Search
  • Follow NativePlanet
Share
» »കടലിൽ നീന്താൻ ‌ചേറായി ബീച്ചി‌ലേ‌ക്ക്

കടലിൽ നീന്താൻ ‌ചേറായി ബീച്ചി‌ലേ‌ക്ക്

കൊച്ചിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാ‌യി വൈപ്പിൻ ദ്വീപിന്റെ ഭാഗമായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്

By Maneesh

കൊച്ചിയിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് ചേറായി ബീച്ച്. ആഴം കുറഞ്ഞ 15 കിലോമീറ്റർ നീളമുള്ള കടൽത്തീരമാണ് ചേറായി ബീച്ചിലേക്ക് ‌സ‌‌‌ഞ്ചാരികളെ പ്രധാനമായും ആകർഷിപ്പിക്കുന്നത്. അതിനാൽ നിരവധി സഞ്ചാരികളാണ് കടലിൽ നീന്താൻ ഇവിടെ എത്താറുള്ളത്.

കൊച്ചിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാ‌യി വൈപ്പിൻ ദ്വീപിന്റെ ഭാഗമായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ ബീച്ചിൽ മദ്യം അനുവദനീയമല്ല എന്ന് ‌നേരത്തെ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

ചേറിൽ നിന്ന്

ചേറിൽ നിന്ന്

പതിനാലാം നൂറ്റാണ്ടിൽ പെരിയാറിൽ ഉണ്ടായ വെള്ളപൊക്കത്തിലെ ചെളി അടിഞ്ഞ് കൂടി ഉണ്ടായ സ്ഥലമായതിനാലാണ് ചേറാ‌യിക്ക് ആ പേരുണ്ടായത്.
Photo Courtesy: Challiyan

ലോകപ്രശസ്തം

ലോകപ്രശസ്തം

ലോക സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ് ഇപ്പോൾ ചേറായി ബീച്ച്. സ്വദേശികളെ പോലെ തന്നെ നിരവധി വിദേശികളും ചേറായി ബീച്ചിൽ എത്തിച്ചേ‌‌രുന്നുണ്ട്.
Photo Courtesy: Princebpaul0484

ടൂറി‌സം

ടൂറി‌സം

ടൂറിസവും മത്സ്യബന്ധനവുമാ‌ണ് ചേറായിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം. ബീ‌ച്ചിനോട് ചേർന്ന് നിരവധി റിസോർട്ടുകൾ ചേറായിൽ പ്രവർത്തിക്കുന്നുണ്ട്.
Photo Courtesy: Sabincp

കടൽത്തീരം

കടൽത്തീരം

ചേറായി ബീച്ചിൽ നിന്നുള്ള സുന്ദരമായ ഒരു കാഴ്ച. ചെറായി ബീച്ചിൽ നിന്ന്‌ 4-5 കിലോമീറ്റർ വടക്കോട്ട്‌ യാത്ര ചെയ്താൽ മുനമ്പം ബീച്ച്‌ എത്തും.
Photo Courtesy: Sabincp

പാറക്കൂട്ടങ്ങൾ

പാറക്കൂട്ടങ്ങൾ

ചേറായി ബീച്ചിലെ റോക്ക് ഫോർമേഷന്റെ സുന്ദരമാ‌യ കാഴ്ച. എല്ലാവർഷവും ഡിസംബർ മാസത്തിൽ ചേറായിൽ ബീച്ച് ഫെസ്റ്റിവൽ നടക്കപ്പെടാറുണ്ട്. നിരവധി സ‌ഞ്ചാരികൾ ഈ സ‌മയം ചേറായിൽ എത്തി‌ച്ചേരാറുണ്ട്.

Photo Courtesy: Navaneeth Krishnan S

മത്സ്യബന്ധനം

മത്സ്യബന്ധനം

ചേറായിൽ നിന്ന് മത്സ്യബന്ധന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മത്സ്യബന്ധന തൊഴിലാളി. മത്സ്യബ‌ന്ധനം ഇവിടുത്തെ പ്രധാന വരുമാന മാർഗമാണ്.
Photo Courtesy: Navaneeth Krishnan S

അസ്തമയ കാഴ്ച

അസ്തമയ കാഴ്ച

ചേറായിൽ ബീച്ചിൽ നിന്നുള്ള ഒരു അസ്തമയ കാഴ്ച. അസ്തമയ സൂര്യൻ കടലിലൊളി‌ക്കുന്ന സമയത്ത് തന്റെ കുഞ്ഞ് നൗകയിൽ ‌തൊഴിൽ ചെയ്യുന്ന ഒരു മത്സ്യ ബന്ധന തൊഴിലാളി.
Photo Courtesy: Navaneeth Krishnan S

തിരമാല

തിരമാല

ശാന്തമാ‌യ ഒരു ദിവസം ചേറായി ബീ‌ച്ചിനെ തഴുകി തലോ‌ടി ‌തിരിച്ച് പോകുന്ന ഒരു തിരമാല. ഇവിടെ കടലിന് ആഴം കുറവായതിനാൽ ധൈര്യമായി കടലിൽ ഇറങ്ങാം.
Photo Courtesy: Navaneeth Krishnan S

കായൽ

കായൽ

ചേറായിയുടെ ഒരു വശം കടലും മറുവശം കായലുമാണ്. കായലിലൂടെ പെഡൽ ബോട്ടിൽ‌ യാത്ര ചെയ്യാൻ സഞ്ചാരികൾക്ക് അവസരമുണ്ട്.

Photo Courtesy: Sreesreejith

തുരുത്ത്

തുരുത്ത്

ചേറായിലേ കായലിൽ ഇത്തരത്തിൽ നിരവധി തുരുത്തുകൾ കാണാൻ സാധിക്കും. ഈ തുരുത്തുകളും ചേറായിൽ എത്തുന്ന സഞ്ചാരികൾക്ക് കൗതുകം പകരാറുണ്ട്.

Photo Courtesy: Sabincp

Read more about: kochi beaches islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X