Search
  • Follow NativePlanet
Share
» »ഖുഷിയിലെ വിജയ്നെ പോലെ നിങ്ങള്‍ക്കും ബംഗീ ജംബ് ചെയ്യണോ?

ഖുഷിയിലെ വിജയ്നെ പോലെ നിങ്ങള്‍ക്കും ബംഗീ ജംബ് ചെയ്യണോ?

By Anupama Rajeev

നിരവധി സിനിമകളിലൂടെയാണ് ബംഗീ ജംബ് ഇന്ത്യയിലും ജനപ്രിയമായത്. അതിലൊന്നാണ് വിജയ്, ജ്യോതിക ജോഡികള്‍ അഭിനയിച്ച ഖുഷി എന്ന സിനിമ. അതിലെ യാര്‍ സൊ‌ല്‍വതൊ എന്ന് തുടങ്ങുന്ന ഗാനത്തില്‍ വിജ‌യ് ബംഗി ജംബ് ചെയ്യുന്നതായി ചിത്രീകരിച്ചിട്ടുണ്ട്.

നീണ്ടുകിടക്കുന്ന റോപ്പിന്റെ പിന്‍ബലത്തോടെ വലിയ ഉയരത്തില്‍ ചാടുന്ന സാഹസിക വിനോദമാണ് ബംഗീ ജംബ്. അങ്ങേയറ്റം ഭയാനകവും ത്രില്ലടിപ്പിക്കുന്നതുമായ ഒരു സാഹസിക വിനോദമാണ് ഇത്. ഇന്ത്യയില്‍ ബംഗീ ജംബിംഗിന് പറ്റിയ അഞ്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

സ്‌കൈ ഡൈവിംഗില്‍ താല്പര്യമുണ്ടോ? ഇതാ 5 സ്ഥലങ്ങള്‍!സ്‌കൈ ഡൈവിംഗില്‍ താല്പര്യമുണ്ടോ? ഇതാ 5 സ്ഥലങ്ങള്‍!

ഹോട്ട് എയര്‍ ബലൂണ്‍ സഫാരിയില്‍ താല്‍‌പര്യമുണ്ടോ?ഹോട്ട് എയര്‍ ബലൂണ്‍ സഫാരിയില്‍ താല്‍‌പര്യമുണ്ടോ?

1. ഋഷികേശ്

1. ഋഷികേശ്

ഋഷികേശിലെ മോഹന്‍ ഛാത്തി ഗ്രാമത്തിലെ ജംബിംഗ് ഹൈറ്റ്സാണ് ഇന്ത്യയിലെ മികച്ച ബംഗീ ജംബ് പ്രൊവൈഡര്‍മാരായി കണക്കാക്കപ്പെടുന്നത്. കൃത്യമായി സ്ഥാപിച്ച് ഉറപ്പിച്ച ഒരു ഫ്ലാറ്റ്ഫോമില്‍ നിന്ന് ബംഗീ ജംബ് നടത്താന്‍ ഇന്ത്യയില്‍ ഇതല്ലാതെ മറ്റൊരു സ്ഥലമില്ല. തറ നിരപ്പില്‍ നിന്ന് ഏകദേശം 83 മീറ്റര്‍ ഉയരത്തിലായില്‍ സ്ഥിതി ചെയ്യുന്ന പാറക്കുന്നില്‍ നിന്നുള്ള ഈ ചാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജംബ് ചാട്ടമായി കണക്കാക്കുന്നത്. ഒരു പ്രാവിശ്യം ബംഗീ ജംബ് നടത്താന്‍ 2500 രൂപയാണ് ഇവര്‍ ഈടാക്കുന്നത്.

Photo Courtesy: Julie Facine

2. ബാംഗ്ലൂര്‍

2. ബാംഗ്ലൂര്‍

ബാംഗ്ലൂര്‍ ആണ് ബംഗീ ജംബിംഗിന് പേരുകേട്ട ഒരു സ്ഥലം. ബാംഗ്ലൂരിലെ ഓസോണ്‍ എന്ന കമ്പനിയാണ് ഇന്ത്യയിലെ പ്രമുഖരായ മറ്റൊരു ബംഗീ ജംബിംഗ് പ്രൊവൈഡര്‍. 80 അടി ഉയരത്തില്‍ നിന്ന് ചാടാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൃത്യമായി ഉറപ്പിച്ച ഒരു ഫ്ലാറ്റ് ഫോമില്‍ നിന്നല്ല ഇവിടെ ബംഗീ ജംബ് നടത്തുന്നത്. പകരം എവിടേയ്ക്കും നീക്കാവുന്ന ഒരു ക്രെയിനി‌ല്‍ നിന്നാണ് ചാടേണ്ടത്. 18 മുതല്‍ 60 വരെ വയസുള്ള ആര്‍ക്കും ബംഗീ ജംബിംഗില്‍ പങ്കെടുക്കാം.

Photo Courtesy: Jeremy Keith

3. ഡ‌ല്‍ഹി

3. ഡ‌ല്‍ഹി

ഡല്‍ഹിയില്‍ ഉള്ളവര്‍ക്ക് ബംഗീ ജംബിംഗ് നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ദൂരെ എങ്ങും പോകേണ്ട ആവശ്യമില്ല. ഡല്‍ഹിയിലെ വണ്ടര്‍ലസ്റ്റ് എന്ന കമ്പനി മികച്ച ബംഗീ ജംബിംഗ് പ്രൊവൈഡര്‍ ആണ്. ജര്‍മ്മനിയില്‍ നിന്ന് പ്രത്യേക പരിശ്ശീലനം കിട്ടിയ സ്റ്റാഫുകളാണ് ഇവിടെ ബംഗീ ജംബിംഗ് നടത്താന്‍ നിങ്ങനെ പരിശ്ശീലിപ്പിക്കുന്നത്. മാത്രമല്ല ഇവിടെ ഉപയോഗിക്കുന്നത് ജര്‍മ്മന്‍ നിര്‍മ്മിത ഉപകരണങ്ങളും ജര്‍മ്മന്‍ സാങ്കേതിക വിദ്യയുമാണ്. 130 അടി ഉയരത്തില്‍ നിന്നുള്ള ക്രെയിന്‍ ചാട്ടമാണ് ഇവിടെയുത്തുന്ന സാഹസിക പ്രിയര്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്.

Photo Courtesy: Manish Chauhan

4. ഗോവ

4. ഗോവ

ഗോവയിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുവാണോ നിങ്ങള്‍. ഗോവയില്‍ പോകുന്നവര്‍ക്കും ബംഗീ ജംബിംഗില്‍ അവസരമുണ്ട്. ഗ്രാവിറ്റി സോണ്‍ എന്ന ഗ്രൂപ്പാണ് ഇവിടെ ബംഗീ ജംബ് പ്രൊവൈഡ് ചെയ്യുന്നത്. ഗോവയില്‍ അഞ്ജുന ബീച്ചിന് സമീപത്തായി സ്ഥിരമായി ഉറപ്പിച്ചിരിക്കുന്ന ഒരു ടവറില്‍ നിന്നാണ് ബംഗീ ജംബ് നടത്തുന്നത്. 25 മീറ്റര്‍ ഉയരത്ത് നിന്നാണ് ഇവിടെ ജംബ് നടത്തുന്നത്. ബംഗീ ജംബിംഗില്‍ ഒരു പരീക്ഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. 500 രൂപയാണ് ഒരുപ്രാവിശ്യം ചാടാനുള്ള ഫീസ്.

Photo Courtesy: Che010

5. ലോണാവാല

5. ലോണാവാല

മഹാരാഷ്ട്രയിലെ ലോണാവാലയാണ് ബംഗീ ജംബിംഗ് പറ്റിയ സ്ഥലം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഡ്വഞ്ചര്‍ പാര്‍ക്കായ ഡെല്ലാ അഡ്വഞ്ചെര്‍ ആണ് ബംഗീ ജംബിംഗ് നടക്കപ്പെടുന്ന സ്ഥലം. 45 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഇവിടെ ചാടാന്‍ അവസരം ലഭിക്കുക. 1500 രൂപയാണ് ഒരു പ്രാവിശ്യം ചാടാന്‍ ന‌ല്‍കേണ്ട തുക.

Photo Courtesy: Della Adventure

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X