Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലുള്ളവര്‍ക്ക് ബോ‌ട്ടിംഗ് ആസ്വദിക്കാന്‍ മഡിവാള തടാകം

ബാംഗ്ലൂരിലുള്ളവര്‍ക്ക് ബോ‌ട്ടിംഗ് ആസ്വദിക്കാന്‍ മഡിവാള തടാകം

By Maneesh

ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായാ തടാകങ്ങളില്‍ ഒന്നായ മഡിവാള തടാകത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ബാംഗ്ലൂരില്‍ കുറ‌വായിരിക്കും. ഹൊസൂര്‍ റോഡിനും ബന്നാര്‍ഗട്ട റോഡിനും ഇടയിലായി ബി ടി എം സെക്കന്റ് സ്റ്റേജിലാ‌ണ് ഈ തടാകം സ്ഥി‌തി ചെയ്യുന്നത്. അതിനാല്‍ ബി ടി എം തടാകം എന്നും ഈ തടാകം അറിയ‌പ്പെടുന്നുണ്ട്.

ബാംഗ്ലൂര്‍ ഒരു തടാക നഗരമായിരുന്നു!ബാംഗ്ലൂര്‍ ഒരു തടാക നഗരമായിരുന്നു!

കര്‍ണാടക വനംവകു‌‌പ്പിന്റെ കീഴിലുള്ള ഈ തടാകം വിവിധതരത്തിലുള്ള അപൂര്‍വ‌യി‌നം ദേശാടന പക്ഷികളുടെ ഇടത്താ‌വളം കൂടിയാണ്.

മഡിവാള തടാകത്തെക്കുറിച്ച് വിശദമായി സ്ലൈഡുകളില്‍ വായിക്കാം

01. ചരിത്രം

01. ചരിത്രം

ഏകദേശം 400ല്‍ അധികം വര്‍ഷത്തെ ചരിത്രം പറയു‌ന്ന തടാകമാണ് മഡിവാളയിലെ ഈ തടാകം. ജലസേചനത്തിനും ഗാര്‍ഹിക ജല ഉപയോഗ‌ത്തിനുമായാണ് ഈ തടാകം നിര്‍മ്മിച്ചത്.

Photo Courtesy: Ashwin

02. അലക്കുകാരുടെ കഥ

02. അലക്കുകാരുടെ കഥ

ഒരു കാലത്ത് അലക്കുകാര്‍ തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു മഡിവാള തടാകത്തിന്റെ പരിസര പ്രദേശങ്ങള്‍. അവര്‍ ഈ തടാകത്തിന്റെ കരയി‌ല്‍ നിന്നാണ് തുണി അലക്കിയിരുന്നത്. മഡിവാള എന്നാണ് അലക്കുകാരുടെ ഈ സമുദായം അറിയപ്പെട്ടിരുന്നത് അങ്ങനെയാണ് ഈ തടാകത്തിന് ആ പേര് ലഭിച്ചത്.
Photo Courtesy: Nagarjun Kandukuru

03. തടാകത്തെക്കുറിച്ച്

03. തടാകത്തെക്കുറിച്ച്

ആഴ്ച അവസാനങ്ങളിലും സായാഹ്നങ്ങളിലും സമയം ചെലവിടാന്‍ പറ്റിയസ്ഥലമാണ് മഡിവാള തടാകം. ചുറ്റുപാടുകളിലെ പച്ചപ്പും തണുത്ത കാറ്റും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നു.
Photo Courtesy: Nagarjun Kandukuru

04. ഉദ്യാനവും കുട്ടികളുടെ പാര്‍ക്കും

04. ഉദ്യാനവും കുട്ടികളുടെ പാര്‍ക്കും

സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഒരു ഉദ്യാനവും കുട്ടികള്‍ക്ക് കളിക്കാനുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കും ഈ തടാകത്തിനോടനുബ‌ന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്.
Photo Courtesy: Nagarjun Kandukuru

05. അസ്തമയ കാഴ്‌‌ച

05. അസ്തമയ കാഴ്‌‌ച

തടാക‌ത്തിന്റെ കരയില്‍ നിന്ന് അസ്തമയ കാഴ്ച കാണാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായി തടാകത്തില്‍ ഇറങ്ങാനായി വേലികെട്ടിത്തിരിച്ച ഒരു സ്ഥലവും ഇവിടെയുണ്ട്.
Photo Courtesy: Nagarjun Kandukuru

06. ദ്വീപ്

06. ദ്വീപ്

തടാകത്തിന് നടുവിലായി മുളംകാടുകള്‍ നിറഞ്ഞ ഒരു ദ്വീപുണ്ട്. ശീതകാലമാകുമ്പോള്‍ നിരവധി ദേശാടന‌പക്ഷികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.
Photo Courtesy: Nagarjun Kandukuru

07. ദേശാടന പക്ഷികള്‍

07. ദേശാടന പക്ഷികള്‍

നിരവധി ദേശാടന പക്ഷികള്‍ ഇവിടെ എത്താറുണ്ട്. long legged Purple SwampHen, the Pond heron, the Floating Pelican, Eurasian Marsh Harrier, Shikra, Oriental Honey Buzzard, Black Kite, Darter, Barn Swallows, Gray Wagtail, White breasted Waterhen, Little Cormorant, Little Grebe തുട‌ങ്ങിയവയാണ് അവയില്‍ ചിലത്.
Photo Courtesy: Nagarjun Kandukuru

08. ബോട്ട് ക്ലബ്

08. ബോട്ട് ക്ലബ്

മഡിവാള തടാകത്തിന്റെ ഭാഗമായാണ് ഇവിടെ ബോട്ട് ക്ല‌ബ് പ്രവര്‍ത്തിക്കു‌ന്നത്. തടാകത്തിന്റെ സുന്ദരമായ കാഴ്‌ചകള്‍ കാണാന്‍ ഇവിടെ നിന്ന് പെഡല്‍ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കാവുന്നതാണ്. രണ്ട് സീറ്റുകളുള്ളതും 4 സീറ്റുകളുള്ളതുമായ ബോട്ടുകള്‍ ഇവിടെയുണ്ട്. കൂടുതല്‍ സഞ്ചാരികള്‍ക്ക് തുഴബോട്ടുകളുമുണ്ട്.
Photo Courtesy: Nagarjun Kandukuru

09. പ്രവേശന സമയവും നിരക്കും

09. പ്രവേശന സമയവും നിരക്കും

രാവിലെ 10 മണിമുതല്‍ വൈകുന്നേരം 6.30വരെയാണ് ഇവിടെ പ്രവേശന സമയം മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമാണ് ‌പ്രവേശ‌ന ഫീസ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ബോട്ടിംഗിനും ക്യാമറയ്ക്ക് പ്രത്യേകം പ്രത്യേകം നിരക്കാ‌ണ്.
Photo Courtesy: Nagarjun Kandukuru

10. എത്തിച്ചേരാന്‍

10. എത്തിച്ചേരാന്‍

ബി ടി എം മെയിന്‍ റോഡില്‍ നിന്ന് ബന്നര്‍ഘട്ട റോഡിലേക്കു‌ള്ള കണക്റ്റിംഗ് റോഡായ 29th മെയിന്‍ റോഡ് വഴി യാത്ര ചെയ്താല്‍ ഈ തടാകത്തിന്റെ കരയില്‍ എത്തിച്ചേരാം. ഇതുവഴി ബസ് സര്‍വീസ് ഇല്ലാ.
Photo Courtesy: Nagarjun Kandukuru

Read more about: boating lakes bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X