Search
  • Follow NativePlanet
Share
» »സ്ഥ‌ല‌പ്പേരിനൊപ്പം ബിരിയാണി!

സ്ഥ‌ല‌പ്പേരിനൊപ്പം ബിരിയാണി!

ഇന്ത്യയി‌ൽ ബിരിയാണിക്ക് പേരുകേട്ട ചില സ്ഥലങ്ങളും അവ ലഭിക്കുന്ന സ്ഥലങ്ങളും നമുക്ക് നോക്കാം.

By Maneesh

ബെറ്യാൻ എന്ന വാക്ക് കേട്ടിട്ടുണ്ടോ? ഇങ്ങനെ ഒരു വാക്ക് കേട്ടിട്ടില്ലെങ്കിലും ബിരിയാണി എന്ന വാക്ക് കേട്ടിട്ടുണ്ടാവും. തെക്കെന്നോ വടക്കെന്നോ വിത്യസമില്ലാതെ ഇന്ത്യയിലെ ഭക്ഷണ പ്രിയർക്ക് പ്രിയപ്പെട്ട വാക്കാണ് ബിരിയാണി. ബിരിയാണി എന്ന വാക്ക് ഉത്ഭവിച്ചത് ബെറ്യാൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ്. ഫ്രൈ ചെയ്തത് എന്നാണ് ഈ വാക്കിന്റെ അർത്ഥം.

ബിരിയാണി എന്നാൽ മട്ടൻ‌ മുതൽ കൊഞ്ച് വരെ നിരവധി വെറൈറ്റികളുണ്ട്. എന്നാൽ ചില സ്ഥലങ്ങളുടെ പേരിൽ പ്രശസ്തമായ ബിരിയാണികളുമുണ്ട്. തലശ്ശേരി ബിരിയാണി, ഹൈദരാബാദി, ബിരിയാണി, അംബൂർ ബിരിയാണി അങ്ങനെ ഏത്രയെത്ര ബിരിയാണികളെക്കുറിച്ച് കേട്ടിട്ടുണ്ട്.

നിങ്ങൾ ഏത് നഗരത്തിൽ നിന്ന് കഴിക്കുന്ന ബിരിയാണിയാണെങ്കിലും ആ ബിരിയാണിക്ക് ഒരു സ്ഥലപ്പേരുമായി ബന്ധമുണ്ടായിരിക്കും. നിങ്ങൾക്ക് ഡൽഹിയിൽ ചെന്നാൽ തലശ്ശേരി ബിരിയാണി കഴിക്കാം. ബാംഗ്ലൂരിൽ ചെന്നാൽ ഹൈദരബാദി ബിരിയാണി കഴിക്കാം.

ഇന്ത്യയി‌ൽ ബിരിയാണിക്ക് പേരുകേട്ട ചില സ്ഥലങ്ങളും അവ ലഭിക്കുന്ന സ്ഥലങ്ങളും നമുക്ക് നോക്കാം.

തലശ്ശേരി

തലശ്ശേരി

ബിരിയാണിയോടൊപ്പം കേൾക്കുന്ന കേരളത്തിലെ സ്ഥലപ്പേരാണ് തലശ്ശേരി. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും തലശ്ശേരി ബിരിയാണി പ്രശസ്തമാണ്. മലബാർ ബിരിയാണി, കോഴിക്കോട് ബിരിയാണി എന്നീ പേരുകളിൽ ലഭിക്കുന്നതും തലശ്ശേരി ബിരിയാണിയാണ്. കോഴിക്കോട്, മലപ്പുറം, തലശ്ശേരി, കാസർകോട് എന്നീ സ്ഥലങ്ങളിലാണ് തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നത്.

Photo: Ranjithsiji

അംബൂർ

അംബൂർ

ബാംഗ്ലൂരിൽ പേരുകേട്ട ബിരിയാണിയാണ് അംബൂർ ബിരിയാണി. തമിഴ് നാട്ടിലെ വെല്ലൂർ ജില്ലയിലെ ഒരു സ്ഥലമാണ് അംബൂർ. ചെന്നൈ - ബാംഗ്ലൂർ ഹൈവേയിൽ പാലാർ നദിയുടെ തീരത്താണ് അംബൂർ സ്ഥിതി ചെയ്യുന്നത്.
Photo: Kurumban

ഹൈദരബാദ്

ഹൈദരബാദ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബിരിയാണി ഏതെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളു. ഹൈദരബാദി ബിരിയാണി. ഇന്ത്യയിലെ ഏത് സ്ഥലത്ത് ചെന്നാലും ഹൈദരബാദി ബിരിയാണി ലഭിക്കും. നൈസാമിന്റെ ഭരണകാലത്താണ് ഹൈദരബാദ് ബിരിയാണി പ്രശസ്തമായത്. 149ൽ പരം വിത്യസ്തമായ ബിരിയാണികൾ ഹൈദരബാദ് ബിരിയാണിയിൽ ഉൾപ്പെടും. ഹൈദരബാദിന്റെ വിശേഷങ്ങൾ അറിയാം
Photo: Nijaz nizar

ലക്‌നോ

ലക്‌നോ

ബിരിയാണിയോടൊപ്പം കേൾക്കുന്ന ഒരു ഉത്തരേന്ത്യൻ സ്ഥലമാണ് ലക്നോ. ലക്നോയിലെ അവദി ബിരിയാണി നോർത്ത് ഇന്ത്യയിൽ പ്രശസ്തമാണ്. പുക്ക എന്നും ഈ ബിരിയാണി അറിയപ്പെടുന്നുണ്ട്.

Photo: Siddh Bhatnagar

മുംബൈ

മുംബൈ

മുംബൈ നഗരത്തിൽ പ്രശസ്തമായ ബിരിയാണിയാണ് ബോംബെ ബിരിയാണി. മുംബൈയ്ക്ക് പുറത്ത് ഈ ബിരിയാണി അത്ര പ്രശസ്തമല്ല. മുബൈയിൽ പോകാം
Photo: Rhaessner

കൽക്കട്ട

കൽക്കട്ട

ലക്നോ ബിരിയാണിയുടെ അതേ ശൈലിയിൽ തന്നെയാണ് കൽക്കട്ട ബിരിയാണിയും. ഇറച്ചിക്ക് പകരം ഉരുളക്കിഴങ്ങാണ് കൽക്കട്ട ബിരിയാണിയിൽ ചേർക്കുന്നത്. എന്നിരുന്നാലും ഇറച്ചി ചേർത്ത ബിരിയാണിയും ലഭിക്കും. മറ്റു ബിരിയാണികളെ അപേക്ഷിച്ച് അത്ര സ്പൈസി ആയിരിക്കില്ല കൽക്കട്ട ബിരിയാണി. കൽക്കട്ടയിൽ പോയാലോ?

Photo: Ovjtphoto

വാണിയമ്പാടി

വാണിയമ്പാടി

വെല്ലൂർ ജില്ലയിലെ വാണിയമ്പാടി എന്ന സ്ഥലത്ത് പ്രശസ്തമായ ബിരിയാണിയാണ് വാനിയമ്പാടി ബിരിയാണി. വഴുതനങ്ങ ഉപയോഗിച്ച് നിർമ്മിച്ച ഒരുതരം കറിയും ഇവിടുത്തെ ബിരിയാണിയുടെ കൂടെ ലഭിക്കും.
Photo: Pratapy9

ഭട്കൽ

ഭട്കൽ

കർണാടകയിലെ ഭട്കൽ എന്ന സ്ഥലത്താണ് ഈ ബിരിയാണിയുടെ ഉത്ഭവം. ബോംബേ ബിരിയാണിയുമായി നിർമ്മാണത്തിൽ സാമ്യമുള്ളതാണ് ഈ ബിരിയാണി. ഹണോവർ, മുരുഡേശ്വർ, മാങ്കി, ഷിരൂർ, ബിന്ദൂർ, തുടങ്ങി മംഗലാപുരം വരെയുള്ള മുസ്ലീങ്ങളുടെ വിവാഹ സത്ക്കാരത്തിൽ ഭട്കൽ ബിരിയാണിയാണ് വിളമ്പാറുള്ളത്. ഭട്കലിൽ പോകാൽ
Photo: Mohammed Ismail Shabandri

ബെംഗളൂരു

ബെംഗളൂരു

ബാംഗ്ലൂരിൽ ചിലയിടങ്ങളിൽ മാത്രം ലഭിക്കുന്ന ബിരിയാണിയാണ് ബെംഗളൂരു ബിരിയാണി. ട്രേഡ് മാർക്ക് റെജിസ്ട്രേഷൻ ഉള്ളതിനാൽ ഈ ബിരിയാണി എല്ലാ റെസ്റ്റോറെന്റുകളിലും ലഭിക്കില്ല.
Photo:Snehal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X