണ് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 7 കിലോമീറ്റര്‍ അകലെയായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്

പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍
Photo courtesy: Dhruvaraj S

മംഗളവനം പക്ഷിസങ്കേതം

കൊച്ചി നഗരത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഒരു പക്ഷി സങ്കേതമാണ് മംഗളവനം പക്ഷിസങ്കേതം. സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമായ ഈ സ്ഥലം 200‌4ല്‍ ആണ് ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. കൊച്ചിയിലെ കേരള ഹൈക്കോടതിയുടെ പിറകിലായാണ് 274 ചതുരശ്രമീറ്റര്‍ വിസ്തൃതിമാത്രമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്

പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍

Photo courtesy: Lee2008 at ml.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X