Search
  • Follow NativePlanet
Share
» »ജയലളിതയുടെ ജന്മനാട്ടിലേക്ക് ബാംഗ്ലൂരിൽ നിന്ന് യാത്ര പോകാം

ജയലളിതയുടെ ജന്മനാട്ടിലേക്ക് ബാംഗ്ലൂരിൽ നിന്ന് യാത്ര പോകാം

കര്‍ണാടകയിലെ മേലുകോട്ടയിലാണ് ജയലളിത ജനിച്ചത്. ബാംഗ്ലൂരില്‍ നിന്ന് 133 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാണ്.

By Maneesh

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മസ്ഥലം തമിഴ്‌നാട്ടില്‍ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. കര്‍ണാടകയിലെ മേലുകോട്ടയിലാണ് ജയലളിത ജനിച്ചത്. ബാംഗ്ലൂരില്‍ നിന്ന് 133 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. തമിഴില്‍ ഈ സ്ഥലം മേല്‍ക്കോട്ടൈ എന്നാണ് അറിയപ്പെടുന്നത്.

കര്‍ണാടകയില്‍ മൈസൂരിനടുത്തായി മാണ്ഡ്യാ ജില്ലയിലെ പാണ്ഡവപുര താലുക്കിലാണ് മേലുകോട്ട സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയിലെ പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് മേലുകോട്ടെ. തിരുനാരായണപുരം എന്നായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്.

തീർത്ഥാടന കേന്ദ്രമായി മാറുന്ന ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലംതീർത്ഥാടന കേന്ദ്രമായി മാറുന്ന ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലം

ജയലളിത മുതല്‍ ഖുഷ്ബു വരെ, തമിഴ്നാ‌ട്ടില്‍ ജനിക്കാത്ത തമിഴ് നടിമാര്‍ജയലളിത മുതല്‍ ഖുഷ്ബു വരെ, തമിഴ്നാ‌ട്ടില്‍ ജനിക്കാത്ത തമിഴ് നടിമാര്‍

ജയലളിതയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ക്ഷേത്രങ്ങള്‍ജയലളിതയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ക്ഷേത്രങ്ങള്‍

ജയലളിതയുടെ കടുവക്കുട്ടികള്‍!ജയലളിതയുടെ കടുവക്കുട്ടികള്‍!

എത്തിച്ചേരാന്‍

ബാംഗ്ലൂരില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാം. ബാംഗ്ലൂരില്‍ നിന്ന് മാണ്ഡ്യ വഴി ജക്കനഹള്ളിയില്‍ എത്തിച്ചേരുക. ഇവിടെ നിന്ന് മേലുകോട്ടെയിലേക്ക് അഞ്ച് കിലോമീറ്റര്‍ ഉണ്ട്. മൈസൂരില്‍ നിന്നും മാണ്ഡ്യവഴി എത്തിച്ചേരുന്നതാണ് നല്ലത്. ബാംഗ്ലൂര്‍ മൈസൂര്‍ റോഡിലാണ് മാണ്ഡ്യ സ്ഥിതി ചെയ്യുന്നത്.

നരസിംഹസ്വാമി ക്ഷേത്രം

നരസിംഹസ്വാമി ക്ഷേത്രം

മേൽക്കൊട്ടെ മലമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രഹ്ലാദനാണ് നരസിംഹക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഐതീഹ്യം. കൃഷ്ണ ദേവരാജ വോഡയാർ മൂന്നാമൻ ഇവിടുത്തെ യോഗ നരസിംഹന് ഒരു സ്വർണകിരീടം സമർപ്പിച്ചിട്ടുണ്ട്.
Photo Courtesy: Bharath12345

ചെലുവ നാരായണ സ്വാമി ക്ഷേത്രം

ചെലുവ നാരായണ സ്വാമി ക്ഷേത്രം

ചെലുവ നാരായണ സ്വാമി എന്നറിയപ്പെടുന്ന തിരുനാരയണന്റെ പേരിലുള്ള ക്ഷേത്രമാണ് ഇത്. മേലുകോട്ടയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രവും ഇതാണ്. ശ്രീരാമന്റെ വംശമായ സൂര്യവംശവും ശ്രീകൃഷ്ണന്റെ വംശമായ ചന്ദ്രവംശവും ഈ ക്ഷേത്രത്തിൽ ഒരു പോലെ പ്രാർത്ഥന നടത്തിയെന്നാണ് വിശ്വാസം

Photo Courtesy: Ranganatha C

റായഗോപുര

റായഗോപുര

ഗോപലാരായ കവാടം എന്നും അറിയപ്പെടുന്ന ഈ കവാടം പ്രശസ്ത ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ്. പണിപൂർത്തിയാക്കാത്ത ഈ നിർമ്മിതി മലയുടെ ഏറ്റവും മുകളിലാണ് സ്ഥിതി ചെയ്യുന്നത്. നാലു ഉയരമുള്ള തൂണുകൾ അല്ലാതെ അതിന് മുകളിലായി ഗോപുരമൊന്നും പണിതിട്ടില്ല.

Photo Courtesy: Theconspired

അനുകരണം

അനുകരണം

മഹാബലിപുരത്തെ റായർ ഗോപുരത്തിന്റെ ഒരു അനുകരണമാണ് ഇത്. രജനികാന്ത് അഭിനയിച്ച പടയപ്പയുടെ ചിലഭാഗങ്ങൾ ഇവിടെവച്ചാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.

Photo Courtesy: 15avinash06

കല്ല്യാണി

കല്ല്യാണി

ഇവിടുത്തെ ക്ഷേത്രത്തിന് സമീപത്തായി വലിയ ഒരു കുളമുണ്ട്. കല്ല്യാണിയെന്നും പുഷ്കർണിയെന്നുമാണ് ഈ കുളം അറിയപ്പെടുന്നത്.
Photo Courtesy: Prasanna lakshmipura at en.wikipedia

വിദൂര ദൃശ്യം

വിദൂര ദൃശ്യം

യാഗനരസിംഹസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് പകർത്തിയ കല്ല്യാണിയെന്ന കുളത്തിന്റെ ചിത്രം

Photo Courtesy: Sbblr0803

ഷൂട്ടിംഗ് ലൊക്കേഷൻ

ഷൂട്ടിംഗ് ലൊക്കേഷൻ

കല്ല്യാണിയുടെ സമീപത്തെ ഒരു നിർമ്മിതി. നിരവധി സിനിമകളിൽ ഇത് ഷൂട്ട് ചെയ്തിട്ടുണ്ട്.

Photo Courtesy: Prasanna lakshmipura at en.wikipedia

സിംഹപ്രതിമ

സിംഹപ്രതിമ

മേലുകോട്ട ക്ഷേത്രത്തിന്റെ ചുമരിൽ കൊത്തിവച്ചിട്ടുള്ള ഒരു സിംഹപ്രതിമ
Photo Courtesy: Sbblr0803

സംരക്ഷിത സ്മാരകം

സംരക്ഷിത സ്മാരകം

മേലുകോട്ടേയിലെ ഒരു പഴയ ക്ഷേത്രം പുരവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് ഇത്.
Photo Courtesy: Theconspired

നാരയണസ്വാമി ക്ഷേത്രം

നാരയണസ്വാമി ക്ഷേത്രം

നാരയണസ്വാമി ക്ഷേത്രം. ചതുരാകൃതിയിലുള്ള ഒരു നിർമ്മിതിയാണ് ഈ ക്ഷേത്രം

Photo Courtesy: Ranganatha C

മണ്ഡപം

മണ്ഡപം

നാരയണസ്വാമി ക്ഷേത്രത്തിലെ മണ്ഡപം

Photo Courtesy: Dineshkannambadi at en.wikipedia

ഭക്തർ

ഭക്തർ

യോഗനരസിംഹക്ഷേത്രത്തിലേക്ക് കയറിപോകുന്ന ഭക്തർ
Photo Courtesy: Sbblr0803

താഴ്വര

താഴ്വര

മലമുകളിൽ നിന്ന് പകർത്തിയ താഴ്വരയുടെ ദൃശ്യം
Photo Courtesy: Sbblr0803

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X