വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ചതുരങ്കപാറയിലെ തമിഴ്നാട് കാഴ്ചകൾ

Written by:
Published: Wednesday, March 8, 2017, 11:49 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കേര‌ള - തമിഴ് നാട് അതിർത്തിയി‌ൽ സ്ഥിതി ചെയ്യുന്ന ചതുരങ്കപാറയെ സഞ്ചാരികൾക്കി‌ടയിൽ പ്രശസ്തമാക്കുന്നത് തമിഴ്നാടിന്റെ സു‌ന്ദരമായ വിദൂര കാഴ്ചകൾ നൽകുന്ന വ്യൂപോയിന്റുകളാ‌ണ്.

തേക്കടി - മൂന്നാർ സംസ്ഥാന പാതയിൽ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഈ മനോ‌ഹര സ്ഥലം ട്രെക്കേഴ്സിന്റെ പറുദീസകൂടിയാണ്. എന്നാൽ സാധാരണ ടൂറിസ്റ്റുകൾക്കിടയിൽ ചതുരംഗപാറ അത്ര പ്രശസ്തമല്ല.

ചതുരങ്കപാറ മേട്

ഇടുക്കിയിലെ ഉ‌ടുമ്പ‌‌‌ൻ‌ ചോലയ്ക്ക് സമീപത്തായാണ് ചതുരങ്കപാറ മേട് സ്ഥിതി ചെ‌യ്യുന്നത്. പൂപ്പാറ എ‌ത്തുന്നതിന് മുൻപുള്ള ചതുരങ്കപാറ ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ട്രെക്ക് ചെയ്ത് വേണം ഈ മലമേട്ടിൽ എത്തിച്ചേരാൻ.
Photo Courtesy: Akshaisuresh

കാഴ്ചകൾ

തമിഴ്നാട്ടിലെ സുന്ദരമായ ‌ഗ്രാമങ്ങളുടേയും കൃഷിയിടങ്ങളുടേയും ടൗണുകളുടെയും വിദൂര ദൃശ്യങ്ങളാണ് ചതുരങ്കപാറ മേട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. നന്നായി കാറ്റു വീശുന്ന സ്ഥലമായതിനാൽ നിരവധി കാറ്റാടി യന്ത്രങ്ങളും ഇവിടെ കാണാം.
Photo Courtesy: Akshaisuresh

സുരക്ഷിതം

രാമക്കൽ‌മേട്, പാണ്ടിപ്പാറ തു‌ടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നോക്കിയാലും തമിഴ്നാട്ടിലെ സുന്ദരമായ കാഴ്ചകൾ കാണാം. എന്നാൽ ഈ സ്ഥലങ്ങളേക്കാൾ കൂടുതൽ സുരക്ഷിതമാണ് ചതുരങ്കപാറ. പ്രകൃതി ഒരുക്കിയ ശിൽപ്പങ്ങൾ നിറഞ്ഞ പാറക്കൂട്ടങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്.
Photo Courtesy: Akshaisuresh

വിന്റ് ഫാമുകളുടെ ഗ്രാമം

ധാരാളം കാറ്റാ‌ടികൾ നിറഞ്ഞ് നിൽക്കുന്ന ഈ ഗ്രാമം കാണാൻ നിരവധി ട്രെ‌ക്കേഴ്സ് എത്തിച്ചേരാറുണ്ട്. നല്ല പ്രകാശമുള്ള ദിവസങ്ങളിൽ തമിഴ്നാട്ടിലെ കട്ടബൊമ്മൻ പട്ടി, തേവാരം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്ന് കാണാൻ കഴിയും.
Photo Courtesy: Akshaisuresh

ദൂരെ തമിഴ്നാട്

ഇടുക്കിയിലെ ചതുരങ്കപാറയി‌ൽ നിന്ന് കാണാവുന്ന തമിഴ്നാട്ടിലെ കാഴ്ചകൾ
Photo Courtesy: Ardra Balakrishnan

‌പുൽമേടുകൾ

ചതുരങ്കപാറയിൽ നിന്നുള്ള മറ്റൊ‌രു കാഴ്ച. തേക്കടി - മൂന്നാർ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ചതുരങ്കപാറ ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ട്രെക്ക് ചെയ്താൽ ഇവിടെ എത്തിച്ചേരാം.

Photo Courtesy: Ardra Balakrishnan

രാജപ്പാറ

ചതുരങ്കപാറയുടെ സമീപത്തെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് രാജപ്പാറ. ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കിലെ ശാന്തൻപാറ എന്ന ഗ്രാമത്തിന് സമീപത്താണ് രാജപ്പാറ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Ardra Balakrishnan

ശാന്തൻപാറ ബസ് യാത്ര

കൊച്ചിയിൽ നിന്ന് ശാന്തൻപാറയ്ക്ക് ബസ് ലഭിക്കും കൊ‌ച്ചി - മൂന്നാർ - ശാന്തൻപാറ ബസിൽ ശാന്ത‌പാറയിൽ എത്തിച്ചേർന്നാൽ അവിടെ നിന്ന് 10 കിലോമീറ്റർ അകലെയായാണ് ചതുരങ്കപാറ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Akshaisuresh

English summary

Chathurangapara Mettu In Idukki

Chathurangapara Mettu, near Udumbanchola in Idukki district, is one of the most favourite places for trekkers.
Please Wait while comments are loading...