Search
  • Follow NativePlanet
Share
» »ചിറകുള്ള സുന്ദരികളെ കാണാന്‍ ചിത്രശലഭ പാര്‍ക്കുകള്‍

ചിറകുള്ള സുന്ദരികളെ കാണാന്‍ ചിത്രശലഭ പാര്‍ക്കുകള്‍

തൊടിയിലും പൂക്കള്‍ക്കിടയലും വന്നിരുന്ന തേന്‍നുകരുന്ന ചിറകുള്ള ഈ സുന്ദരിമാര്‍ നിറങ്ങളില്‍ വിസ്മയം തീര്‍ക്കുന്നവരാണ്.

By Elizabath

ചിറകുള്ള സുന്ദരികളെ കാണാന്‍ ചിത്രശലഭ പാര്‍ക്കുകള്‍
ചിത്രശലഭങ്ങളുടെ ഭംഗിയില്‍ മയങ്ങാത്തവരായി ആരും കാണില്ല. തൊടിയിലും പൂക്കള്‍ക്കിടയലും വന്നിരുന്ന തേന്‍നുകരുന്ന ചിറകുള്ള ഈ സുന്ദരിമാര്‍ നിറങ്ങളില്‍ വിസ്മയം തീര്‍ക്കുന്നവരാണ്.
പ്രകൃതിയുടെ വിസ്മയങ്ങളായ ഈ സുന്ദരിമാര്‍ പ്രകൃതിയുടെ നിലനില്‍പ്പിനു വേണ്ടി നിലകൊള്ളുന്നവരാണ്.
പൂമ്പാറ്റകളെ വര്‍ഷത്തില്‍ രണ്ടു തവണയാണ് കൂടുതല്‍ കാണുവാന്‍ സാധിക്കുക. മാര്‍ച്ച് മുതല്‍ മേയ് വരെയും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുമാണ് ഈ കാലയളവ്.
ഇന്ത്യയിലെ ചില പൂമ്പാറ്റ പാര്‍ക്കുകളെക്കുറിച്ച് അറിയാം

1. ബെംഗളുരു

ഇന്ത്യയിലെ ഏറ്റവുമാദ്യത്തെ ചിത്രശലഭ പാര്‍ക്കാണ് ബെംഗളരു ബൈന്നാര്‍ഗട്ട ദശീയോദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന ചിത്രശലഭ പാര്‍ക്ക്.
2006 ല്‍ നിലവില്‍ വന്ന ഈ പാര്‍ക്ക് ഒട്ടേറെ ചിത്രശലഭങ്ങളുടെ കേന്ദ്രമാണ്. ഇവിടെ ചിത്രശലഭങ്ങളെക്കുരിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാനുള്ള ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.

butterfly parks in india

PC: Muhammad Mahdi Karim

ചിത്രശലഭങ്ങളെ അവയുടെ പരിസ്ഥതിതിയില്‍ സംെരക്ഷിക്കുന്ന ഇവിടെ വിചിത്ര രൂപങ്ങളുള്ള ചിത്രശലങ്ങളും നിറങ്ങളില്‍ പ്രത്യേതകകളുള്ള ചിത്രശലഭങ്ങളെയും ഇവിടെ കാണാം. കൂടുതല്‍ താല്പര്യമുള്ളവര്‍ക്കായി ഓഡിയോ വിഷ്വല്‍ റൂമും ഇവിടെയുണ്ട്.

2. പൂനെ
കിഴക്കിന്റെ ഓക്‌സ്‌ഫോര്‍ഡ് എന്നറിയപ്പെടുന്ന പൂനെയില്‍ ആധികമാരും അറിയാത്ത ഒരു സംഗതിയാണ് ഇവിടുത്തെ ചിത്രശലഭ ഗാര്‍ഡന്‍. ആര്യനേശ്വര്‍ ക്ഷേത്രത്തിനും പാര്‍ക്കിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്കില്‍ 40-45 തരത്തിലുള്ള വ്യത്യസ്ഥങ്ങളായ പൂമ്പാറ്റകളെ കാണുവാന്‍ സാധിക്കും.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ എല്ലാ ദിവസങ്ങളിലും പാര്‍ക്ക് പ്രവര്‍ത്തിക്കും.

butterfly parks in india

PC: Sajeesh Radhakrishnan

3. മുംബൈ

താനെയ്ക്ക് സമീപമുള്ള ഒവാലെ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മുംബൈയിലെ ഈ പാര്‍ക്കും പൊതുജനങ്ങള്‍ക്ക് ഏറെയൊന്നും അറിയില്ല. സന്ദര്‍ശിച്ചവര്‍ വഴി കൂടുതല്‍ ആളുകള്‍ അറിയുന്നത്.
ഒരുപാട് ചിത്രശലഭങ്ങള്‍ കാണപ്പെടുന്ന ഇവിടം ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരുടെ സങ്കേതം കൂടിയാണ്.

butterfly parks in india

PC: May Wong

ഞായറാഴ്ചകളില്‍ മാത്രമാണ് പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുക. രാവിലെ എട്ടു മണി മുതല്‍ രണ്ടു വരെയാണ് പ്രവേശനം.

4. സിക്കിം

കാഞ്ചന്‍ജംഗ പര്‍വ്വതത്തിന്റെ താഴ് വാരത്തില്‍ സ്ഥിതി ചെയ്യുന്ന സിക്കിമിലെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ ചിത്രശലഭങ്ങള്‍. ഏകദേശം 630 തരം വ്യത്യസ്ഥ ശലഭങ്ങളെ ഈ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും.

butterfly parks in india

ഗംടോക്കിന് 30 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഫാംബോങ് ലോ വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലാണ് കൂടുതല്‍ ശലങങ്ങളെ കാണുവാന്‍ സാധിക്കുന്നത്.

Read more about: national park north east mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X