Search
  • Follow NativePlanet
Share
» »സൂപ്പർതാരങ്ങളുടെ ജന്മദേശങ്ങൾ

സൂപ്പർതാരങ്ങളുടെ ജന്മദേശങ്ങൾ

By Maneesh

ബാംഗ്ലൂരിൽ ജനിച്ച ശിവാജി റാവുവിനെ അധികം ആളുകൾക്ക് അറിയില്ല. എന്നാൽ തമിഴ് സിനിമയിലെ താരരാജാവായ രജനികാന്തിനെ എല്ലാവർക്കും അറിയാം. ശിവാജി റാവുവാണ് പിന്നീട് രജനികാന്ത് ആയത്. ഇങ്ങനെ ഇന്ത്യയിലെ ഓരോ താരങ്ങൾക്കും ഒരു ജന്മ സ്ഥലം ഉണ്ട്. ജനിച്ച സ്ഥലത്തായിരിക്കില്ല അവർ വളർന്നത്. വളർന്ന സ്ഥലത്തായിരിക്കില്ല അവർ സൂപ്പർ താരമായത്.

ബോളിവുഡ് സൂപ്പർതാരമായ ഷാരുഖാൻ കുട്ടിക്കാലത്ത് അഞ്ച് വർഷത്തോളം മംഗലാപുരത്ത് ചിലവിട്ടിരുന്നു എന്ന് കേൾക്കുമ്പോൾ പലർക്കും അത് പുതിയ അറിവായിരിക്കും. തമിഴിലെ സൂപ്പർത്താരമായ അജിത് ജനിച്ചത് തമിഴ്നാട്ടിൽ അല്ല, ആന്ധ്രപ്രദേശിലെ സെക്കന്ദരബാദിലാണ്.

കേരളത്തിലെ സൂപ്പർ ഹിറ്റ് ലൊക്കേഷനുകൾ

ഇങ്ങനെ പലസ്ഥലങ്ങളിലൂടെയാണ് ഇന്ത്യയിലെ പലതാരങ്ങളും സൂപ്പർതാരങ്ങളായത്. അവർ ജനിച്ച് വളർന്ന സ്ഥലങ്ങളിലൂടെ നമുക്ക് ഒരു യാത്ര ചെയ്യാം.

രജനികാന്ത്, ബാംഗ്ലൂർ

രജനികാന്ത്, ബാംഗ്ലൂർ

ഇന്ത്യയുടെ ഒരേയൊരു സ്റ്റൈൽമന്നൻ രജനികാന്ത് ജനിച്ചത് ബാംഗ്ലൂരിൽ ആണ്. 1950 ഡിസംബർ 12നാണ് അദ്ദേഹത്തിന്റെ ജനനം. ശിവാജി റാവു ഗൈക്കവാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1975ൽ കെ ബാലചന്ദറിന്റെ അപൂർവ രാഗങ്ങൾ എന്ന സിനിമയിലൂടെ അദ്ദേഹം തമിഴ് സിനിമാ രംഗത്ത് പ്രവേശിച്ചത്. ചെന്നൈയിലാണ് ഇപ്പോൾ അദ്ദേഹം താമസിക്കുന്നത്.

കമലഹാസൻ, പരമകുടി

കമലഹാസൻ, പരമകുടി

തമിഴ്നാട്ടിലെ പരമകുടിയിൽ നവംബർ ഏഴിനാണ് കമലഹാസന്റെ ജനനം. രാമനാഥപുരം ജില്ലയിലാണ് ഇപ്പോൾ പരമകുടി സ്ഥിതി ചെയ്യുന്നത്. സിനിമാ ഭ്രമം മൂത്ത് പിന്നീട് അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു.

മമ്മൂട്ടി, വൈക്കം

മമ്മൂട്ടി, വൈക്കം

കോട്ടയം ജില്ലയിലെ വൈക്കത്തിന് അടുത്തുള്ള ചെമ്പ് എന്ന ഗ്രാമത്തിലാണ് മമ്മൂട്ടിയുടെ ജനനം. എറണാകുളത്താണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ അദ്ദേഹം വക്കീലായി സേവനം അനുഷ്ടിച്ചിരുന്നു.

മോഹൻലാൽ, പത്തനംതിട്ട

മോഹൻലാൽ, പത്തനംതിട്ട

1960 മെയ് 21ന് പത്തനംതിട്ടയിലാണ് മോഹലാലിന്റെ ജനനം. അച്ഛൻ വിശ്വാനാഥൻ നായർക്ക് സെക്രട്ടറിയേറ്റിലായിരുന്നു ജോലി. അതിനാൽ മോഹൻലാൽ വളർന്നതും വിദ്യാഭ്യാസം പൂർത്തിയാക്കിയതും തിരുവനന്തപുരത്താണ്.

അമിതാഭ് ബച്ചൻ, അലഹബാദ്

അമിതാഭ് ബച്ചൻ, അലഹബാദ്

ഉത്തർപ്രദേശിലെ അലഹബാദിലാണ് അമിതാബ് ബച്ചന്റെ ജനനം. 1942 ഒക്ടോബർ 11 ന് പ്രശസ്ത ഹിന്ദി കവിയായ ഹരിവംശ് റായ് ബച്ചാന്റെ മകനായാണ് അദ്ദേഹത്തിന്റെ ജനനം.

അജിത്ത്, സെക്കന്തരബാദ്

അജിത്ത്, സെക്കന്തരബാദ്

1971ൽ സെക്കന്ദരാബാദിലാണ് അജിത്തിന്റെ ജനനം. എന്നാൽ ചെന്നയിലാണ് അദ്ദേഹം വളർന്നതും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതും. ഹയർ സെക്കൻഡറി പൂർത്തിയാക്കുന്നതിന് മുൻപെ അദ്ദേഹം സ്കൂൾ ജീവിതം അവസാനിപ്പിച്ചു.

വിജയ്, ചെന്നൈ

വിജയ്, ചെന്നൈ

1974 ജൂൺ 22ന് ചെന്നൈയിലാണ് വിജയ് ജനിച്ചത്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. അദ്ദേഹത്തിന്റെ പിതാവ് എസ് എ ചന്ദ്രശേഖർ പ്രശസ്ത നിർമ്മാതാവും പ്രൊഡ്യൂസറുമാണ്.

സൂര്യ, കോയമ്പത്തൂർ

സൂര്യ, കോയമ്പത്തൂർ

പ്രശസ്ത തമിഴ് നടൻ ശിവകുമാറിന്റെ മകനായി കോയമ്പത്തൂരിൽ 1975 ജൂലൈ 23നാണ് സൂര്യയുടെ ജനനം. ശരവണൻ ശിവകുമാർ എന്നാണ് സൂര്യയുടെ യഥാർത്ഥ പേര് ചെന്നൈയിലാണ് സൂര്യ ഇപ്പോൾ താമസിക്കുന്നത്.

ഷാരുഖാൻ, ന്യൂഡൽഹി

ഷാരുഖാൻ, ന്യൂഡൽഹി

1965ൽ ന്യൂഡൽഹിയിലാണ് ഷാരുഖാൻ ജനിച്ചത്. എന്നാൽ അഞ്ച് വർഷക്കാലം കർണാടകയിലെ മംഗലാപുരത്താണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ മംഗലാപുരം തുറമുഖത്തെ എഞ്ചിനീയറായിരുന്നു.

അമീർഖാൻ, മുംബൈ

അമീർഖാൻ, മുംബൈ

1965 മാർച്ച് 14ന് മുംബൈയിലാണ് അമീർഖാന്റെ ജനനം. നിരവധി രാഷ്ട്രീയ നേതാക്കളുള്ള കുടുംബത്തിലാണ് അമീർഖാന്റെ ജനനം.

സൽമാൻ ഖാൻ, ഇൻഡോർ

സൽമാൻ ഖാൻ, ഇൻഡോർ

മധ്യപ്രദേശിലെ ഇൻഡോറിൽ 1965 ഡിസംബർ 27നാണ് സൽമാ‌ൻഖാൻ ജനിച്ചത്. മുംബൈ, ഗ്വാളിയർ എന്നിവിടങ്ങളിലായാണ് സൽമാ‌ൻ ഖാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X