Search
  • Follow NativePlanet
Share
» »ബിഷ്ണുപ്പൂരിലെ ഡാൻസിംഗ് ഡീർ

ബിഷ്ണുപ്പൂരിലെ ഡാൻസിംഗ് ഡീർ

നൃത്തം ചെയ്യുന്ന മാന്‍ എന്നറിയപ്പെടുന്ന സങ്കായി മാനുകളുടെ സ്വാഭാവിക ആവാസ കേന്ദ്രമാണ് ബിഷ്ണുപുര്‍

By Maneesh

മഹാവിഷ്ണുവിന്റെ വാസസ്ഥാനമായ് അറിയപ്പെടുന്ന ബിഷ്ണുപുര്‍ , കുംഭഗോപുര മാതൃകയില്‍ ചുട്ട കളിമണ്ണ് കൊണ്ടുണ്ടാക്കിയ ക്ഷേത്രങ്ങളാലും അത്യപൂര്‍വ്വവും വംശനാശ ഭീഷണി നേരിടുന്ന ഡാന്‍സിംങ് ഡീര്‍ എന്ന മാനുകളുടെ പ്രകൃത്യാലുള്ള ആവാസ കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ്.

മണിപ്പൂരിന്റെ ആത്മീയ, സാംസ്ക്കാരിക കേന്ദ്രമെന്നാണ് ബിഷ്ണുപൂരിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയായ് സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിന്റെ പൂര്‍വ്വനാമം ലും ലാങ് ടോങ് എന്നായിരുന്നു. തങ് ജരോക് നദി ഒഴുകുന്നത് ഈ പട്ടണത്തിലൂടെയാണ്. ബിഷെന്‍പുര്‍ എന്നും ഈ പട്ടണം അറിയപ്പെടാറുണ്ട്.

North East, Manipur, Bishnupur

Photo Courtesy: Raul654

നൃത്തം ചെയ്യുന്ന മാന്‍

നൃത്തം ചെയ്യുന്ന മാന്‍ എന്നറിയപ്പെടുന്ന സങ്കായി മാനുകളുടെ സ്വാഭാവിക ആവാസ കേന്ദ്രമാണ് ബിഷ്ണുപുര്‍ . നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക് ടാക് ജലാശയത്തിന്റെ തെക്ക് ഭാഗത്തായാണ് ഈ അപൂര്‍വ്വയിനം മാനുകള്‍ വിഹരിക്കുന്നത്. ഈ ജില്ലയില്‍ തന്നെയുള്ള കെയ്ബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്കിലെ സംരക്ഷിത മേഖലയിലാണ് സങ്കായി മാനുകളെ ഇപ്പോള്‍ കാണാനാവുക.

ഈ നാഷണല്‍ പാര്‍ക്കില്‍ വേറെയും വിശിഷ്ട ജന്തുജാലങ്ങള്‍ വസിക്കുന്നുണ്ട്. ഹോഗ് ഡീര്‍ അതിലൊന്നാണ്. കുതിച്ച് ചാടി ഓടുന്ന ഈ മാന്‍ മറ്റു മാനുകളിൽ നിന്ന് വ്യത്യസ്തമായി പന്നിയെ പോലെ തലകുനിച്ചാണ് ഇവ സഞ്ചരിക്കുന്നത്. കൂടാതെ, വാട്ടര്‍ ഫോള്‍ എന്ന നീര്‍പക്ഷികളെയും ഇവിടെ കാണാം.

North East, Manipur, Bishnupur

Photo Courtesy: Sonampalli

ബിഷന്‍പുര്‍ ജില്ലയില്‍ വളരെ പ്രസിദ്ധവും പ്രാധാന്യമര്‍ഹിക്കുന്നതുമായ സഞ്ചാരകേന്ദ്രമാണ് ഈ ദേശീയോദ്യാനം. മനോഹരമായ ലോക് ടാക് തടാകവുമായി ചേര്‍ന്ന് കിടക്കുന്നതിനാല്‍ നയനാഭിരാമമാണ് ഈ പാര്‍ക്ക്. കായല്‍ പരപ്പില്‍ പൊന്തിക്കിടക്കുന്ന ചതുപ്പ് നിലങ്ങളില്‍ തഴച്ച് വളരുന്ന സസ്യജാലങ്ങള്‍ ഈ കായലിന് പച്ചനിറം നല്‍കിയിട്ടുണ്ട്.

കായലോരങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഗ്രാമങ്ങളുടെ ഉപജീവനത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നത് ഈ ചതുപ്പ് നിലങ്ങളാണ്. ഇവയില്ലായിരുന്നെങ്കില്‍ ഈ ഗ്രാമീണരുടെ ജീവിതം പ്രയാസപൂര്‍ണ്ണമായേനെ.

Read more about: north east manipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X