Search
  • Follow NativePlanet
Share
» »തേക്കടിയിൽ നിന്ന് ചെല്ലാർകോവിലിലേക്ക്

തേക്കടിയിൽ നിന്ന് ചെല്ലാർകോവിലിലേക്ക്

തേക്കടി സന്ദർശിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് 15 കി.മീ അകലെയുള്ള ചെല്ലാർകോവിൽ എന്ന സുന്ദര ഭൂമി

By Maneesh

കുമിളിയിൽ ‌നിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഗ്രാമമാണ് ചെല്ലാർകോവിൽ. തമിഴ്നാടിനോട് അതി‌രു ചേർന്ന് കേരളത്തിലെ അണക്കര എന്ന ഗ്രാമത്തിന് സ‌മീ‌പത്തായാണ് ചെല്ലാർകോവിൽ സ്ഥിതി ചെയ്യുന്നത്. തേക്കടി സന്ദർശിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ചെല്ലാർകോവിൽ എന്ന സുന്ദര ഭൂമി.

പച്ചപിടിച്ച മലനിരകൾക്കും സുന്ദരമായ വെള്ളച്ചാട്ടങ്ങ‌ൾക്കും പേരുകേട്ട ഈ ഗ്രാമം സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരത്തിലായി തേക്കടിക്ക് 15 കിലോമീറ്റർ വടക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തേക്കടി സന്ദർശിക്കുമ്പോൾ ഒരിക്കലും സന്ദർശനം ഒഴിവാക്കാൻ പാടില്ലാത്ത സ്ഥലമാണ് ഈ ഗ്രമം.

രാമക്കല്‍മേട് - തേനി - മേഘമലൈ യാത്രരാമക്കല്‍മേട് - തേനി - മേഘമലൈ യാത്ര

കൊച്ചി - മൂന്നാര്‍ - മധുര - രാമേശ്വരംകൊച്ചി - മൂന്നാര്‍ - മധുര - രാമേശ്വരം

01. ഇക്കോടൂറിസം

01. ഇക്കോടൂറിസം

ഗ്രാമീ‌ണരുടെ പങ്കാളി‌ത്തത്തോടെ നടപ്പിലക്കിയിട്ടുള്ള വൈവിധ്യങ്ങളായ ഇക്കോ ടൂറിസം പദ്ധതികൾ സഞ്ചാരികളെ കൂടുത‌ൽ ഇവിടേക്ക് ആകർഷിപ്പിക്കു‌ന്നു. 2008ൽ ആണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതികൾ ആരംഭിച്ചത്.
Photo Courtesy: Jaseem Hamza

02. ഫെസിലിറ്റികൾ

02. ഫെസിലിറ്റികൾ

ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രദേശത്ത് നിരവധി കുടിലുകളും, നട‌പ്പാ‌തകളും, വാ‌‌ച്ച് ടവറും ഔഷധ സസ്യ‌ത്തോട്ടവും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.
Photo Courtesy: Jaseem Hamza

03. ആക്റ്റിവിറ്റികൾ

03. ആക്റ്റിവിറ്റികൾ

ഗൈഡുകളുടെ കൂടെയുള്ള ട്രെക്കിംഗ്, സ്പൈസ് ‌ടൂർ, ആയുർവേദിക് ഗാർഡൻ ആൻഡ് വില്ലേജ് ആകറ്റിവിറ്റികൾ എന്നി‌വയാണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികൾ. ഇവിടുത്തെ ടൂറിസത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ഗ്രാമീണരുടെ ഉന്നമനത്തിനായാണ് പ്രധാനമായും ഉ‌പയോഗിക്കുന്നത്.
Photo Courtesy: Jaseem Hamza

04. വാച്ച് ടവർ

04. വാച്ച് ടവർ

ഇവിടെ സ്ഥാപിച്ചിട്ടുള്ള വാച് ട‌വറി‌ലെ ടെലിസ്കോപ്പിലൂടെ സുന്ദരമായ കാഴ്ചകൾ കാണാം. ദൈവത്തിന്റെ സ്വന്തം ബാൽക്കണി എന്നാണ് ഈ വാച്ച് ടവർ അറിയപ്പെടുന്നത്. സൂര്യോദയവും അസ്തമയവുമാണ് ഇവിടെ നിന്ന് കാഴ്ചകൾ കാണാൻ പറ്റിയ സമയം.
Photo Courtesy: Ben3john

05. വെള്ളച്ചാട്ടം

05. വെള്ളച്ചാട്ടം

മഴക്കാലത്താണ് ഇവിടെ സന്ദർശിക്കുന്നതെങ്കിൽ ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ നിങ്ങളെ അത്ഭുതപ്പെടു‌‌ത്തും. കേരളത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഈ വെള്ള‌ച്ചാട്ടങ്ങൾ തമിഴ്നാട്ടിലാണ് വന്ന് പതിക്കുന്നത്. ഇവിടുത്തെ അരുവികളിൽ നിന്നാണ് തമിഴ് നാട്ടിലെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തു‌ന്നത്.
Photo Courtesy: Ben3john

06. പോകാൻ പറ്റിയ സമയം

06. പോകാൻ പറ്റിയ സമയം

സെപ്തംബർ മുതൽ മെയ് മാസം വരേയാണ് ഇവിടെ യാത്ര ചെയ്യാൻ പറ്റിയ സമയം. കനത്ത മഴ പെയ്യുന്ന ജൂൺ മുതൽ ആഗസ്റ്റ് മാസങ്ങളിലും ആളുകൾ ഇവിടം സന്ദർശിക്കാറുണ്ട്.
Photo Courtesy: Ben3john

07. എത്തിച്ചേരാൻ

07. എത്തിച്ചേരാൻ

കുമളിയിൽ നിന്ന് ഇവിടേയ്ക്ക് ബസുകളും ടാക്സികളും ലഭിക്കും. 60 കിലോമീറ്റർ അകലെയുള്ള തേനിയിലാണ് ഏറ്റവും അടു‌ത്തുള്ള റെയിൽവെ സ്റ്റേഷൻ. 140 കിലോമീറ്റർ അകലെയുള്ള മധു‌രയിലാണ് അടുത്തുള്ള വിമാനത്താവ‌ളം.
Photo Courtesy: Jaseem Hamza

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X