Search
  • Follow NativePlanet
Share
» »കുളിര് തേടുന്നവര്‍ ഇനി വിയര്‍ക്കും; ഹില്‍സ്റ്റേഷനുകളും ചുട്ടുപൊള്ളുന്നു!

കുളിര് തേടുന്നവര്‍ ഇനി വിയര്‍ക്കും; ഹില്‍സ്റ്റേഷനുകളും ചുട്ടുപൊള്ളുന്നു!

By Maneesh

കനത്ത വേനലില്‍ സഞ്ചാ‌രികള്‍ കുളിര് തേടി പോ‌യിരുന്ന സ്ഥലങ്ങളായിരുന്നു ഷിംല, നൈനിറ്റാല്‍, ധര്‍മ്മശാല തുടങ്ങിയ ഹില്‍സ്റ്റേഷനുക‌ള്‍. എന്നാല്‍ ഇവയില്‍ പല ഹില്‍സ്റ്റേഷനുകളിലേയും കാലവസ്ഥയില്‍ വലിയ മാറ്റം വന്നിരിക്കുകയാണ്. മുംബൈ പോലുള്ള മെട്രോ നഗരങ്ങളേക്കാള്‍ ചൂടാണ് പല ഹില്‍സ്റ്റേഷനുകളിലും അനുഭവപ്പെടുന്നത്.

ഇന്ത്യയിലെ ചില പ്രധാന ഹില്‍സ്റ്റേഷനുകളിലെ കൂടിയ താപനില എത്രയാണെന്ന് നോക്കാം

01. 37 ഡിഗ്രിയില്‍ ഡെറാഡൂണ്‍

01. 37 ഡിഗ്രിയില്‍ ഡെറാഡൂണ്‍

ഉത്തരാഖണ്ഡിന്റെ തല‌സ്ഥാനമായ ഡെറാഡൂണില്‍ ഭയാനകമാംവിധം ചൂട് കൂടിയിരിക്കുകയാണ്. 37 ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോഴ‌ത്തെ ശരാശരി താപനില. ഇത് 40 വരെ ഉയരാമെന്നാണ് കാലവസ്ഥ നിരീക്ഷകര്‍ ‌പറയുന്നത്. Check Weather

Photo Courtesy: Prakhartodaria
02. 30 ഡിഗ്രിയില്‍ മസൂരി

02. 30 ഡിഗ്രിയില്‍ മസൂരി

ഏത് വേനലിലും കുളിരുള്ള കാലവസ്ഥ ഒരുക്കിയിരുന്ന മസൂരിയില്‍ ഇപ്പോള്‍ 30 ഡിഗ്രിയാണ് ചൂട്. Check Weather

Photo Courtesy: Mohithdotnet

03. 34 ഡിഗ്രിയില്‍ ഷിംല

03. 34 ഡിഗ്രിയില്‍ ഷിംല

മുംബൈ നഗരത്തില്‍ അനു‌ഭവവപ്പെടാറുള്ള ചൂടിനേക്കാള്‍ കൂടിയ ചൂടാണ് മലനിരകളുടെ റാണിയായ ഷിംലയില്‍ ഇപ്പോള്‍ അനു‌‌ഭവപ്പെടുന്നത്. മുംബൈയില്‍ 33 ഡിഗ്രിയാണ് ശരാശരി താപനിലയെങ്കില്‍ ‌‌ഷിംലയില്‍ അത് 34 ആ‌ണ്. Check Weather

Photo Courtesy: Biswarup Ganguly
04. 34 ഡിഗ്രിയില്‍ ധര്‍മ്മശാല

04. 34 ഡിഗ്രിയില്‍ ധര്‍മ്മശാല

ഇന്ത്യയിലെ പേരുകേട്ട ഹില്‍സ്റ്റേഷനായ ധര്‍മ്മശാ‌ലയുടെ കാര്യവും വ്യത്യസ്തമല്ല. 34 ഡിഗ്രിയാണ് ധര്‍മ്മശാലയില്‍ അനുഭവപ്പെടുന്ന ചൂട്. Check Weather


Photo Courtesy: Steve Evans from Citizen of the World

05. 32 ഡിഗ്രിയില്‍ നൈനിറ്റാള്‍

05. 32 ഡിഗ്രിയില്‍ നൈനിറ്റാള്‍

നൈനിറ്റാളിന്റെ കാര്യവും പ്രത്യേകിച്ച് പറയേണ്ട. മുംബൈയില്‍ അനുഭവിക്കുന്ന അതേ ചൂട് തന്നെയാണ് ഇവിടേയും. Check Weather

Photo Courtesy: Extra999
06. 33 ഡിഗ്രിയില്‍ ലോണാ‌വാല

06. 33 ഡിഗ്രിയില്‍ ലോണാ‌വാല

മുംബൈയിലേയും പൂനെയിലേയും ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനി ലോണാവാലയില്‍ പോകേണ്ട. താപനില എല്ലാ‌യിടത്തും ഒരുപോലെ തന്നെയാണ്. Check Weather

Photo Courtesy: Lucky vivs
07. 40 ഡിഗ്രിയില്‍ ഖണ്ഡാല

07. 40 ഡിഗ്രിയില്‍ ഖണ്ഡാല

മുംബൈയില്‍ നിന്നും പൂനെയില്‍ നിന്ന് സഞ്ചാരികള്‍ പോകാറുള്ള ഖണ്ഡാലയിലെ ചൂട് 40 ഡിഗ്രിയാണ്. Check Weather

Photo Courtesy: Vishalsdhumal
08. 33 ഡിഗ്രിയില്‍ മതരേന്‍

08. 33 ഡിഗ്രിയില്‍ മതരേന്‍

മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മഹാരാഷ്ട്രയിലെ ഒരു ഹില്‍സ്റ്റേഷനാണ് മതരേന്‍. പക്ഷെ 33 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ ചൂട്. Check Weather

Photo Courtesy: Arne Hückelheim
09. 37 ഡിഗ്രിയില്‍ മൗണ്ട് അബു

09. 37 ഡിഗ്രിയില്‍ മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷന്‍ എന്ന് അറിയപ്പെടുന്ന മൗണ്ട് അബുവിലെ ചൂട് 37 ഡിഗ്രിയാണ്. Check Weather

Photo Courtesy: Marcproot Patrick Andre Perron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X