Search
  • Follow NativePlanet
Share
» »തണുത്തുറഞ്ഞ നദിയിലൂടെ ഒരു യാത്ര

തണുത്തുറഞ്ഞ നദിയിലൂടെ ഒരു യാത്ര

By Maneesh

സാഹസികപ്രിയരായ സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന യാത്രയാണ് സാൻസ്കാറിലെ തണുത്തുറഞ്ഞ നദിയിലൂടെയുള്ള യാത്ര. ജമ്മു‌കാശ്മീരിലെ ലേയിലാണ് ഈ നദി സ്ഥിതി ചെയ്യുന്നത്. കനത്ത തണുപ്പിൽ ഈ നദി തണുത്തുറഞ്ഞ് ഒഴുകാതെയാകും. ഈ സമയത്താണ് നദിയിലെ മഞ്ഞുപാളികളിലൂടെ സഞ്ചാരികൾ യാത്ര ആരംഭിക്കുന്നത്.

ചാദാർ ട്രെക്ക് (Chadar trek)

നല്ല തണുപ്പ് കാലത്ത് കനത്ത മഞ്ഞ് വീഴ്ചകാരണം സാൻസാറിലെ റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാത്ത സമയങ്ങളിൽ ഇവിടുത്തെ ആളുകൾ പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നത്. തണുത്തുറഞ്ഞ് കിടക്കുന്ന സാൻസാർ നദിയിലൂടെ നടന്നാണ്. അതിനാൽ ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് ചാദാർ ട്രെക്ക് എന്നാണ് പരമ്പാഗതമായി അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി മഞ്ഞുകാലത്തെ വാണിജ്യ പാതകൂടിയാണ് ഈ നദി.

ഇപ്പോൾ ഇത് ഇന്ത്യയിലെ പ്രശസ്തമായ മഞ്ഞുകാല ട്രെക്കിംഗ് പാതയാണ്. നല്ല പരിചയ സമ്പന്നരായ ഗൈഡുകളുടെ സഹായത്തോടെ മാത്രമെ ഈ സ്ഥലത്തുകൂടെ ട്രെക്കിംഗ് നടത്താൻ പാടുള്ളു. ട്രെക്കിംഗ് നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന നിരവധി ട്രെക്കിംഗ് ഗ്രൂപ്പുകളുണ്ട്.

ലേയിലേക്ക്

ജമ്മുകാശ്മീരിലെ ലേയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ന്യൂഡൽഹിയിൽ നിന്ന് ലേയിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം. ലേയിൽ ഒരു ദിവസം തങ്ങിയതിന് ശേഷം യാത്ര ആരംഭിക്കുന്നതാണ് നല്ലത്. ലേയിലെ ഹോട്ടലുകൾ പരിശോധിക്കാം.

ലേയിലെ കാഴ്ചകൾ

ആദ്യ ദിവസം ലേയുടെ പരിസര പ്രദേശത്തുള്ള കാഴ്ചകൾ കാണാൻ പോകുന്നതാണ് നല്ലത്. പ്രാചീനമായ നിരവധി ബുദ്ധ വിഹാരങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ലേ. ലേയിൽ സന്ദർശിക്കുന്നവർ തീർച്ചയായും പോകേണ്ട സ്ഥലമാണ് 15 കിലോമീറ്റർ അകലെയുള്ള ഷെയ് ഗൊമ്പ. ലേയെക്കുറിച്ച് കൂടുതൽ ‌വായിക്കാം.

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

ചാദർ ട്രെക്കിനിടെയിലെ ഒരു ക്യാമ്പ് സൈറ്റിൽ ലഡാക്കി ചായ ഉണ്ടാക്കി കുടിക്കുന്ന സഞ്ചാരികൾ.

Photo Courtesy: Partha Chowdhury

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

തണുത്തുറഞ്ഞ് കിടക്കുന്ന സാൻസ്കാർ നദി. ഈ സമയത്താണ് നദിയിലൂടെ ആളുകൾ ട്രെക്കിംഗ് നടത്തുന്നത്.

Photo Courtesy: Pradeep Kumbhashi

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

സാ‌ൻസ്കാർ നദിയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികൾ

Photo Courtesy: Pradeep Kumbhashi

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാർ നദി തണുത്ത് ഉറയുന്നതിന് മുൻപുള്ള ഒരു കാഴ്ച

Photo Courtesy: Sankara Subramanian

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാർ നദിയിലൂടെ ട്രെക്ക് ചെയ്യു‌ന്നവർ

Photo Courtesy: Partha Chowdhury

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാർ നദിയും സിന്ധുനദിയും കൂടിച്ചേരുന്ന സ്ഥലം

Photo Courtesy: Bodhisattwa

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാർ നദിയുടെ ഒരു വേനൽക്കാല ദൃശ്യം

Photo Courtesy:Anirvan Shukla

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാർ നദിയുടെ തീരത്ത് സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള സ്ഥലവും. സഞ്ചാരികൾ എത്തുന്ന വാഹനവും.

Photo Courtesy:Anirvan Shukla

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

മഞ്ഞിൽ ഉറഞ്ഞുപോയ വെ‌ള്ളച്ചാട്ടം.

Photo Courtesy: Bodhisattwa

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാർ നദിയിലെ കനത്ത മഞ്ഞുവീഴ്ച

Photo Courtesy: Bodhisattwa

സാൻസ്കാറിലെ കാഴ്ചക‌ൾ

സാൻസ്കാറിലെ കാഴ്ചക‌ൾ

പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന സാൻസ്കാർ നദി തണുത്തുറഞ്ഞ നിലയിൽ

Photo Courtesy: Bodhisattwa

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X