Search
  • Follow NativePlanet
Share
» »ഈ വര്‍ഷത്തെ വള്ളംകളികളേക്കുറിച്ച് അറിയേണ്ടേ?

ഈ വര്‍ഷത്തെ വള്ളംകളികളേക്കുറിച്ച് അറിയേണ്ടേ?

By Anupama Rajeev

കേരളത്തിലെ കായലുകളി‌ല്‍ ആഘോഷം അലതല്ലുന്ന സമയമാണ് വള്ളംകളികളുടെ നാളുകള്‍. കേരളത്തിലെ കായല്‍പ‌ര‌പ്പുകളെ ആവേശ തിര്‍മര്‍പ്പില്‍ എത്തിക്കുന്ന വള്ളം കളി കാണാ‌ന്‍ മനസില്‍ ആഗ്രഹമില്ലേ. ജലപരപ്പില്‍ ആവേശത്തോടെ മത്സ‌രിച്ച് മുന്നേറുന്ന ചുണ്ടന്‍ വള്ളങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ പക്ഷം ചേര്‍ന്ന് കയ്യടിച്ച് ആര്‍പ്പ് വിളിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ. ഇത് നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന്റെ സമയമാണ്. കേര‌ളത്തിന്റെ വള്ളംകളി കാലം ഇതാ വരവായി.

Kerala, Nehru Trophy, Nehru Trophy boat race, boat race, Punnamada, Alappuzha

Photo courtesy: Sivavkm

നെഹ്രുട്രോഫി വള്ളംകളി

കേര‌ളത്തിലെ വള്ളം കളികളില്‍ ഏറ്റവും പ്രശസ്തവും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ കൂട്ടം ചേരുന്നതുമായ വള്ളം കളി മത്സരമാണ് പുന്നമടക്കായലി‌ലെ നെഹ്രു ട്രോഫി ‌വള്ളം കളി. 2016 ആഗസ്റ്റ് പതിമൂന്നിനാണ് നെഹ്രു ട്രോഫി വള്ളം കളി നടക്കുന്നത്.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍ കൂടാതെ, ഓടി, വെപ്പ്, ചുരുളന്‍ എന്നീ വള്ളങ്ങളുടെ മത്സരങ്ങളും നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമാണ്. വനിതകള്‍ക്കായും വള്ളംകളി മത്സരം നടക്കാറുണ്ട്.

Kerala, Nehru Trophy, Nehru Trophy boat race, boat race, Punnamada, Alappuzha

Photo courtesy: Manojk

പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി

പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു നെഹ്റു ട്രോഫി വള്ളം കളി അറിയപ്പെട്ടിരുന്നത്. പിന്നീട് 1969ല്‍ ആണ് നെഹ്റു ട്രോഫി വള്ളം കളി എന്ന് പേരു മാറ്റിയത്. 1952ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ചായിരുന്നു ആദ്യമായി പുന്നമടക്കായലില്‍ ചുണ്ടന്‍വള്ള മത്സരം നടന്നത്.

പുന്നമടയില്‍ എത്തിച്ചേരാന്‍

ആലപ്പുഴയിലാണ് പുന്നമട സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയില്‍ നിന്ന് വളരെ എളുപ്പത്തില്‍ പുന്നമടയില്‍ എത്തിച്ചേരാം. കേരളത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് ട്രെയിന്‍ ബസ് മുഖേന ആലപ്പുഴയില്‍ എത്തിച്ചേരം.

Kerala, Nehru Trophy, Nehru Trophy boat race, boat race, Punnamada, Alappuzha

Photo courtesy: Sivavkm

പായിപ്പാട് വള്ളംകളി

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് അടുത്തു‌ള്ള പായിപ്പാട് ആറിലാണ് പായിപ്പാട് വള്ളം കളി നടക്കാറുള്ളത്. പ്രശസ്തമായ പായിപ്പാട് ജലോത്സവത്തിന്റെ അവസാന ദിവസമാണ് ഇവിടെ വള്ളം കളി നടക്കുന്നത്. 2016 സെപ്തംബര്‍ മാസം പതിനാറിനാണ് ഇവിടെ വള്ളംകളി നടക്കുക. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം പായിപ്പാട് ജലോത്സവത്തിന് പറയാനുണ്ട്.

കുമരകം വള്ളം കളി

എല്ലാവര്‍ഷവും ശ്രീനാരയണഗുരു ജയന്തി നാളില്‍ കോട്ടയത്തെ കുമരകത്താണ് കുമരകം വള്ളം കളി നടക്കുന്നത്. 2016 സെപ്തംബര്‍ മാസം പതിനാറിനാണ് ഇവിടെ വള്ളംകളി നടക്കുന്നത്. 1903 ല്‍ കുമരകം സന്ദര്‍ശിച്ച ശ്രീനാരായണ ഗുരുവിനെ നാട്ടുകര്‍ ചുണ്ടന്‍ വള്ളത്തില്‍ എത്തി സ്വീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഇവിടെ വള്ളംകളി നടക്കുന്നത്

ആറന്മുള വള്ളം കളി

പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ പമ്പാ നദിയിലാണ് എല്ലാവര്‍ഷവും ആറന്മുള വള്ളം കളി നടക്കാറുള്ളത്. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളി‌ല്‍ നടക്കാറുള്ള ഈ വള്ളം കളിയില്‍ 48 ഓളം ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കാറുണ്ട്. സെപ്തംബര്‍ പതിനേഴിനാണ് ഈ വര്‍ഷത്തെ വള്ളം കളി.

Kerala, Nehru Trophy, Nehru Trophy boat race, boat race, Punnamada, Alappuzha
Photo courtesy: Manojk

List of boat races in Kerala 2016

  • Champakkulam Boat Race Champakkulam - 20 Jun 2016
  • Nehru Trophy Boat Race Punnamada - 13 Aug 2016
  • Payippad Boat Race Payippad - 16 Sep 2016
  • Kumarakom Boat Race Kumarakom - 16 Sep 2016
  • Aranmula Boat Race Aranmula - 17 Sep 201
Read more about: kerala alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X